അഭിമാനത്തോടെ പറയുന്നു ഞാൻ സംഘിയാണ്; ഭീഷണികൾക്ക് മറുപടിയുമായി റോബിൻ, നഷ്ടം ആയിരകണക്കിന് ഫോളോവേഴ്സ്!
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന് നേരെ ചീത്തവിളികളും ഭീഷണികളും. പ്രതിഷേധ ക്യാംപെയ്ൻ മൂലം റോബിന് നഷ്ടമായത് ആയിരകണക്കിന് ഫോളോവേഴ്സിനെ. ഒടുവിൽ റോബിൻ പ്രതികരിച്ച് എത്തി. സംഘിയാണെന്ന് താൻ അഭിമാനത്തോടെ പറയുമെന്നും വ്യക്തിപരമായ ഇഷ്ടങ്ങൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും താരം പറഞ്ഞു.
റോബിന്റെ വാക്കുകൾ... ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിട്ടുള്ള രാജീവ് ചന്ദ്രശേഖർ സാറിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ഞാൻ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. സാറിന്റെ പേരും ഒരു ഹാർട്ടും മാത്രമായിരുന്നു ഞാൻ ആ ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷൻ. ആ ഫോട്ടോ പോസ്റ്റ് ചെയ്തശേഷം എന്റെ കമന്റ് സെക്ഷനും ഡയറക്ട് മെസേജ് സെക്ഷനും മുഴുവൻ ഹേറ്റ് കൊണ്ട് നിറഞ്ഞു.

പച്ചമലയാളത്തിൽ പറഞ്ഞ് കഴിഞ്ഞാൽ തെറിവിളി. ഒരുപാട് പേർ ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിയ അക്കൗണ്ടെല്ലാം ഞാൻ നോക്കിയായിരുന്നു. നിങ്ങൾ എന്നെ ഒന്ന് പേടിപ്പിക്കാൻ നോക്കിയതാണെന്ന് തോന്നുന്നു. പക്ഷെ ഞാൻ അങ്ങ് പേടിച്ചു. കാരണം ഞാൻ കൊച്ചുകുട്ടിയാണല്ലോ പേടിക്കാൻ വേണ്ടി. ഞാൻ ഒന്ന് ചോദിക്കട്ടേ... എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം എനിക്ക് മനസിലാവുന്നില്ല. എല്ലാവർക്കും വ്യക്തിപരമായി ഒരോ ഇഷ്ടങ്ങളുണ്ടായിരിക്കും.
ഞാൻ ഒരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യുകയോ എന്റെ ഇഷ്ടങ്ങൾ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനോ ഞാൻ വന്നിട്ടില്ല. എന്റേത് എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എന്റെ കാഴ്ചപ്പാടുകളും എന്റെ നിലപാടുകളും എല്ലാം വ്യക്തിപരമായിട്ടുള്ള കാര്യമാണ്. ആരെ ഇഷ്ടപ്പെടണം ആരെ പിന്തുണയ്ക്കണം എന്നതും വ്യക്തപരമായ കാര്യമാണ്. റോബിൻ സംഘിയാണ്, ചാണകമാണ്, ചാണകത്തിൽ ചവിട്ടി.... ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്നൊക്കെ ഒരുപാട് പേർ പറയുന്നത് കണ്ടു.
അതൊക്കെ എന്റെ വ്യക്തിപരമായ ഇഷ്ടമല്ലേ?. ഈ നിമിഷം ഞാൻ പറയുന്നു എനിക്ക് ബിജെപി എന്ന പാർട്ടിയിൽ അംഗത്വം പോലുമില്ല. പക്ഷെ ഞാൻ ഇപ്പോൾ പറയുന്നു ബിജെപി എന്ന പാർട്ടിയെ എനിക്ക് ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്. ലോകത്തിൽ ഏറ്റവും പവർഫുള്ളായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. പ്രചോദനമാണ് അദ്ദേഹം. അതുപോലെ ബിജെപി പാർട്ടിയും ഇഷ്ടമാണ്. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?.
ഞാൻ ഒരു സംഘിയാണെന്ന് അഭിമാനത്തോടെ പറയും. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?. ഒരു പ്രശ്നവുമില്ല. ഞാൻ നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ വരുന്നില്ലല്ലോ. നമ്മൾ ആരും പെർഫെക്ടായിട്ടുള്ള ആൾക്കാർ അല്ലല്ലോ. ഇടതുപക്ഷത്തിലും വലത് പക്ഷത്തിലുമുള്ള ആളുകൾ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണോ?. അഴിമതിയൊന്നും ചെയ്യാത്തവരാണോ?.

നിങ്ങളുടെ പ്രവർത്തകരും നേതാക്കളും ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണോ?. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പുച്ഛമാണ്. എന്താണിത്ര പുച്ഛിക്കാൻ. പുച്ഛിക്കേണ്ട കാര്യമില്ല. പവർഫുള്ളാണെന്ന് തോന്നിയാൽ ഒപ്പം മത്സരിക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് യഥാർത്ഥത്തിൽ പേടിയാണ്. ബിജെപി എങ്ങാനും കേരളം ഭരിച്ചാലോയെന്ന് കരുതി. അങ്ങനൊരു ദിവസം അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചെയ്ത് വെക്കുന്നുണ്ട്.
ഒരുപാട് പേർ ഭീഷണിപ്പെടുത്തി കണ്ടു. നിങ്ങൾക്ക് എന്നെ അറിയാത്തതുകൊണ്ടാണ്. എനിക്ക് ഒരു പഴയ കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ അൽപ്പം നന്നായി ജീവിക്കുന്നുവെന്നേയുള്ളു. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ വരേണ്ട കാര്യമില്ല. ഒരു ഫോട്ടോയിട്ടതിന് ആണോ ഇതെല്ലാം?. അഭിമാനത്തോടെ ഞാൻ പറയുന്നു സംഘിയാണ് എന്ന് പറഞ്ഞാണ് റോബിൻ വീഡിയോ അവസാനിപ്പിച്ചത്.
റോബിന്റെ റിയാക്ഷൻ വീഡിയോയ്ക്കും ലഭിച്ചത് ഏറെയും വിമർശിച്ചുള്ള കമന്റുകളാണ്. ഇത് കേട്ടാൽ അറിയാം താങ്കൾക്ക് രാഷ്ട്രീയം എന്താണെന്നോ ബിജെപി എന്താണ് എന്നൊന്നും അറിയില്ലെന്ന്. പിന്നെ താങ്കൾ രാഷ്ട്രീയത്തിലേക്ക് വന്നാലുള്ള അവസ്ഥ പറയണ്ടല്ലോ. ഈ അഹങ്കാരം മുഴുവൻ ജനങ്ങളുടെ ഇടയിൽ കുറച്ച് ഫാൻസ് ഉണ്ടെന്നുള്ളതുകൊണ്ട് മാത്രമാണ്.
താങ്കൾ മനസിലാക്കേണ്ട ഒരു കാര്യം ഈ ഫാൻസിൽ എൺപത് ശതമാനത്തിൽ അധികവും മതേതര വിശ്വാസികളാണ് എന്നതാണ്. ജാതിയും മതവും നോക്കി ആക്രമിക്കുന്നവരല്ല. ഇന്ത്യ എന്ന നമ്മുട രാജ്യത്തെ സ്നേഹിക്കുന്നവരാണ്. അപ്പോൾ ഇതുപോലെയുള്ള ഒരു വർഗീയ പാർട്ടിക്ക് പിന്തുണ കൊടുക്കുന്നത് കാണുമ്പോൾ എതിർക്കും എന്നായിരുന്നു ഏറെയും കമന്റുകൾ.


Click it and Unblock the Notifications











