നവ്യ നായരും എന്നെ അണ്‍ഫോളോ ചെയ്തു; എല്ലാത്തിനും കാരണം ബിഗ് ബോസിലെ കളിയാക്കലുകളെന്ന് ശാലിനി
ബിഗ് ബോസ് താരങ്ങള്‍ക്കിടയില്‍ അടിയും പിടിയും വഴക്കുമൊക്കെ സാധാരണമാണ്. ചിലര്‍ പുറത്ത് വന്നതിന് ശേഷവും ഇത് തുടരാറുണ്ട്. ഏറ്റവും പുതിയതായി ബ്ലെസ്ലി ബിഗ് ബോസിലെ സഹതാരങ്ങളെയൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നും അണ്‍ഫോളോ ചെയ്തുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ബിഗ് ബോസ് താരം കൂടിയായ ശാലിനി നായരാണ് ഇക്കാര്യം പറഞ്ഞത്.
ഒരു ആരാധകന്റെ കമന്റിന് മറുപടി പറയുമ്പോഴാണ് ബ്ലെസ്ലി അണ്‍ഫോളോ ചെയ്ത് പോയതിനെ പറ്റി ശാലിനി അഭിപ്രായപ്പെട്ടത്. എന്നാല്‍ ബിഗ് ബോസ് കാരണം നടി നവ്യ നായരും തന്നെ അണ്‍ഫോളോ ചെയ്തുവെന്നും അതിന്റെ വിഷമം ഇപ്പോഴുമുണ്ടെന്ന് നടി പറയുകയാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തന്‍ വീഡിയോയിലാണ് നടി മനസ് തുറന്നത്.

എന്റെ വ്യക്തിപരമായ അനുഭവത്തില്‍ മനസില്‍ നന്മയും കൃതഞ്ജതയുമൊന്നുമില്ലാത്ത ആളൊന്നുമല്ല ബ്ലെസ്ലിയെന്ന് വ്യക്തമാണ്. യാതൊരു പ്രശ്‌നവും അവനില്‍ നിന്നും ഉണ്ടായിട്ടില്ല. നല്ല രീതിയില്‍ തന്നെയാണ് ട്രീറ്റ് ചെയ്തിട്ടുള്ളത്. ഫിനാലെയുടെ അന്ന് എന്റെ കൂടെയുള്ള ഫോട്ടോ എടുത്ത് പോയതാണ്. അത് അവന്റെ ഫോണില്‍ ആയത് കൊണ്ട് ഇന്ന് വരെ അവനൊപ്പമുള്ള ഒരു ചിത്രമിടാന്‍ സാധിച്ചില്ല. അതൊക്കെയാണ് ഈ വക പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.
വാട്‌സാപ്പില്‍ മെസേജ് അയച്ചാല്‍ അത് കാണില്ല. അനിയത്തിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ല. അതൊക്കെ കൊണ്ടാണ് യൂട്യൂബിലൂടെയൊക്കെ പറയേണ്ടി വരുന്നത്. എന്തായാലും ആരോ ഫോളോ ചെയ്യണം, ആരെ അണ്‍ഫോളോ ചെയ്യണം എന്നതൊക്കെ അവന്റെ മാത്രം തീരുമാനമാണ്. ആദ്യം മനസിലായില്ല, പിന്നെ ഇതിലൊക്കെ ഒന്നുമില്ലെന്ന് മനസിലായി. മാത്രമല്ല എന്നെ മാത്രമല്ല ബിഗ് ബോസിലെ ആരെയും അവന്‍ ഫോളോ ചെയ്യുന്നില്ലെങ്കില്‍ അതിനൊരു കാരണമുണ്ടാവും.
ഇത്തവണ ബാലമണി എന്ന പേര് ഏറ്റവും കൂടുതല്‍ കേട്ടത് എനിക്കായിരുന്നു. നല്ല സിനിമയും നല്ല കഥാപാത്രവുമാണ് നന്ദനത്തിലെ ബാലമാണി. നവ്യ ചേച്ചി അവതരിപ്പിച്ച ഏറ്റവും മനോഹരമായ ആ കഥാപാത്രത്തെ എന്റെ പേരിനൊപ്പം വെച്ച് കൡയാക്കാനാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍ പുറത്ത് വന്നതിന് ശേഷം ഞാനേറെ ആരാധിക്കുന്ന നവ്യ ചേച്ചി എന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങി.

മുന്‍പൊരിക്കല്‍ വനിതയ്ക്ക് വേണ്ടി ഞാന്‍ ചേച്ചിയെ ഒരു ഇന്റര്‍വ്യൂ ചെയ്തിരുന്നു. അന്ന് മുതല്‍ ഞങ്ങള്‍ നന്നായി സംസാരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ കോണ്‍ടാക്ട് ചെയ്യാറുമുണ്ട്. എന്നാല്‍ പിന്നീട് ചേച്ചിയും എന്നെ അണ്‍ഫോളോ ചെയ്ത് പോയി. ആ വിഷമം നിങ്ങളൊന്ന് ഓര്‍ത്ത് നോക്കിക്കേ, എന്നാണ് ശാലിനി ചോദിക്കുന്നത്.
മൂന്നാമത്തെ സീസണില്‍ എല്ലാവരും ബാലമണിയായി ചിത്രീകരിച്ചത് സൂര്യ മേനോനെയായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഞാനായി. ഓരോ സീസണ്‍ വരുമ്പോള്‍ ഇതുപോലെ ഓരോരുത്തരായി മാറുകയാണ്. അതൊക്കെ കാണുമ്പോള്‍ നവ്യ ചേച്ചിയ്ക്ക് വല്ലാത്ത വിഷമം ഉണ്ടായേക്കാം.
കാരണം അവര്‍ അഭിനയിച്ച് അത്രയും നല്ല പേര് കേട്ട കഥാപാത്രമാണത്. അത് വെച്ച് കളിയാക്കലുകള്‍ നടക്കുന്നത് കണ്ടിട്ടാവാം നവ്യ ചേച്ചിയും എന്നെ അണ്‍ഫോളോ ചെയ്ത് പോയതത്. ഇപ്പോഴും അതിലെനിക്ക് വിഷമമുണ്ടെന്ന് ശാലിനി പറയുന്നു.

ഷോ കഴിഞ്ഞ് വന്നതിന് ശേഷം നവ്യ ചേച്ചിയെ വിളിക്കാന്‍ എനിക്ക് ധൈര്യം വന്നിട്ടില്ല. നമ്മളെ പറ്റി എന്താണ് മനസില്‍ വിചാരിക്കുന്നതെന്ന് അറിയില്ലല്ലോ. അതില്‍ യാതൊരു കുറ്റവും പറയാനില്ല. അത്രമാത്രം അവരുടെ മനസ് വേദനിച്ചിട്ടുണ്ടാവും. പിന്നെ ഈ ഫോളോ ചെയ്യുന്നതും അണ്‍ഫോളോ ചെയ്യുന്നതും ഒരാള്‍ക്ക് ബാധിച്ചില്ലെങ്കില്‍ മറ്റുള്ളവരെ ബാധിച്ചേക്കാം.
ഇപ്പോള്‍ ബ്ലെസ്ലി ചെയ്തിരിക്കുന്നത് ബിഗ് ബോസ് കോണ്‍ടാക്ട് തത്കാലത്തേക്ക് വേണ്ടെന്ന് കരുതിയിട്ടാവാം. ഒന്നോ രണ്ടോ ആളോടുള്ള വിഷമം കാരണം അവന്‍ എല്ലാവരെയും അണ്‍ഫോളോ ചെയ്തതുമാവാം. അതിലെനിക്ക് കൂടുതല്‍ വാദിക്കാനൊന്നുമില്ല. ഇനിയൊക്കെ കുറച്ച് മാറി ചിന്തിക്കാം. ഇതിലും വലിയ സംഭവങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ടെന്നും ശാലിനി വ്യക്തമാക്കുന്നു.


Click it and Unblock the Notifications