For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൂന്നുവർഷം മുമ്പാണ് രോഗം കണ്ടെത്തിയത്, തല തുവർത്തുന്ന സമയത്ത് ചെറുതായൊന്ന് തട്ടുന്നതുപോലെ തോന്നി'; റോബിൻ‌

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പോപ്പുലറായ റോബിൻ രാ​ധാകൃഷ്ണൻ കേരളത്തിലെ ഏറ്റവും തിരക്കുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. നടിയും സംരംഭകയുമായ ആരതി പൊടിയുമായി പ്രണയത്തിലായ ശേഷം ആദ്യമായി ഇരുവരും ചേർന്ന് ഒരു മാ​ഗസീനിന്റെ കവർ പിക്ചറായി എത്തിയിരിക്കുകയാണ്.

  മനോരമ ആരോ​ഗ്യത്തിന്റെ പുതിയ ലക്കത്തിലാണ് ഈ പ്രണയജോഡി കവർ പിക്ചറായി എത്തിയിരിക്കുന്നത്. ആദ്യമായാണ് ഇരുവരും ഇത്തരത്തിൽ കവർ പിക്ചറായി പ്രത്യക്ഷപ്പെടുന്നത്.

  Also Read: 'ഇങ്ങനെ സ്നേഹിക്കാനും സഹിക്കാനും സുഹാനയ്ക്കെ കഴിയൂ'; നിറവയറിൽ നിൽക്കുന്ന മഷൂറയ്ക്കൊപ്പം സുഹാനയും ബഷീറും!

  നേരത്തെ ചില യുട്യൂബ് ചാനലുകളിൽ ഇരുവരും ഒരുമിച്ചെത്തി അഭിമുഖങ്ങൾ നൽ‌കിയിരുന്നു. ജനുവരിയിലോ ഫെബ്രുവരിയിലോ തങ്ങളുടെ വിവാ​ഹനിശ്ചയമുണ്ടാകുമെന്ന് അടുത്തിടെ റോബിൻ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരതി പൊടിയുടെ വീട്ടിൽ പെണ്ണ് കാണാൻ പോയ വിശേഷങ്ങൾ വീഡിയോയാക്കി റോബിൻ സോഷ്യൽമീഡിയിൽ പങ്കുവെച്ചിരുന്നു.

  ഇപ്പോഴിത യുവതലമുറയുടെ ഹരമായ തിരുവനന്തപുരത്തുകാരൻ റോബിൻ തിരക്കിനിടയിലും ആരോഗ്യകരമായ ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

  റോബിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'തിരുവനന്തപുരത്ത് ജിജി ഹോസ്‌പിറ്റലിൽ ഡോക്ടറായി ഡ്യൂട്ടി ചെയ്തിരുന്ന കാലം മുതൽ ഡയറ്റ് നിയന്ത്രിച്ചിരുന്നു. കാലറി ഡെഫിസിറ്റ് ഡയറ്റാണ് ചെയ്യുന്നത്.'

  'കഴിക്കുന്നതിനേക്കാൾ കൂടുതലായി കാലറി ബേൺ ചെയ്യുന്നതാണ് കാലറി ഡെഫിസിറ്റ്. എനിക്ക് ആവശ്യമായ മെയ്ന്റനൻസ് കാലറിയുണ്ട്. അതായത് ഊർജ വിനിയോഗത്തിന് ശരീരത്തിനാവശ്യമായ കാലറി ആ കാലറിയേക്കാൾ കുറഞ്ഞ കാലറിയാണ് ഞാൻ കഴിക്കുന്നത്.'

  'ഇപ്പോൾ ഒരു സിനിമയുടെ ഒരുക്കത്തിലാണ്. കഥ, തിരക്കഥ, സംവിധാനം എല്ലാം ഞാനാണ് ചെയ്യുന്നത്. ആ സിനിമയ്ക്ക് വേണ്ടി ശരീരഭാരം 110 കിലോയാക്കണം. ശരീരഭാരം 103 കിലോയിലെത്തിച്ചപ്പോഴാണ് ഫെബ്രുവരിയിൽ വിവാഹനിശ്ചയം തീരുമാനമാകുന്നത്. അതിനുവേണ്ടി ഭാരം കുറയ്ക്കണം.'

  'എന്റെ ടാർഗറ്റ് വെയ്റ്റ് 90 കിലോയാണ്. ഒരാഴ്ച കൊണ്ട് 103ൽ നിന്ന് 97കിലോയിൽ എത്തിച്ചു. വിവാഹനിശ്ചയം കഴിയുമ്പോൾ ഭാരം വീണ്ടും വർധിപ്പിക്കണം. ഇപ്പോൾ വർക് ഔട്ട് ചെയ്യാനുള്ള സാഹചര്യം കിട്ടുന്നില്ല. ഫ്രീ ആകുമ്പോൾ നടക്കാറുണ്ട്. നടന്നുകൊണ്ട് സംസാരിക്കും പാട്ട് കേൾക്കും. പരമാവധി ആക്റ്റീവ് ആയിരിക്കുക.'

  Also Read: ചിക്കന്‍പോക്‌സ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ പകര്‍ന്ന വൈറസ്; രമയുടെ രോഗത്തെക്കുറിച്ച് ജഗദീഷ്

  'ഡോക്ടറായി പ്രാക്‌റ്റീസ് ചെയ്തിരുന്ന കാലത്ത് സമയത്ത് ആഹാരം കഴിക്കാനും ഉറങ്ങാനുമൊക്കെ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു റുട്ടീൻ സെറ്റ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇനി ചിട്ടകളോടെ ജീവിതം തുടരണം എന്ന് ആഗ്രഹമുണ്ട്. പതിയെ ഓരോന്നായി ചെയ്യും. എന്റെ ശരീര പ്രക‍ൃതിക്കനുസരിച്ച് മൂന്ന് മുതൽ നാല് ലിറ്റർ വെള്ളം കുടിക്കണം.'

  'ഇപ്പോൾ രണ്ടര മൂന്ന് ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ നല്ല ഫൂഡി ആണ്. ഭക്ഷണം ആസ്വദിച്ച് കഴിക്കും. ഇപ്പോൾ യാത്രയും തിരക്കുമായതിനാൽ കൃത്യസമയത്ത് ബാലൻസ്ഡ് ഡയറ്റ് കഴിക്കാനാകുന്നില്ല. മൂന്ന് മണിക്കൂർ ഇടവേളയിൽ അഞ്ചാറ് തവണയായി ചെറിയ അളവിൽ കഴിക്കുന്നതാണ് ആരോഗ്യകരം. എനിക്കതിന് കഴിയുന്നില്ല.'

  'കുട്ടിക്കാലം മുതൽ സ്ട്രെസ്സ് ഈറ്റിങുണ്ട്. സമ്മർദം വരുമ്പോൾ ആവശ്യമില്ലെങ്കിലും കഴിക്കും. അപ്പോൾ കുറച്ച് റിലാക്സേഷൻ അനുഭവപ്പെടും. സമ്മർദത്തെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം.'

  'എല്ലാവരും ടാലന്റഡ‍് ആകണമെന്നില്ല. എന്റെ ടാലന്റ് എന്നത് ഹാർഡ് വർക്കാണ്. എനിക്ക് ഒരു ഗോഡ്ഫാദറില്ലായിരുന്നു. തനിച്ച് ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്തതാണിതെല്ലാം. ലഹരി ഉപയോഗിച്ച് വെറുതെ ജീവിതം നശിപ്പിക്കരുത്. ഞാൻ ഇന്നുവരെ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല.'

  'ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നയാളാണ് ഞാൻ. ഉള്ളതുകൊണ്ട് സംതൃപ്തനാകും. അമിത പ്രതീക്ഷകൾ നമ്മുടെ സന്തോഷം കെടുത്തിക്കളയും. മൂന്ന് വർഷം മുമ്പാണ് രോഗം കണ്ടെത്തിയത്. തല തുവർത്തുന്ന സമയത്ത് ചെറുതായൊന്ന് തട്ടുന്നതുപോലെ തോന്നി.'

  'പരിശോധനയിൽ തലയോടിൽ ഒരു ബോൺ ട്യൂമർ വളരുന്നുണ്ട് എന്നറിഞ്ഞു. ആ മുഴ സാവധാനം വളരുകയാണ്. ഇടയ്ക്ക് കടുത്ത തലവേദനയും മൂഡ് സ്വിങ്സും വരും. എല്ലാ വർഷവും എംആർഐ സ്കാൻ എടുത്ത് ട്യൂമർ തലച്ചോറിലേക്ക് പോകുന്നുണ്ടോയെന്ന് പരിശോധിക്കണം.'

  'ഈ ട്യൂമർ വളർന്ന് തലച്ചോറിൽ എത്തിയാൽ ചില സങ്കീർണതകൾ വരാം. ഈ രോഗവുമായി പൊരുതി എനിക്ക് മുമ്പോട്ട് പോകണം. ഇതും ജീവിതത്തിന്റെ ഭാഗമല്ല. മുമ്പോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കാണ് അറിയാനാകുക' റോബിൻ പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Robin Radhakrishnan Open Up About His Health Condition-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X