For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെ അണ്‍ഫോളോ ചെയ്തതാണ്; പെട്ടെന്ന് ശത്രുവായി! ഇതുവരെ വെളിപ്പെടുത്താത്ത കാര്യവുമായി ശാലിനി നായര്‍

  |

  ബിഗ് ബോസ് താരം റോബിന്‍ രാധകൃഷ്ണന്റെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ റോബിന് ജന്മദിന സന്ദേശങ്ങള്‍ നിറയുകയാണ്. കൂട്ടത്തില്‍ ബിഗ് ബോസിലെ സഹതാരമായിരുന്ന ശാലിനി നായര്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. റോബിനുമായുണ്ടായിരുന്ന തന്റെ സൗഹൃദം തകര്‍ന്നതിനെ പറ്റിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ ശാലിനി പറഞ്ഞത്.

  താന്‍ ഷോ യില്‍ നിന്ന സമയത്തും പുറത്ത് വന്ന സമയത്തുമൊക്കെ അദ്ദേഹവുമായി പ്രശ്‌നം ഉണ്ടായിരുന്നില്ല. പിന്നെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് എന്തിനാണെന്നും ശാലിനി പറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം..

  Also Read: ബിന്ദുവിനെ വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു; മകന്റെ വിവാഹത്തെ കുറിച്ച് ഹരീഷ് പേരടി

  'ഹൃദയം നിറഞ്ഞ പിറന്നാളാശംസകളോടൊപ്പം ഇത്രയും നാള്‍ പറയാതെ മാറ്റി വെച്ച ചിലത് ഇവിടെ പറയുകയാണ്. സൗഹൃദത്തിന്റെ മാനദണ്ഡം പരസ്പരമുള്ള ബഹുമാനം കൂടി ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 'ഡോക്ടറെ സൂക്ഷിച്ചു നില്‍ക്കണം എന്ന വാക്ക് എവിക്ഷന്‍ എപ്പിസോഡിന്റെ അവസാനം നോക്കിയാല്‍ കാണാം. അദ്ദേഹം ഇജക്റ്റ് ആയതിന് ശേഷവും അറിയിക്കാന്‍ ശ്രമിച്ചതാണ് ഡോക്ടറെ വേണ്ട എന്ന്, കേള്‍ക്കാന്‍ തയ്യാറായില്ല.

  ഒരൊറ്റ ദിവസം ഇരുട്ടി വെളുത്തപ്പോള്‍ ടീം ചേര്‍ന്ന് ഡോക്ടര്‍ റോബിനെ ഒറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്തകള്‍.അതില്‍ എണ്ണസംഖ്യ ചാര്‍ത്തപ്പെട്ടവരില്‍ ഒരാള്‍ ഞാനും, ഇതുകൊണ്ടെങ്കിലും ഊതിപെരുപ്പിച്ചപ്പോള്‍ ആളികത്തിയ തീ അണയട്ടെ. ഡോക്ടറിന് പുതിയ വര്‍ഷം എല്ലാ സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. പിറന്നാളാശംസകള്‍ ഡോക്ടര്‍.. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിനൊപ്പം പങ്കുവെച്ച വീഡിയോയില്‍ റോബിനുമായിട്ടുള്ള സൗഹൃദം തകര്‍ന്നതിനെ കുറിച്ചും താരം സൂചിപ്പിച്ചിട്ടുണ്ട്.

  നിങ്ങളെ പോലെ എനിക്കും ഏറ്റവും പ്രിയപ്പെട്ട ഡോ. റോബിന്റെ ജന്മദിനമാണ്. ഞാനും അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുകയാണ്. ഇതിനൊപ്പം കുറച്ച് കാര്യങ്ങള്‍ കൂടി എനിക്ക് പറയാനുണ്ട്. ബിഗ് ബോസ് തുടങ്ങിയത് മുതല്‍ ഞാന്‍ പുറത്താവുന്നത് വരെ റോബിനുമായി എനിക്ക് യാതൊരു ശത്രുതയും ഉണ്ടായിട്ടില്ല. ഒന്ന് രണ്ട് തവണ വഴക്കുണ്ടായപ്പോള്‍ ഇടപ്പെട്ടിട്ടുണ്ടെങ്കിലും വളരെ ആരോഗ്യപരമായിട്ടാണ് ആ ബന്ധം മുന്നോട്ട് പോവുന്നത്.

  ഞാന്‍ പുറത്താവുന്നതിന് തലേദിവസം റോബിന് ഭക്ഷണം വിളമ്പി കൊടുത്തതിന്റെ പേരില്‍ അതെന്തിനാണ് ശാലിനി എന്ന് ചോദിച്ച് മുഖം തിരിച്ച മത്സരാര്‍ഥി വരെയുണ്ട്. അതൊക്കെ കഴിഞ്ഞു. ഇപ്പോഴവര്‍ റോബിനെ പുകഴ്ത്തി പറഞ്ഞ് നടക്കുന്നുണ്ട്. ഇനി അതൊന്നും ആരോടും പറയാനില്ല. പറഞ്ഞിട്ട് കാര്യവുമില്ല. റോബിന് ഭക്ഷണം കൊടുക്കുമ്പോള്‍ മുഖം കറുപ്പിച്ച് നിന്നവരൊക്കെ സൈഡില്‍ കൂടി പണി കൊടുക്കുന്നവരായിരുന്നു. അന്നും ഞാനും റോബിനും തമ്മില്‍ യാതൊരു വഴക്കുമില്ല.

  ബിഗ് ബോസില്‍ നിന്ന് ഞാനിറങ്ങുന്ന അന്ന് രാവിലെയും നീ ഇന്ന് എവിക്ട് ആയി പോവത്തില്ലെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. പക്ഷേ ഞാനന്ന് പുറത്താവുകയും ഗെയിറ്റിന്റെ അടുത്തേക്ക് എത്തുമ്പോള്‍ ഡോക്ടറെ സൂക്ഷിച്ച് നില്‍ക്കണമെന്ന് ഞാന്‍ പറയുന്നുണ്ട്. അങ്ങനൊരു വാക്ക് പറഞ്ഞിട്ടാണ് പോന്നതെങ്കിലും റോബിനത് മനസിലായില്ല. അതിന്റെയാണ് ബാക്കി ഉണ്ടായതൊക്കെ. പിന്നീട് പുള്ളിയ്ക്ക് സൗഹൃദങ്ങളൊന്നുമില്ലാതെ പോയത് നമ്മളും കണ്ടു.


  പെട്ടെന്ന് ഒരു ദിവസം ഞാന്‍ റോബിന്റെ ആരാധകരുടെ ശത്രുവായി മാറി. റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയപ്പോഴും ഞാന്‍ തിരിച്ച് വരുമെന്ന് പറഞ്ഞ് സപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ പെട്ടെന്ന് ഒരു ദിവസമാണ് ശാലിനി റോബിനെ അണ്‍ഫോളോ ചെയ്തുവെന്ന് പറഞ്ഞ് ഞാന്‍ ശത്രുവായി മാറുന്നത്. പലരും ഒന്നും അറിയാതെയാണ് സംസാരിച്ചത്. ബ്ലെസ്ലിയോ റിയാസോ ജയിക്കണമെന്ന് പറഞ്ഞതാണ് പലര്‍ക്കും ഇഷ്ടപ്പെടാത്തത്. സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.

  ചില ഫാന്‍സിന്റെ മോശം സ്വഭാവം കാരണം നല്ല രീതിയില്‍ പോവുന്ന സൗഹൃദം പോലും നഷ്ടപ്പെട്ടു. നല്ല സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കിലും ഊതിപ്പെരുപ്പിച്ച് അതില്ലാതാക്കി. അത്രയും പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാതെ മറ്റൊരാള്‍ക്ക് സപ്പോര്‍ട്ട് കൊടുത്തത് കൊണ്ടാണ് റോബിനെ അണ്‍ഫോളോ ചെയ്തതെന്നും ശാലിനി പറയുന്നു. മാത്രമല്ല ബിഗ് ബോസിനകത്ത് ഞാന്‍ സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്നോട് സംസാരിക്കാത്തത് പുള്ളി നോക്കിയും കണ്ടും നിന്നത് കൊണ്ടാണെന്നാണ് പറഞ്ഞത്. അതും വിഷമമുണ്ടാക്കിയെന്ന് ശാലിനി പറയുന്നു.

  English summary
  Bigg Boss Malayalam Fame Shalini Nair Revealed Why She Unfollow Dr. Robin Radhakrishnan. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X