'അക്ഷയ പാത്രം', വീട്ടിലെ ആ പഴയ അംഗത്തെ പരിചയപ്പെടുത്തി ആർജെ രഘു

ബിഗ് ബോസ് സീസൺ 2ലെ ശക്തനായ ഒരു മത്സരാർഥിയായിരുന്നു ആർജെ രഘു. പ്രേക്ഷകരിൽ പലരും ഷോയിലൂടെയാണ് ആദ്യമായി രഘുവിനെ കാണുന്നത്. സംസാരം കൊണ്ട് വളരെ പെട്ടെന്ന് തന്നെ രഘു പ്രേക്ഷകരുടെ പ്രിയങ്കരനാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം ഷോയിൽ നിിന്ന് പുറത്തു വന്നതിന് പിന്നാലെ കൂടുതൽ ആക്ടീവ് ആകുകയായിരുന്നു. രഘുവിന്റെ സംസാരം പോലെ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റുകളും ഏറെ രസകരമായിട്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും വീടുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിത രഘുവിന്റെ കുറിപ്പ് മുപ്പത് വർഷം പഴക്കമുള്ള വീട്ടിലെ മറ്റൊരു അതിഥിയെ കുറിച്ചാണ്.

raghu

ലണ്ടനിൽ ചായ വിറ്റ് കോടീശ്വരനായ മലയാളി യുവാവ്!! രൂപേഷ് തോമസിന്റെ ടക് ടക് ചായ ഹിറ്റായത് ഇങ്ങനെ

രഘുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ... ഏതാണ്ട് 32 വർഷങ്ങൾക്കു മുന്നെയാണ് ഈ മൂപ്പര് എന്റെ വീട്ടിലേക്കു എത്തുന്നത് . അച്ഛൻ 170 രൂപ കൊടുത്ത് മറ്റൊരു വീട്ടിൽ നിന്നും ഈ മര അലമാറ വാങ്ങുമ്പോൾ ഇവന് പ്രായം 30 കടന്നിരുന്നു . വാതിലൊക്കെ തുറന്നു മുളകുപൊടിയും മഞ്ഞ പൊടിയും ഒക്കെ എടുക്കുമ്പോ മൂപ്പര് ഭയങ്കര സൗണ്ട് ആണ് . ഓരോ വലിക്കും "ആണിയിൽ " തീർത്ത ഈ സൗധത്തിൽ നിന്നും തുരുമ്പു പിടിച്ച ആണികൾ പൊഴിഞ്ഞു വീഴും .

പണ്ട് പാൽപ്പൊടി , ശർക്കര തുടങ്ങിയവ തെളിവ് കൂടാതെ മോഷ്ടിക്കുന്ന സമയത്തെ എന്നെ കയ്യോടെ പിടികൂടാൻ അമ്മയെ ഹെല്പ് ചെയ്ത ഈ അലമാറയോട് എനിക്ക് ദേഷ്യമായിരുന്നു . ഒരു ഡോർ വലിച്ചാൽ ഫയർ എൻജിൻ വണ്ടി വരുന്നപോലെയാണ് ശബ്ദം , എങ്ങനെ പിടിക്കപെടാതിരിക്കും .ഒഴിവാക്കാൻ ഇഷ്ടപെടാത്ത ഈ മര അലമാറക്ക് അമ്മ കണ്ടു പിടിച്ച ഒരു ഡഫനിഷൻ ഉണ്ട് " ഒന്നും ഇല്ലാത്ത കാലത്ത് ഈ കുടുംബത്തിലെ അക്ഷയ പാത്രമാണ് ഈ അലമാറ , ഒരു കുറവും വരുത്താത്ത അക്ഷയപാത്രം ".

സാരിയുടുപ്പിക്കലും പാർട്ട് ടൈം ജോലി, മാസം കിട്ടും കൈനിറയെ കാശ്

പുതിയ വീട് കെട്ടി മാറുമ്പോ അച്ഛനോട് പറഞു നമുക്കതു മാറ്റാം , ഈ പഴഞ്ചൻ ആണി അലമാറ നമുക്കെന്തിനാ മറുപടി ഇതായിരുന്നു "തിന്നത് മറന്നാലും തീറ്റിയവരെ മറക്കാമോ "സ്ഥാനം അടുക്കളയിൽ നിന്ന് മാറി എങ്കിലും , ഈ മൂപ്പർ തന്നെയാണ് ഇന്നും എന്റെ വീട്ടിലെ അക്ഷയ പാത്രം .വന്ന വഴികൾ മറക്കരുത് എന്ന് പഠിപ്പിച്ചത് അച്ഛനും അമ്മയും തന്നെയാണ് .. അത് അലമാറയായാലും മനുഷ്യനായാലും- രഘുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട് ബിഗ് ബോസ് താരം അഭിരാമി സുരേഷ് കമന്റുമായി എത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X