For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസിന്റെയും ഡോക്ടറുടെയും പ്രശ്‌നത്തില്‍ ഇടപെടാന്‍ പറയുന്നു; അവരൊന്ന് മനസ് വെച്ചാല്‍ ശരിയാവുമെന്ന് ശാലിനി

  |

  ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി നായര്‍. മത്സരത്തില്‍ നിന്നും പുറത്തായതിന് ശേഷം തന്റെ വിശേഷങ്ങളും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ ശാലിനി സംസാരിക്കാറുണ്ട്. ബിഗ് ബോസില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന പലരും വഴക്ക് കൂടി വേര്‍പിരിഞ്ഞ് നടക്കുകയാണ്.

  ഈ പുതിയ വര്‍ഷത്തില്‍ എല്ലാവരും പിണക്കമൊക്കെ മറന്ന് ഒന്നിക്കണമെന്ന ആവശ്യവുമായിട്ടാണ് ശാലിനി എത്തിയിരിക്കുന്നത്. റോബിനും റിയാസും ഒന്ന് മനസ് വെച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളുവെന്ന് പറഞ്ഞ ശാലിനി ബാക്കിയുള്ളവരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. സഹതാരങ്ങളെയെല്ലാം ടാഗ് ചെയ്താണ് നടി എത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  Also Read: പൃഥിരാജിനെ വെറുക്കുന്നവരുടെ ഫേസ്ബുക്ക് പേജിന് കിട്ടിയ ലൈക്കുകൾ; ഇന്നും ആ പേജുണ്ട്; അമിത്

  'അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്തിനാ', അല്ലേ? അന്ന് ആ പഴഞ്ചൊല്ല് എനിക്ക് നേരെ വന്നത് ഒരു കാര്യവും ഇല്ലാതെയായിരുന്നു. എന്നാല്‍ ഇന്നിത് പറയാന്‍ ആഗ്രഹിക്കുന്നു. ഈ പുതുവത്സരത്തില്‍ ഞാന്‍ എന്നില്‍ വരുത്തുന്ന മാറ്റം ആരോടും യാതൊരു വെറുപ്പും വിദ്വേഷവും മുന്നോട്ടു കൊണ്ട് പോകുന്നില്ല എന്നതാണ്. ഞാനുള്‍പ്പെടെ 20 പേരുള്ള ഒരു കുടുംബം ആകെ ചിന്നഭിന്നമായ നിലയിലാണ്.

  Also Read: തൊഴാന്‍ പോയ ശില്‍പ ഷെട്ടിയെ ഉമ്മ വച്ച് പൂജാരി; പ്രശസ്തിയ്ക്ക് വേണ്ടിയുളള നടിയുടെ കാട്ടിക്കൂട്ടല്‍!

  എല്ലാം ഒട്ടിച്ചു ചേര്‍ക്കാം എന്ന പ്രതീക്ഷയൊന്നുമില്ല. പക്ഷേ എനിക്ക് എന്റെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനുള്ള പുതുവത്സര സന്ദേശം ഇതാണ്. ഒരൊറ്റ ജീവിതം അത് പരസ്പരം സ്‌നേഹിച്ചങ്ങോട്ട് ജീവിക്കാം നമുക്ക്. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ ലക്ഷ്മി ചേച്ചിയെയും ന്യൂ ഇയര്‍ വിഷ് ചെയ്തു. ഇനി ഒരാളെ വിളിക്കാന്‍ ബാക്കിയുണ്ട് ധന്യ മേരി വര്‍ഗീസ്.. മനസ്സിലെ എല്ലാ വിഷമവും മാറ്റി ഇന്ന് ധന്യയ്ക്കും പുതുവത്സരാശംസകള്‍ അറിയിക്കണം.

  ഞങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ കമന്റ് ചെയ്തിരിക്കുന്നത് കണ്ടു. റിയാസിന്റെയും ഡോക്ടറുടെയും പ്രശ്‌നത്തില്‍ നിങ്ങളൊന്ന് മുന്‍കൈയ്യെടുക്കൂ, ഈ പ്രശ്‌നങ്ങളും പരിഭവങ്ങളും എല്ലാം മാറി എല്ലാവരും ഒന്നുചേരട്ടെയെന്ന്. പക്ഷേ അത് അവരുടെ വ്യക്തിപരമായ താല്പര്യങ്ങളും സാഹചര്യങ്ങളുമാണ് നിശ്ചയിക്കേണ്ടത്.

  റിയാസോ, ഡോക്ടറോ ഒന്ന് മനസ്സ് വെച്ചാല്‍ മതിയല്ലോ. തെറ്റുകള്‍ തിരുത്താനുള്ളതല്ലേ. തിരിച്ച് റിയാസിനും ചിന്തിക്കാം. പിന്നെ ബാക്കിയുള്ളവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, പക്വതയോടെയും പാകതയോടെയും ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള പ്രായം നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ട്. 'Who the hell are you to interfere in our personal space Shalini? ' എന്നൊക്കെ ചോദിച്ചാല്‍ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇതിലൊന്നും ഇടപെടാത്തത്.


  പഴഞ്ചൊല്ല് വന്നാലേ വെയിറ്റ് ഉള്ളൂ എങ്കില്‍ ഇങ്ങനെ പറയട്ടെ 'ആറിയ കഞ്ഞി പഴങ്കഞ്ഞി' ഒത്തുചേരലും ഓര്‍മ്മ പുതുക്കലുമൊക്കെ ഇപ്പൊ നടന്നാല്‍ നടന്നു. ഞാനെന്തായാലും എല്ലാര്‍ക്കും ന്യൂയര്‍ വിഷസ് ഇവിടെ അറിയിക്കുകയാണ്. തിരിച്ച് കിട്ടിയാ കിട്ടി ഇല്ലെങ്കില്‍ പോട്ടേ ന്നേ..

  അപ്പോ ലോകമെമ്പാടുമുള്ള സഹോദരങ്ങള്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.. 2023 കളറാവട്ടെ... Wish you all a very Happy New Year.. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  ബിഗ് ബോസിനകത്ത് നടന്ന പ്രശ്‌നങ്ങളെക്കാളും സംഭവങ്ങളായിരുന്നു മത്സരത്തിന് ശേഷം പുറത്ത് നടന്നത്. അകത്ത് സുഹൃത്തുക്കളായിരുന്ന പലരും പുറത്ത് വന്ന് കാര്യങ്ങള്‍ മനസിലാക്കിയതോടെ ശത്രുക്കളായി മാറി. റോബിനും റിയാസും തമ്മില്‍ അകത്തും പുറത്തുമൊക്കെ പ്രശ്‌നങ്ങളായിരുന്നു. ഇതെല്ലാം പരിഹരിച്ച് കാണണമെന്ന ആഗ്രഹമുണ്ടെന്നാണ് ആരാധകരും പറയുന്നത്. റോബിനും ജാസ്മിനും ഒന്നിച്ചത് പോലെ റിയാസിനും ഒന്നിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Fame Shalini Nair's New Year Wishes To Her Co-stars Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X