For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന് ഒരപകടം പറ്റി, സര്‍ജറി വേണം; ശബ്ദം കൊണ്ട് അത്ഭുതപ്പെടുത്തിയ ബിഗ് ബോസിനെ കുറിച്ച് ശാലിനി നായര്‍

  |

  ശബ്ദം കൊണ്ട് കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ച വ്യക്തിയാണ് മലയാളം ബിഗ് ബോസായി എത്താറുള്ളത്. വേറിട്ട ശബ്ദം കൊണ്ട് ശ്രദ്ധേയനായ ബിഗ് ബോസിന്റെ മുഖം ഈ സീസണോട് കൂടി പുറംലോകം കണ്ടിരുന്നു. അതേ സമയം ഈ ശബ്ദത്തിന് പിന്നിലുള്ള ആളെ കുറിച്ച് പറയുകയാണ് ശാലിനി നായര്‍.

  ഇക്കഴിഞ്ഞ സീസണില്‍ മത്സരാര്‍ഥിയായിരുന്ന ശാലിനി ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമയ്ക്ക് ഒരു അപകടം പറ്റിയെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്. അതിനൊപ്പം അവസാനം അദ്ദേഹമയച്ച സന്ദേശത്തെ കുറിച്ചും നേരിട്ട് സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യവുമൊക്കെ ശാലിനി പറയുന്നുണ്ട്. വിശദമായി വായിക്കാം...

  Also Read: യൂട്യൂബില്‍ നിന്നുള്ള ആദ്യ വരുമാനം വലിയ തുകയായി; പിന്നെയത് കൂടി, കണക്ക് വിവരം പുറത്ത് വിട്ട് മൃദുലയും യുവയും

  ഒരൊറ്റ ശബ്ദം കൊണ്ട് വീട്ടിലെ മുഴുവന്‍ കുടുംബാഗങ്ങളെയും വരച്ച വരയില്‍ നിര്‍ത്തിയ നമ്മുടെ പ്രിയപ്പെട്ട ബിഗ് ബോസിന് ആശങ്കപ്പെടേണ്ടതല്ല എങ്കിലും പ്രിയപ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കും വിധം ഒരപകടം ഉണ്ടായിരിക്കുന്നു. കൈക്ക് പൊട്ടലുള്ളത് കൊണ്ട് ഉടനെ ഒരു സര്‍ജറി ഉണ്ടായേക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹവുമായി സംസാരിച്ചിരുന്നു.

  പഴയ തഗ്ഗിന് ഒരു മാറ്റവും ഇല്ലാതെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു 'ശാലിനി സര്‍ജറി കഴിയും വരെ ഷുഗര്‍ ലെവല്‍ കൂടിക്കൂടാ അതൊകൊണ്ട് ഇപ്പോള്‍ പഞ്ചാര കലക്കണ്ടാട്ടോ, അടുത്ത സീസണ് മുന്‍പ് ഒന്ന് ബ്രേക്ക് ഇട്ടതല്ലേ എന്ന്.

  പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ബിഗ് ബോസ് വീട്ടില്‍ ഈ ശബ്ദം എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. തുടക്ക നാളുകളില്‍ ശബ്ദം കേട്ട് തിരിച്ച് സംസാരിക്കും, എന്റെ പേരൊന്ന് വിളിക്കൂ ബിഗ് ബോസ് എന്ന് പറയും.

  Also Read: ഇപ്പോള്‍ നീ വലിയ ആളായി, അമ്മയെ ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് ആളായി; സന്തോഷം പങ്കുവെച്ച് മഞ്ജു സുനിച്ചന്‍

  ഇടക്കൊക്കെ അത് കേട്ടിട്ടോ എന്തോ അദ്ദേഹം അങ്ങനെ ടാസ്‌ക് ലെറ്റര്‍ വായിക്കാന്‍ വിളിക്കും. അങ്ങനെ അവസാനത്തെ ദിവസങ്ങളില്‍ വീടിനുള്ളില്‍ കയറാന്‍ കഴിഞ്ഞപ്പോഴും മൈക്കില്‍ ആരും കാണാതെ ഞാന്‍ പറഞ്ഞു 'ബിഗ് ബോസ് ഒന്നുകൂടി ഒന്ന് സംസാരിക്കാന്‍, കണ്‍ഫെഷന്‍ റൂം കാണാന്‍ ഒരവസരം കിട്ടിയെങ്കില്‍ എന്ന്. അത് കേട്ടിട്ടാണോ എന്തോ ബിഗ് ബോസ് വീട്ടിലെ അവസാനത്തെ ടാസ്‌ക് ലെറ്റര്‍ വായിക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടി.

  'ആട്ടക്കലാശം' ടാസ്‌ക് മറക്കാന്‍ കഴിയാത്ത ഒരോര്‍മ്മ. എവിക്ട് ആയ ശേഷം ഹോട്ടല്‍ റൂമില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് 'Miss you Bigg Boss' എന്നെഴുതിയ ഒരു ലെറ്റര്‍ അദ്ദേഹത്തിന് എത്തിക്കാന്‍ ശ്രമിച്ചു. ഷോ ഗംഭീരമായി അവസാനിച്ചു. എന്നെ അതിശയിപ്പിച്ചു കൊണ്ട് പിന്നീടൊരിക്കല്‍ അദ്ദേഹം എന്നെ വിളിച്ചു സംസാരിച്ചു 'I am your Bigg Boss' നാല് വര്‍ഷത്തെ എക്‌സ്പീരിയന്‍സില്‍ ആദ്യമായാണ് ഒരു കത്ത് കിട്ടുന്നത്.

  ശാലിനിക്ക് നല്ല ഒരു ഭാവിയുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, Congratulations for being a sweet part of Bigg Boss Season 4 Malayalam' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സര്‍ജറി കഴിഞ്ഞ് കാണാട്ടോ ഹാപ്പി ആയിരിക്കൂ എന്ന് പറഞ്ഞാണ് അദ്ദേഹം കോള്‍ കട്ട് ചെയ്തത്.

  നമ്മുടെ പ്രിയപ്പെട്ട ബിഗ് ബോസിന് വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ബിഗ് ബോസിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ഥനകള്‍.. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Fame Shalini Nair Opens Up Orginal Bigg Boss Met With An Accident. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X