For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ യഥാര്‍ഥ കൂട്ടുകാര്‍ ഇവരായിരുന്നു; അഖിലിനും സൂരജിനുമൊപ്പം ആ സന്തോഷം പറഞ്ഞ് ശാലിനി നായര്‍

  |

  ബിഗ് ബോസ് മത്സരാര്‍ഥികളുടെ കാര്യത്തില്‍ മികവ് പുലര്‍ത്തിയ സീസണായിരുന്നു കഴിഞ്ഞ തവണ മലയാളത്തില്‍ കണ്ടത്. പ്രേക്ഷകര്‍ക്ക് സുപരിചിതരും അല്ലാത്തവരുമായ നിരവധി പേരാണ് ഷോ യില്‍ ഉണ്ടായിരുന്നത്. പുറത്ത് വന്നതിന് ശേഷം പലരും ശത്രുക്കളായെങ്കിലും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചവരുണ്ട്.

  അക്കൂട്ടത്തില്‍ പരിചയപ്പെട്ടത് മുതല്‍ ഒരുപോലെ നിന്നവരാണ് കുട്ടി അഖിലും സൂരജ് തേലക്കാടുമൊക്കെ. അത്രയധികം സൗഹൃദമാണ് ഇരുവരും കാഴ്ച വെച്ചത്. ഇപ്പോഴും അതിന് മാറ്റമില്ലെന്നുള്ളതാണ് ശ്രദ്ധേയം. അതേ സമയം അഖിലും സൂരജും ശാലിനി നായരെ കാണാനെത്തിയ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

  Also Read: 'പൃഥ്വിരാജ് എന്റെ ഹീറോ, സുകുവേട്ടന്റെ മകനാണെന്നതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം'; ലാലു അലക്സ്

  ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്നു നടിയും അവതാരകയുമായ ശാലിനി നായര്‍. ആദ്യ മാസങ്ങളില്‍ തന്നെ ശാലിനിയ്ക്കും പുറത്തേക്ക് പോവേണ്ടി വന്നു. എന്നാല്‍ മത്സരത്തിന് ശേഷം സഹമത്സരാര്‍ഥികളുമായി നല്ല അടുപ്പമാണ് ശാലിനിയ്ക്കുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അഖിലും സൂരജും തന്നെ കാണാന്‍ വന്നതിനെ പറ്റിയും മറ്റുമൊക്കെയാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  Also Read: നഷ്ടപ്പെടുമ്പോഴാണ് ഒന്നിന്റെ വില മനസിലാവുക, ആ സമയം ഞാനത് മിസ് ചെയ്തു; അഭിനയം നിർത്തി പോയതിനെ കുറിച്ച് ലെന

  'എവിട്‌റീ ഞങ്ങള് കൊച്ചിയിലുണ്ട് ഇങ്ങോട്ട് വാ' പ്രതീക്ഷിക്കാത്ത നേരത്തെ വിളി വന്നപ്പോള്‍ ഞാന്‍ വാഗമണ്ണില്‍ ആയിപ്പോയി. കൊച്ചിയില്‍ വന്നിട്ടും സൂരജിനേം അഖിയേയും കാണാന്‍ പറ്റിയില്ലല്ലോ എന്നുള്ള സങ്കടം. പിന്നെ ഒന്നും നോക്കാന്‍ നിന്നില്ല നേരെ വര്‍ക്കല. രണ്ടുപേരും പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ എത്തുന്നത് വരെ ഉറക്കം ഒഴിച്ച് ഭക്ഷണം കഴിക്കാതെ എന്നെയും കാത്തിരുന്നു. പക്ഷേ ഞാന്‍ അവരുടെ അടുത്ത് എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ നാലു മണി കഴിഞ്ഞിരുന്നു.

  സൂരജ് പകുതി ഉറങ്ങിപ്പോയി. ഒരുപാട് സംസാരിച്ചു കുറെ തമാശകള്‍ പറഞ്ഞു. ചെറിയ മഴയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ നല്ല ചൂട് ദോശയും കട്ടനും കുടിക്കാന്‍ പോയി. പെട്ടെന്നുള്ള പ്ലാനിങ് ആയതുകൊണ്ട് മാറ്റിവയ്ക്കാന്‍ കഴിയാത്ത പ്രോഗ്രാമിന്റെ തിരക്കുകളില്‍ ആയിരുന്നു രണ്ട് പേരും. അഖിക്ക് ഈവനിംഗ് പ്രോഗ്രാമിന്റെ തിരക്കുകളും സൂരജിന് വെഞ്ഞാറമൂട് പ്രോഗ്രാമും. അങ്ങനെ ചെറുതായൊന്ന് റസ്റ്റ് എടുത്ത ശേഷം എന്റെ അടുത്ത ലൊക്കേഷന്‍ നേരെ സുചിയുടെ വീട്ടിലേക്ക്...'

  അതേസമയം ബിഗ് ബോസിലെ സഹമത്സരാര്‍ഥിയായിരുന്ന അശ്വിനെ കണ്ടതിനെ കുറിച്ചും ശാലിനി എഴുതി. അവന്‍ തന്റെ സഹോദരനെ പോലെ ആണെന്നാണ് നടി പറയുന്നത്. 'ഞങ്ങള്‍, സ്വപ്രയത്‌നം കൊണ്ട് ഉയര്‍ച്ചയുടെ പടവുകള്‍ കയറി 64 ക്യാമറകുള്‍ക്ക് മുന്നില്‍ അദൃശ്യനാക്കപ്പെട്ട മാന്ത്രികന്‍ അശ്വിന്‍ വിജയ്. എന്റെ സഹോദരന്‍.

  ഒരിക്കല്‍ക്കൂടി ഞങ്ങള്‍ നേരിട്ട് കണ്ടു. തിരക്കുകള്‍ക്കിടയിലും എന്നെ കാണാന്‍ അവനോടിയെത്തി. കളങ്കമില്ലാത്ത സ്‌നേഹവും ഒരുപാടോര്‍മ്മകളും ഒരിക്കല്‍ക്കൂടി പങ്കുവെച്ചുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു',.. എന്നുമാണ് അശ്വിനെ കുറിച്ച് ശാലിനി എഴുതിയത്.

  ബിഗ് ബോസിന് ശേഷം പുതിയ ജോലികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അഖിലും സൂരജും ശാലിനിയുമൊക്കെ. പല ടെലിവിഷന്‍ പരിപാടികളിലും താരങ്ങള്‍ ഒരുമിച്ച് എത്തിയിരുന്നു. ഇനി എല്ലാവരും കൂടി ഒരു ഗെറ്റ് ടുഗദര്‍ വെക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

  നിങ്ങളെ കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. ബിഗ് ബോസിനകത്ത് ഏറ്റവും വലിയ സുഹൃത്തുക്കളായവര്‍ പുറത്ത് വന്ന ഉടനെ ശത്രുക്കളായി. അവര്‍ തമ്മിലുള്ള യുദ്ധം ശക്തമായി നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരത്തിന് വേണ്ടി മാത്രം കാണിച്ച സൗഹൃദമായിരുന്നു അതെന്ന് വ്യക്തമാണ്. എന്നാല്‍ നിങ്ങളെ പോലെ കൂട്ടുകെട്ടിന് പ്രധാന്യം കൊടുക്കുന്നവരെ കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ആരാധകര്‍ കമന്റിലൂടെ പറയുന്നു.

  English summary
  Bigg Boss Malayalam Fame Shalini Nair's Write-up About Kutty Akhil And Sooraj Thelakkad Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X