15 ലക്ഷം കൊടുത്ത് വലിയൊരു ടീമിനെ പിആർ ഏൽപ്പിച്ചു, ജിന്റോ ഫങ്ഷന് വന്നാൽ സ്ത്രീകൾക്ക് ബുദ്ധിമുട്ടാകും; സിജോ

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ വിജയിയായത് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ജിന്റോയാണ്. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ജിന്റോയെ കുറിച്ച് വരുന്നത് അത്ര സുഖകരമായ വാർത്തകളല്ല. അടുത്തിടെ ലഹരി കേസുമായി ബന്ധപ്പെട്ട് ജിന്റോയെ എക്സൈസ് ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്ത്രീകൾക്കെതിരായ അതിക്രമത്തിന് പുതിയൊരു കേസും ജിന്റോയ്ക്ക് എതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ജിന്റോയുടെ സ്വഭാവം തങ്ങൾ നേരത്തെ മനസിലാക്കിയതാണെന്നും അതിനാൽ കേസിൽപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടൽ തോന്നിയില്ലെന്നും പറയുകയാണിപ്പോൾ ബി​ഗ് ബോസ് ഫെയിം സിജോ. ഒരു ഫങ്ഷന് പോലും ജിന്റോയെ ക്ഷണിക്കാറില്ലെന്നും അയാൾ വന്നാലും സ്ത്രീകളോടുള്ള പെരുമാറ്റം മോശമാണെന്നും സിജോ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞു.

Sijo John Jinto Bodycraft
Photo Credit: sijo / jinto

ഇരുപത് ലക്ഷത്തിന് അടുത്ത് പണം മുടക്കി പിആറിന് ആളെ നിർത്തിയാണ് ബി​ഗ് ബോസ് ജിന്റോ വിജയിച്ചതെന്നും സിജോ പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം ജിന്റോയ്ക്ക് എതിരെ കേസ്... വീണ്ടും ജിന്റോയ്ക്ക് എതിരെ പുതിയൊരു കേസ് കൂടി വന്നിരിക്കുന്നു. നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

അതിനുശേഷമാണ് പുതിയ കേസ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സീസണിലുണ്ടായിരുന്ന ആളുകളെ ഞങ്ങൾക്ക് അറിയാവുന്നതുപോലെ പ്രേക്ഷകർക്ക് പോലും അറിയില്ല. ബി​​ഗ് ബോസിൽ നടന്നതും കണ്ടതും കേട്ടതുമായ പല കാര്യങ്ങളും ആളുകൾ പുറത്ത് പറയാറില്ല. അത് വൺ ഇയർ എ​ഗ്രിമെന്റ് ഉള്ളതുകൊണ്ടാണ് പറയാത്തത്. പെയ്മെന്റ് അടക്കമുള്ളതിൽ ഭാവിയിൽ ബുദ്ധിമുട്ട് വരുമെന്ന് അറിയാവുന്നതുകൊണ്ട് കൂടിയാണ് പറയാത്തത്.

അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് അനുഭവങ്ങൾ മത്സരാർത്ഥികൾ പറയാൻ തയ്യാറായാൽ ആളുകൾ വിശ്വസിക്കാറുമില്ല. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ജിന്റോയ്ക്ക് എതിരെ കേസ് വന്നപ്പോൾ എനിക്ക് ഒരു ഞെട്ടൽ ഫീൽ തോന്നിയില്ല. കാരണം ഞങ്ങളുടെ സീസണിൽ പങ്കെടുത്തവരെല്ലാം ഇങ്ങനൊരു കേസ് പ്രതീക്ഷിച്ചിരുന്നു. ഹൗസിൽ ഞങ്ങൾ കണ്ട ജിന്റോയെയല്ല പ്രേക്ഷകരായ നിങ്ങൾ കണ്ടിട്ടുള്ളത്.

ജിന്റോ വിജയിയാകില്ലെന്ന് ഞങ്ങൾക്കെല്ലാം നൂറ് ശതമാനം ഉറപ്പായിരുന്നു. ഇത് അസൂയ കൊണ്ട് പറയുന്നതാണെന്ന് കരുതേണ്ട. ഒരു കുശുമ്പും ജിന്റോയോട് എനിക്കില്ല. ജിന്റോയോട് ഞങ്ങൾ പറഞ്ഞതും ചോദ്യം ചെയ്തതുമായ ഫൂട്ടേജുകളൊന്നും ബി​ഗ് ബോസ് ടീം പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നില്ല. പകരം ഒരു പാവപ്പെട്ട നന്മകൾ ഒരുപാടുള്ള വ്യക്തി എന്ന രീതിയിലാണ് പ്രേക്ഷകരിലേക്ക് ജിന്റോയെ എത്തിച്ചത്.

Sijo John Jinto Bodycraft
Photo Credit: sijo / jinto

വലിയൊരു പിആർ കൊടുത്തിട്ടാണ് ജിന്റോ മത്സരിക്കാൻ വന്നത്. പതിനഞ്ച് മുതൽ ഇരുപത് ലക്ഷം രൂപയ്ക്കാണ് ജിന്റോ പിആർ വർക്കിന് ഏൽപ്പിച്ചി​രുന്നത്. അതുകൊണ്ട് തന്നെ വലിയൊരു പിആർ ടീം കപ്പ് നേടാൻ ജിന്റോയെ സഹായിച്ചു. തെളിവുകൾ ഞങ്ങളുടെ കയ്യിലുണ്ട്. പിന്നീട് ജിന്റോ ആ പിആർ ടീമിനേയും പറ്റിച്ചു. സ്ത്രീകളോടുള്ള ജിന്റോയുടെ പെരുമാറ്റവും ഞങ്ങൾ അയാളെ കുറിച്ച് കേട്ട കഥകളുമെല്ലാം നിരവധിയാണ്.

അതുകൊണ്ടാണ് സീസൺ ആറിലെ മത്സരാർത്ഥികളുടെ ഫങ്ഷനുകളിൽ ജിന്റോയെ കാണാത്തത്. ജിന്റോ ഒരു പെൺകുട്ടിയോട് സംസാരിച്ചതിന്റെ വിശദാംശങ്ങളും എന്റെ കയ്യിലുണ്ട്. ഹൗസിൽ വെച്ച് തന്നെ ജിന്റോയുടെ സ്വഭാവം ഞങ്ങൾ മനസിലാക്കി. ക്വാളിറ്റിയില്ലാത്ത വിന്നറാണ് ജിന്റോയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ വിവാഹത്തിന് മാത്രമെ ജിന്റോയെ ക്ഷണിച്ചിട്ടുള്ളു.

ബാച്ച്ലർ പാർട്ടിക്കൊന്നും ക്ഷണിച്ചിട്ടില്ല. അതിന് കാരണം ജിന്റോ വന്നാൽ സ്ത്രീകൾക്ക് അടക്കം ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നതുകൊണ്ടാണ്. ജിന്റോയുടെ ഡ്രാമയിൽ ഇനിയെങ്കിലും നിങ്ങൾ വീണ് പോകരുതെന്നും സിജോ പറയുന്നു.

More from Filmibeat

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X