twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍

    |

    വീണ്ടുമൊരു ബിഗ് ബോസ് കൂടി മലയാളത്തിലേക്ക് വരാന്‍ പോവുകയാണ്. അഞ്ചാം സീസണിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ ഏകദേശം പൂര്‍ത്തിയായെന്നാണ് വിവരം. മാര്‍ച്ച് മാസത്തില്‍ തന്നെ ഷോ ആരംഭിക്കുമെന്നും സൂചനയുണ്ട്. നിലവില്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷോ യെ സംബന്ധിക്കുന്ന വിശദാംശകളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

    സാധാരണ സിനിമ, ടെലിവിഷന്‍, തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പതിനെട്ടോ ഇരുപതോ പേരാണ് മത്സരാര്‍ഥികളായി എത്താറുള്ളത്. ഇത്തവണ സാധാരണക്കാരായവര്‍ക്കും സാധ്യത ഉള്ളതായി ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്തവരെ തിരഞ്ഞെടുത്തേക്കുമെന്ന പ്രചരണം സത്യമാണെന്ന് പറയുകയാണ് മുന്‍ബിഗ് ബോസ് താരം കൂടിയായ ശാലിനി നായര്‍.

    Also Read: ഗര്‍ഭിണിയാവരുത്, 18 പേര്‍ക്കും ഫ്‌ളൈറ്റ് വേറെയായിരിക്കും; ബിഗ് ബോസില്‍ പോവാനുള്ള കടമ്പകളിങ്ങനെAlso Read: ഗര്‍ഭിണിയാവരുത്, 18 പേര്‍ക്കും ഫ്‌ളൈറ്റ് വേറെയായിരിക്കും; ബിഗ് ബോസില്‍ പോവാനുള്ള കടമ്പകളിങ്ങനെ

    ബിഗ് ബോസിലേക്ക് സാധാരണക്കാര്‍ക്കും പങ്കെടുക്കാം

    നാലാം സീസണില്‍ അത്ര സുപരിചിതയല്ലാത്ത മത്സരാര്‍ഥിയായിരുന്നു ശാലിനി. പുതിയ സീസണിലും അങ്ങനെ ഒരാള്‍ക്ക് ചാന്‍സുണ്ടെന്നാണ് നടി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

    ബിഗ് ബോസിലേക്ക് സാധാരണക്കാര്‍ക്കും പങ്കെടുക്കാം. കഴിഞ്ഞ സീസണില്‍ കാര്യമായി മുഖപരിചയം ഇല്ലാതിരുന്ന എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്. ഈ സീസണിലും സാധാരണക്കാരായ ഒരാള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. ഇത് കണ്‍ഫോം ആണെന്നും അതിന് പോവാന്‍ താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത് എന്താണെന്നും ശാലിനി പറയുന്നു.

    Also Read: എന്നോടൊപ്പം ശ്വേത മേനോനും; മലയാളത്തിലെ പ്രധാന നടിയോടൊപ്പം ചെയ്ത നായകവേഷമെന്ന് തമ്പി ആന്റണിAlso Read: എന്നോടൊപ്പം ശ്വേത മേനോനും; മലയാളത്തിലെ പ്രധാന നടിയോടൊപ്പം ചെയ്ത നായകവേഷമെന്ന് തമ്പി ആന്റണി

    എയര്‍ടെല്ലിന്റെ സിം  ഉണ്ടെങ്കില്‍ ബിഗ് ബോസിൽ പങ്കെടുക്കാം

    എയര്‍ടെല്ലിന്റെ സിം ഇല്ലെങ്കില്‍ ഒരു സിം എടുത്ത് വെക്കണം. ഇല്ലെങ്കില്‍ എടുത്ത് വെച്ചോളൂ. ഇത്തവണ ബിഗ് ബോസ് അഞ്ചാം സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഭാരതി എയര്‍ടെല്ലാണ്. മൂന്നരക്കോടി ആളുകളില്‍ നിന്നും ഒരാളെ ബിഗ് ബോസിലേക്ക് എടുക്കണമെങ്കില്‍ അതിന് ചില കാരണങ്ങള്‍ കൂടി നോക്കും. ഒന്നെങ്കില്‍ പല ജില്ലകൡും ഓഡിഷന്‍ വെച്ചിട്ടാവാം മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുക. അതല്ലെങ്കില്‍ ആ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരെ വിളിച്ചിട്ടാവും.

     സാധാരണക്കാരനെ പങ്കെടുപ്പിക്കുന്നതിനെ പറ്റി അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞത്

    സാധാരണക്കാരനെ പങ്കെടുപ്പിക്കുന്നതിനെ പറ്റി അവതാരകനായ മോഹന്‍ലാല്‍ പറയാന്‍ പോവുന്ന കാര്യവും ശാലിനി വെളിപ്പെടുത്തി. 'ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സാക്ഷ്യമായിട്ടാണ് ഇത്തവണ പൊതുജനങ്ങള്‍ക്ക് കൂടി അവസരം കൊടുക്കുന്നത്', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

    തമിഴില്‍ കഴിഞ്ഞ സീസണില്‍ അങ്ങനെയായിരുന്നെങ്കിലും മലയാളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു അവസരം വരുന്നത്. ഒരാള്‍ക്ക് മാത്രമല്ല, ചിലപ്പോള്‍ ഒന്നിലധികം ആളുകള്‍ക്കും മലയാളം ബിഗ് ബോസിലേക്ക് അവസരം ലഭിച്ചേക്കാം.

     എന്തായാലും മാര്‍ച്ച് 26 നോ അല്ലെങ്കില്‍ 27 നോ ഷോ തുടങ്ങിയേക്കും

    എന്തായാലും മാര്‍ച്ച് 26 നോ അല്ലെങ്കില്‍ 27 നോ ഷോ തുടങ്ങിയേക്കും. ഇത്തവണയും മുംബൈയിലെ മറാത്തിയുടെ സെറ്റിലായിരിക്കും ഷോ നടക്കുന്നത്. കാരണം ഹിന്ദിയുടെ സീസണ്‍ അവസാനിക്കാത്തത് കൊണ്ട് മറാത്തി സെറ്റായിരിക്കും എടുക്കുന്നതെന്ന് ശാലിനി പറയുന്നു. 24 മണിക്കൂറും ഷോ ഉണ്ടായിരിക്കും. ബിഗ് ബോസിനെ പറ്റി തനിക്കറിയാവുന്ന കാര്യങ്ങളും അവിടെ പോകുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും താന്‍ പറഞ്ഞ് തരാമെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.

     നമുക്ക് പറ്റിയ അബദ്ധങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്

    നമുക്ക് പറ്റിയ അബദ്ധങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്. ഇനി പോകുന്നവര്‍ക്കെങ്കിലും അത് ഉപകാരപ്പെടുമല്ലോ എന്നാണ് നടി പറയുന്നത്. ഇതിന് വേണ്ടിയാണ് തത്സമയം ശാലിനി എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും ഇതിലൂടെ ഓരോ ദിവസവും ബിഗ് ബോസ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങള്‍ താന്‍ പറയുമെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

    English summary
    Bigg Boss Malayalam Fame Shalini Nair New Video About 5th Season Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X