ഒരാളുടെ തെറ്റിന് എല്ലാവരും ക്രൂശിക്കപ്പെടരുത്, ഞങ്ങളെ പറ്റിച്ചത് ബിൻസി; ബി​ഗ് ബോസ് താരത്തിന് എതിരെ ആരോപണം!

ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർത്ഥിയായിരുന്ന ആർജെ ബിൻസിക്ക് എതിരെ ആരോപണവുമായി‌ ഇഷ ബൈ പികെ എന്ന ഇൻസ്റ്റ​ഗ്രാം പേജ് ഉടമകൾ രം​ഗത്ത്. കൊളാബ് ചോദിച്ച് വന്ന ബിൻസി പ്രോഡക്ട് കൈപറ്റിയശേഷം കൊളാബ് വീഡിയോ ചെയ്യാതെ പറ്റിച്ചതായി പേജ് ഉടമകൾ അവകാശപ്പെടുന്നു. ഞങ്ങൾ‍ക്ക് ഉണ്ടായ മോശം കൊളാബ് അനുഭവം അടുത്തിടെ ഷെയർ ചെയ്തിരുന്നു.

ഞങ്ങൾക്കുണ്ടായ അനുഭവം മറ്റ് ബിസിനസ് പേജുകളുമായി ഷെയർ ചെയ്യുക എന്നതായിരുന്നു മെയിൻ ഉദ്ദേശം. ഞങ്ങൾക്ക് മോശം അനുഭവം ഉണ്ടായത് ഒരു ബി​ഗ് ബോസ് താരത്തിൽ നിന്നാണ് എന്നുള്ളത് പറഞ്ഞിരുന്നു. എന്നാൽ‌ ഒരാൾ മാത്രം ചെയ്ത തെറ്റിന് ബാക്കി ബി​ഗ് ബോസ് താരങ്ങളേയും സംശയിക്കില്ലേയെന്ന് ഒരു ഫീഡ് ബാക്ക് ഞങ്ങൾക്ക് കിട്ടിയിരുന്നു.

RJ Bincy

ആളുടെ പേര് വെളിപ്പെടുത്തണമെന്ന് കുറച്ച് ബി​ഗ് ബോസ് താരങ്ങളും ഞങ്ങൾക്ക് മെസേജ് അയച്ചിരുന്നു. അതുകൊണ്ട് ആ വ്യക്തി ആരാണെന്ന് വെളിപ്പെടുത്താൻ പോവുകയാണ്. തെറ്റ് ചെയ്യാത്തവർ ആരും ക്രൂശിക്കപ്പെടരുത്. ലാസ്റ്റ് ബി​ഗ് ബോസ് സീസണിൽ പങ്കെടുത്ത ആർ ജെ ബിൻസിയാണ് ഞങ്ങളെ പറഞ്ഞ് പറ്റിച്ച കക്ഷി. 2024 ജൂണിലാണ് ആള് കൊളാബ് ചോദിച്ച് ഞങ്ങൾക്ക് ഇങ്ങോട്ട് മെസേജ് അയച്ചത്.

പ്രൊഡക്ട് അയച്ച് കൊടുത്തശേഷം കൊളാബിനെ കുറിച്ച് ചോദിച്ചപ്പോൾ ​ആദ്യം ഹെൽത്ത് ഇഷ്യൂസ് ഉണ്ടെന്ന് പറഞ്ഞു. അതൊക്കെ മനസിലാക്കി ഞങ്ങൾ വീണ്ടും സമയം കൊടുത്തു. പിന്നീട് പരിശോധിച്ചപ്പോൾ ബിൻസി വേറെ വീ‍ഡിയോകൾ ഇടുകയും ഷെയർ ചെയ്യുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അയക്കുന്ന മെസേജുകൾക്ക് മറുപടി ഇല്ലാതെയായി.

എന്നാൽ മെസേജുകൾ സീൻ ചെയ്യുന്നുണ്ടായിരുന്നു. 2025 ജനുവരി ഞങ്ങൾ മെസേജ് അയച്ചു. സീൻ ചെയ്യും പക്ഷെ മറുപടി തന്നില്ല. ഞങ്ങളുടേത് ചെറിയ ബിസിനസ് പേജാണ്. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് ഒരുപിടിയും ഇല്ലായിരുന്നു. ബാക്കി ബിസിനസ് പേജുകളാണ് പ്രതികരിച്ച് വീഡിയോ ഇടാൻ മോട്ടിവേഷൻ തന്നത്. ആ​ദ്യ വീഡിയോ ഇട്ടപ്പോൾ തന്നെ ബിൻസി റിപ്ലെ അയച്ച് തുടങ്ങി.

ഒരു സുഹൃത്ത് വഴിയും മെസേജ് അയച്ചു. സെറ്റിൽ ചെയ്യാം, പ്രോഡക്ടിന്റെ കാശ് തരാം, വീഡിയോ എടുത്ത് മാറ്റാമോ എന്നെല്ലാം ചോദിച്ചു. ഒന്നര വർഷത്തിനുശേഷമാണെന്ന് റിപ്ലൈ വന്നത് എന്ന് ഓർക്കണം. അതും വീഡിയോ ഇട്ടത് കൊണ്ട് മാത്രം. വിഷമിപ്പിച്ചത് അതൊന്നുമല്ല. പ്രോഡക്ടിന്റെ കാശും വേണ്ട.

ഞങ്ങളെപ്പോലൊരു ചെറിയ ബിസിനസ് പേജിനെ പറ്റിച്ചതിന് ബിൻസി ഒരു ക്ഷമാപണ മെസേജ് പോലും ഇതുവരെ അയച്ചിട്ടില്ല എന്നതാണ് എന്നും ഇഷ ബൈ പികെ ഉടമകൾ പറഞ്ഞു. സ്ത്രീകൾ ധരിക്കുന്ന ട്രെന്റിങ് ആഭരണങ്ങളുടെ കലക്ഷനാണ് ഇഷ ബൈ പികെയിൽ ഉള്ളത്. 25 പേരുമായി ആരംഭിച്ച ബിഗ്‌ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ നേടിയത് സിനിമാ സീരിയൽ താരം അനുമോളാണ്. പതിമൂന്ന് ദിവസം മാത്രം ഷോയിൽ നിന്നശേഷമാണ് ബിൻസി പുറത്തായത്.

താരത്തിന്റെ പുറത്താകലിന് പിന്നാലെ ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ബിന്‍സിയേയും അപ്പാനി ശരതിനേയും കുറിച്ച് ചർച്ചകൾ നടന്നിരുന്നു. സേഫ് ഗെയിം കളിക്കാൻ ശ്രമിച്ചതാണ് ബിൻസിയ്ക്ക് വിനയായത് എന്നാണ് പ്രേക്ഷകർ താരത്തിന്റെ പുറത്താകലിനുശേഷം പറഞ്ഞത്.

ടെലിവിഷൻ അവതാരക എന്ന നിലയിലും ബിൻസി തിളങ്ങിയിട്ടുണ്ട്. ബെൽ അടിക്കൂ ബിൽ അടയ്ക്കാം എന്ന പരിപാടിയിലൂടെയാണ് ബിൻസി അവതാരകയായി കഴിവ് തെളിയിച്ചത്. ദി നെക്സ്റ്റ് ടോപ് ആങ്കർ എന്ന ടാലന്റ് ഹണ്ട് റിയാലിറ്റി ഷോയിലെ വിജയിയുമായിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X