കല്യാണം കഴിഞ്ഞ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നത്തില്‍ ഞാനില്ല! സജ്‌നയുടെ വിഷയത്തില്‍ ഷിയാസ് കരീം

ബിഗ് ബോസിലൂടെ ശ്രദ്ധേയരായ ഫിറോസും ഭാര്യ സജ്‌നയും വേര്‍പിരിയുകയാണെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ താരങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറംലോകത്തോട് വെളിപ്പെടുത്തി. ആദ്യം സജ്‌നയും പിന്നാലെ ഫിറോസുമാണ് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിനിടയില്‍ ഷിയാസ് കരീം എന്ന പേര് കൂടി വന്നതോടെ പ്രശ്‌നം വേറൊരു തലത്തിലേക്ക് എത്തി.

അഭിമുഖത്തിനിടെ ഷിയാസിന്റെ പേര് സജ്‌ന പറഞ്ഞതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ സജ്‌ന-ഫിറോസ് ഡിവോഴ്‌സിന്റെ കാരണം ഷിയാസാണെന്ന തരത്തിലേക്ക് എത്തി. അങ്ങനൊരു വിഷയം ഇതില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം ഫിറോസ് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഷിയാസ് തന്നെ വിശദീകരണവുമായി വന്നിരിക്കുകയാണിപ്പോള്‍.

shiyas-kareem

ഫിറോസിക്ക എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. അദ്ദേഹം എന്റെ സുഹൃത്താണ്. സജ്‌ന എന്റെ സഹോദരിയെ പോലെയുമാണ്. ജീവിതത്തില്‍ ആകെ രണ്ട് തവണയേ സജ്‌നയെ കണ്ടിട്ടുള്ളു. സുഹൃത്തിന്റെ ഭാര്യ എനിക്ക് സഹോദരിയാണ്. അങ്ങനെയേ ഇതുവരെ കണ്ടത്. അധികം കണ്ടിട്ടില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. ഫിറോസിക്കയുമായിട്ടും ഇടയ്ക്ക് ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു.

പക്ഷേ ഇങ്ങനൊരു പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ പേര് അതിലേക്ക് വലിച്ചിട്ടത് എന്തിനാണെന്ന് മനസിലായില്ല. എന്തെങ്കിലും ഉണ്ടാവാം. എന്റെ എതിരെ നില്‍ക്കുന്നവരോ എന്റെ എതിരാളികളോ ഒക്കെ ആയിരിക്കാം ഇതിന് പിന്നില്‍. ഞാന്‍ അവരോട് ഇക്കാര്യം വിളിച്ച് ചോദിക്കാന്‍ പോയിട്ടില്ല. കല്യാണം കഴിഞ്ഞ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നത്തില്‍ ഞാന്‍ ഇടപെടേണ്ട ആവശ്യമില്ല. സജ്‌നയും ഫിറോസും തമ്മിലുള്ള പ്രശ്‌നത്തില്‍ ഞാനില്ല. എങ്ങനെയോ എന്റെ പേര് വന്നതാണ്.

ഷിയാസ് കരീമിന്റേതെന്ന് പറഞ്ഞ് ഒരു പ്രസ്താവന കൊടുക്കുന്നുണ്ട്. ആ ഇന്റര്‍വ്യൂ വ്യക്തമായി കണ്ടാല്‍ മനസിലാവും. അതില്‍ എന്റെ പേര് വന്നുവെന്നേയുള്ളു. അല്ലാതെ ഷിയാസ് കരീം അതിലില്ല. ഇവിടുത്തെ മഞ്ഞപത്രക്കാരാണ് അത് ഷിയാസാണെന്നും അദ്ദേഹമാണ് അവരുടെ ബന്ധത്തിലെ വില്ലനാണെന്നും ഒക്കെ വാര്‍ത്തകള്‍ വന്നു. ഞാനിതൊന്നും മൈന്‍ഡ് ചെയ്യാറില്ല.

shiyas-kareem

സജ്‌ന എന്ന സ്ത്രീയെ ഞാന്‍ സഹോദരിയെ പോലെയാണ് കാണുന്നത്. അതവര്‍ക്കും അറിയാം. അവര്‍ എന്നെ കാണുന്നതും അങ്ങനെയാണ്. ആളുകള്‍ക്ക് എന്തും പറയാം. ജനങ്ങളാണ് ഇവിടെ എല്ലാം തീരുമാനിക്കുന്നതെന്നും ഷിയാസ് പറയുന്നു.

ആ ഇന്റര്‍വ്യൂവില്‍ പറയുന്നത് ഷിയാസ് കരീമിന് എതിരെ പരാതി കൊടുത്ത ആള്‍ക്ക് ഫിറോസുമായി ബന്ധമുണ്ടെന്നോ, ഫിറോസിനൊപ്പമുള്ള അവരുടെ വീഡിയോ കണ്ടെന്നോ അങ്ങനെ എന്തൊക്കെയോ ആണ് പറയുന്നത്. ഞാനിത് അന്വേഷിക്കാന്‍ പോയില്ല. കൂടുതല്‍ അന്വേഷിച്ച് പോയിട്ട് പ്രശ്‌നം ഉണ്ടാക്കേണ്ടതില്ല. എനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ ഫിറോസിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയോ വീഡിയോ എടുക്കുകയോ ചെയ്തതോ മറ്റോ ആണ് പ്രശ്‌നമായി പറയുന്നത്. എനിക്കിതൊന്നും അറിയില്ലായിരുന്നു.

ഇതൊക്കെ നോക്കിയിരിക്കലല്ല എന്റെ പണി. അതുകൊണ്ട് തന്നെ ഒന്നും അറിഞ്ഞില്ല. ഇവര്‍ തമ്മില്‍ എന്തെങ്കിലും റിലേഷന്‍ ഉണ്ടെങ്കില്‍ അതൊന്നും അറിയേണ്ട ആവശ്യം പോലും എനിക്കില്ല. ഇക്കാര്യം പറയേണ്ടത് പോലുമില്ലായിരുന്നു. ഇതിപ്പോള്‍ എന്നോട് ചോദിച്ചത് കൊണ്ട് മാത്രമാണ് താന്‍ പറഞ്ഞതെന്നും ഷിയാസ് സൂചിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X