ബ്ലെസ്ലി ബിഗ് ബോസിലെ കൂട്ടുകാരെയെല്ലാം അണ്‍ഫോളോ ചെയ്തു! എല്ലാവരുമായി താരം തെറ്റിയോ? ശാലിനി പറയുന്നു

പുതിയ ബിഗ് ബോസ് സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് അതിലേക്ക് പോവുന്നവര്‍ക്കുള്ള ടിപ്‌സുമായിട്ടാണ് ശാലിനി നായര്‍ എത്താറുള്ളത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ ബിഗ് ബോസിലെ തന്റെ അനുഭവങ്ങളും ഇനി പോകുന്നവര്‍ക്ക് എളുപ്പമായിരിക്കുന്നതിന്റെ കാര്യങ്ങളുമൊക്കെ ശാലിനി പറയാറുണ്ട്.

എന്നാല്‍ സഹമത്സരാര്‍ഥികളായി ബിഗ് ബോസില്‍ ഉണ്ടായിരുന്നവരെ ഒക്കെ ബ്ലെസ്ലി അണ്‍ഫോളോ ചെയ്തതിനെ പറ്റിയാണ് താരമിപ്പോള്‍ പറയുന്നത്. ഒരു ആരാധകന്‍ അയച്ച മെസേജ് കണ്ടിട്ടാണ് ബ്ലെസ്ലി അണ്‍ഫോളോ ചെയ്ത കാര്യം താന്‍ പോലും അറിഞ്ഞതെന്നും ഇതെന്ത് കൊണ്ടാണെന്നുമൊക്കെ പറഞ്ഞാണ് ശാലിനി വന്നിരിക്കുന്നത്.

ചുമ്മാതല്ല ബ്ലെസ്ലി നിങ്ങളെ ഒക്കെ അണ്‍ഫോളോ ചെയ്ത് പോയത്

'ഇപ്പോഴും പൊട്ടക്കിണറ്റില്‍ തന്നെയാണല്ലേ, ചുമ്മാതല്ല ബ്ലെസ്ലി നിങ്ങളെ ഒക്കെ അണ്‍ഫോളോ ചെയ്ത് പോയത്', എന്നാണ് ഒരു ആരാധകന്‍ ശാലിനിയ്ക്ക് അയച്ച മെസേജ്. തന്റെ വീഡിയോയുടെ താഴെ വന്ന ഈ കമന്റ് കണ്ടതിന് ശേഷമാണ് ബ്ലെസ്ലി അണ്‍ഫോളോ ചെയ്ത് പോയതെന്ന കാര്യം താന്‍ പോലും അറിയുന്നതെന്നാണ് ശാലിനിയിപ്പോള്‍ പറയുന്നത്. ഒപ്പം ബ്ലെസ്ലിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും താരം പറഞ്ഞു.

ഇന്ന് ഈ നിമിഷം വരെ നമ്മളെ ഒരു സഹോദരിയായിട്ടാണ് ബ്ലെസ്ലി കണ്ടിട്ടുള്ളു

ബിഗ് ബോസില്‍ വന്നത് മുതല്‍ ഇന്ന് ഈ നിമിഷം വരെ നമ്മളെ ഒരു സഹോദരിയായിട്ടാണ് ബ്ലെസ്ലി കണ്ടിട്ടുള്ളു. പലപ്പോഴും തിരക്കുകള്‍ കാരണം എന്നും വിളിച്ച് സംസാരിക്കാനൊന്നും പറ്റിയെന്ന് വരില്ല. പക്ഷേ ബ്ലെസ്ലി എന്നെയും അണ്‍ഫോളോ ചെയ്തുവെന്ന് അറിയുന്നത് ഈ കമന്റ് കണ്ടപ്പോഴാണ്. ഇന്നലെ രാത്രിയാണ് ഈ സംഭവം അറിഞ്ഞത്. അതൊക്കെ അവന്റെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഞാനവന്റെ പോസ്റ്റിന് താഴെ കമന്റിട്ടു. അതിനുള്ള മറുപടി അവന്‍ തരികയും ചെയ്തിരുന്നു.

ബിഗ് ബോസിലെ എല്ലാ മത്സരാര്‍ഥികളെയും ബ്ലെസ്ലി അണ്‍ഫോളോ ചെയ്തിട്ടുണ്ട്

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് പോയപ്പോള്‍ ബ്ലെസ്ലിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവന്റെ തിരക്കുകള്‍ കാരണം അന്നതിന് സാധിച്ചില്ല. അതല്ലാതെ ഞങ്ങള്‍ക്കിടയില്‍ വേറെ യാതൊരു പ്രശ്‌നങ്ങളുമില്ല. മാത്രമല്ല എന്നെ മാത്രമല്ല ബിഗ് ബോസിലെ എല്ലാ മത്സരാര്‍ഥികളെയും ബ്ലെസ്ലി അണ്‍ഫോളോ ചെയ്തിട്ടുണ്ട്. ആരെയും ഫോളോ ചെയ്യുന്നതായി കണ്ടില്ല. നീ എന്തിനാടാ ഇങ്ങനെ ചെയ്തത് അതുകൊണ്ടല്ലേ ഈ പ്രശ്‌നമൊക്കെ ഉണ്ടായതെന്ന് ശാലിനി ചോദിക്കുന്നു.

ഉറങ്ങാതെ പുറത്ത് വന്നിരിക്കുന്ന എനിക്ക് കൂട്ടായി എന്നും ബ്ലെസ്ലി ഉണ്ടാവാറുണ്ട്.

ബിഗ് ബോസിലെ ആദ്യ ദിവസങ്ങളില്‍ ഉറങ്ങാതെ പുറത്ത് വന്നിരിക്കുന്ന എനിക്ക് കൂട്ടായി എന്നും ബ്ലെസ്ലി ഉണ്ടാവാറുണ്ട്. നേരം വെളുക്കുന്നത് വരെ അവന്‍ കൂടെ ഉണ്ടാകും. അതൊക്കെ അവന് ഓര്‍മ്മയുണ്ടെന്നാണ് വിചാരിക്കുന്നത്. തുടക്കത്തില്‍ ബ്ലെസ്ലി ഭക്ഷണമൊന്നും കാര്യമായി കഴിക്കാറില്ലായിരുന്നു.

ഫിനാലെയ്ക്ക് മുന്‍പ് മത്സരാര്‍ഥികളെല്ലാം ബിഗ് ബോസിലേക്ക് രണ്ടാമതെ വന്നപ്പോള്‍ ഒരു ഓട്ടോഗ്രാഫ് എഴുതി കൊടുത്തിരുന്നു. അത് പ്രേക്ഷകരെ കാണിച്ചിട്ടുണ്ടാവില്ല. ഞാനെഴുതി കൊടുത്ത വരികള്‍ ഇന്നും അവന്റെ മനസിലാവുണ്ടാവും. എന്റെ മകന്‍ ഉണ്ണിക്കുട്ടന്റെ പിറന്നാളിന് ഞാന്‍ എഴുതിയ വരികളെ പറ്റി പറഞ്ഞാണ് ആശംസയുമായി ബ്ലെസ്ലി വന്നതെന്നും ശാലിനി പറയുന്നു. എന്തായാലും ബ്ലെസ്ലിയെ ഉടനെ തന്നെ ഞാന്‍ കാണുന്നതായിരിക്കും.

 ഇനിയിപ്പോള്‍ ഈ വീഡിയോ കാണുകയാണെങ്കില്‍ എന്റെ മെസേജിന് ഒരു മറുപടി അയക്കണം

ഇനിയിപ്പോള്‍ ഈ വീഡിയോ കാണുകയാണെങ്കില്‍ എന്റെ മെസേജിന് ഒരു മറുപടി അയക്കണം. പറ്റുവാണെങ്കില്‍ എല്ലാവരുടെയും മുന്നില്‍ വന്ന് സംഭവിച്ചതെന്താണെന്ന് എനിക്ക് തന്നെ ക്ലാരിഫൈ ചെയ്യാമല്ലോ. തത്സമയം ശാലിനി എന്ന എന്റെ ചാനലിലേക്ക് ബ്ലെസ്ലിയുടെ ഒരു ഇന്റര്‍വ്യൂ കൂടി വേണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X