For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുകേഷ് അംബാനിയുടെ വീടിന്റെ പണി നടക്കുമ്പോൾ പോലും ഇത്ര ചർച്ച നടന്നിട്ടില്ല'; അനുഭവം പറഞ്ഞ് ഫിറോസും സജ്നയും!

  |

  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ട് വ്യക്തികളാണെങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്-സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്.

  ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

  Also Read: 'അവളെ കാണാൻ അവസരം കിട്ടിയാൽ നെറുകയിൽ ചുംബിച്ച ശേഷം ദീർഘനേരം കെട്ടിപി‍ടിക്കും'; മഞ്ജു വാര്യർ പറഞ്ഞത്

  കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവമാണ് ഫിറോസ്. കാമറയക്ക് മുമ്പിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതനാണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം.

  ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്‌ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. തില്ലാന തില്ലാന എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ് ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു.

  ഒരു ഡാൻസർ കൂടിയായ ഫിറോസ് പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം ആയിരുന്നു. മിക്ക ഷോകളിലും വിന്നർ കൂടി ആയിരുന്ന ഫിറോസ് മലയാളത്തിലും അന്യഭാഷാ സിനിമകളിലും തിളങ്ങിയ നടൻ കൂടിയാണ്. ഫിറോസിനും സജ്നയ്ക്കും കൂടുതൽ പ്രശസ്തി ലഭിച്ചത് ബി​ഗ് ബോസിൽ വന്ന ശേഷമാണ്.

  മൂന്നാം സീസണിലായിരുന്നു ഇരുവരും മത്സാർഥികളായി എത്തിയത്. മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്.

  പക്ഷെ ബി​ഗ് ബോസ് വീടിന്റെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. ഇപ്പോൾ അഭിനയത്തിലാണ് ഇരുവരും സജീവമായിരിക്കുന്നത്. രണ്ട് വർഷമായി പുതിയൊരു വീട് പണിയുന്നതിന്റെ തിരക്കിലാണ് ഇരുവരും. എന്നാൽ അടുത്തിടെ വീട് കോൺടാക്ടർ അടിച്ച് തകർത്തുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു സജ്നയും ഫിറോസും.

  സംഭവം വലിയ വാ​ർത്തയാകുകയും ചെയ്തിരുന്നു. ഇപ്പോഴിത തങ്ങളുടെ വീട് തല്ലി തകർത്തതിന് പിന്നലെ ആർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടി ഫിറാസും സജ്നയും വെളിപ്പെടുത്തിയിരിക്കുകയാണ്.

  Also Read: ഇഷ്ടപ്പെട്ടയാൾ മഞ്ജു വാര്യർ തന്നെ; കാവ്യയെ മേക്കപ്പ് ചെയ്തപ്പോൾ; രഞ്ജുവും ജാൻമണിയും അന്ന് പറഞ്ഞത്

  നടി അനു ജോസഫ് ഇരുവരുടേയും പണി നടക്കുന്ന വീട് സന്ദർശിക്കാൻ പോയപ്പോഴാണ് താര ദമ്പതികൾ തങ്ങൾക്കുണ്ടായ അനുഭവം വിശദീകരിച്ചത്. 'ഞങ്ങൾ തമ്മിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കുടുംബം പോലെയാണ്.'

  'ഒരുപാട് പരിപാടികൾ ഒരുമിച്ച് ഞങ്ങൾ ചെയ്തിട്ടുണ്ട്. ബി​ഗ് ബോസ് കഴിഞ്ഞപ്പോൾ മുതൽ അനു ഇന്റർവ്യു ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ വീട് പണി തീരട്ടെ എന്ന് കരുതി ഇരിക്കുകയായിരുന്നു. പിന്നെ ഞങ്ങളുടെ വീട് തന്നെ ഫേമസ് ആയി.'

  'മുകേഷ് അംബാനിയുടെ വീടിന്റെ പണി നടക്കുമ്പോൾ പോലും ഇത്ര ചർച്ച നടന്നിട്ടില്ലെന്നൊക്കെയാണ് കമന്റുകൾ വന്നത്. ആ കമന്റ് വായിച്ച് ‍ഞങ്ങൾ ചിരിച്ചു. ഒരുപാട് സങ്കടങ്ങളിലൂടെയാണ് കടന്ന് വന്നത്.'

  'ഞങ്ങളുടെ വീടിനെ കുറിച്ചുള്ള വാർത്തകൾ പലതരത്തിലാണ് പുറത്ത് വന്നത്. സത്യാവസ്ഥ നമുക്ക് മാത്രമെ അറിയൂ. കരാറുകാരൻ തന്നെയാണ് ചില്ലുകൾ അടിച്ചുപൊട്ടിച്ചതെന്ന് തെളിഞ്ഞ് കഴിഞ്ഞു. മാത്രമല്ല ​ഗ്ലാസ് മാറ്റിയിട്ട് തന്നു. പുള്ളിക്ക് പറ്റിയ അബദ്ധമാണെന്നും പറഞ്ഞു.'

  'അദ്ദേഹം ക്രിമിനൽ ബാ​ഗ്രൗണ്ട് ഉള്ള വ്യക്തിയാണ്. കൊടുത്ത പൈസയ്ക്കുള്ള പണി പോലും അയാൾ ചെയ്ത് തന്നിട്ടില്ല. ടൈൽസ് വരെ ഞങ്ങളാണ് വാങ്ങി ഇട്ടത്. ശരിക്കും അയാളാണ് ചെയ്ത് തരേണ്ടത്.'

  'അയാൾക്ക് കൊടുത്തതിലും കാശ് ഞങ്ങൾക്ക് ചിലവായി' ഫിറോസും സജ്നയും പറഞ്ഞു. കൊല്ലം ചാത്തന്നൂരിലാണ് ഫിറോസ് തങ്ങളുടെ പുതിയ വീട് വെച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് വീട് അടിച്ച് തകർത്തുവെന്ന വാർത്ത പുറത്തുവന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Sajna And Firoz Khan Opens Up About Their Tough Time-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X