റോക്കിയെ അടിയന്തരത്തിന് വിളിക്കാം, കല്യാണത്തിന് വിളിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി ബിഗ് ബോസ് താരം സിജോ

ബിഗ് ബോസ് താരം സിജോ ജോൺ വിവാഹിതനായി. ഏറെ കാലം സിജോയുടെ ഗേള്‍ഫ്രണ്ടായിരുന്ന ലിനുവാണ് വധു. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ മത്സരിച്ചാണ് സിജോ ശ്രദ്ധേയനാവുന്നത്. ഷോ യില്‍ വച്ചാണ് താന്‍ പ്രണയത്തിലായിരുന്നതിനെ കുറിച്ചൊക്കെ താരം വെളിപ്പെടുത്തിയത്.

അടുത്ത ദിവസങ്ങളില്‍ സിജോയുടെ വിവാഹാഘോഷത്തില്‍ ബിഗ് ബോസിലെ താരങ്ങളൊക്കെ പങ്കെടുത്തിരുന്നു. എന്നാല്‍ കൂട്ടത്തില്‍ റോക്കി ഉണ്ടായിരുന്നില്ല. സിജോയും റോക്കിയും തമ്മിലുണ്ടായ പ്രശ്‌നത്തിലൂടെയാണ് കഴിഞ്ഞ സീസണ്‍ ശ്രദ്ധിക്കപ്പെട്ടത്. അങ്ങനെയുള്ളപ്പോള്‍ വിവാഹത്തിന് റോക്കിയെ ക്ഷണിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിജോയിപ്പോള്‍.

sijo

വിവാഹത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സിജോ. 'കല്യാണം കഴിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്തായാലും കല്യാണത്തിലേക്ക് എത്തുമെന്ന് നേരത്തെ പ്ലാന്‍ ചെയ്തതിനാല്‍ കൂടുതല്‍ ചിന്തിക്കേണ്ട കാര്യം ഒന്നും വന്നില്ല. വിവാഹത്തിന് ശേഷം ഉടന്‍ തന്നെ ഹണിമൂണിന് പോകുന്നുണ്ടെന്ന കാര്യവും സിജോ വെളിപ്പെടുത്തി.

ആദ്യം കാശ്മീരിലേക്കാണ് പോകുന്നത്. അത് നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. അതിനുശേഷം അടുത്തമാസം ബാലിയിലേക്ക് പോകും. ഈ രണ്ട് യാത്രകള്‍ മാത്രമേ ഇതുവരെ പ്ലാന്‍ ചെയ്തിട്ടുള്ളൂ.

ബിഗ് ബോസില്‍ ഉണ്ടായിരുന്ന ഒരുവിധം ആളുകളും ഇന്ന് വിവാഹത്തിന് എത്തുന്നുണ്ട്. ഇതിനിടെ റോക്കിയെ കല്യാണത്തിന് വിളിച്ചില്ലേ എന്ന ചോദ്യത്തിന്, 'ഇല്ല അതിന്റെ ആവശ്യമില്ലല്ലോ, ഇതെന്റെ കല്യാണം അല്ലേ എന്നാണ് സിജോ തിരിച്ചു ചോദിക്കുന്നത്. മാത്രമല്ല എന്റെ അടിയന്തരത്തിന് റോക്കിയെ വിളിക്കാം,' എന്നും സിജോ പറഞ്ഞു.

sijo

ഏറ്റവുമൊടുവില്‍ മലയാളത്തില്‍ നടന്ന ബിഗ് ബോസിന്റെ ആറാം സീസണ്‍ വലിയ വിവാദങ്ങള്‍ കൊണ്ടാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഷോ തുടങ്ങി ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ അടിയും പിടിയും ബഹളവുമായി. തുടക്കത്തില്‍ ശ്രദ്ധേയനായ റോക്കി സഹ മത്സരാര്‍ത്ഥിയായ സിജോയുടെ മുഖത്തിനിട്ട് ഇടിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. മാസങ്ങളോളം ഷോയില്‍ നിന്ന് മാറി പുറത്തുപോയ സിജോ ചില സര്‍ജറികള്‍ ചെയ്തതിനുശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

ശാരീരിക ഉപദ്രവം നടത്തിയതിന്റെ പേരില്‍ ഉടന്‍ തന്നെ റോക്കി മത്സരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഷോയില്‍ ആയിരിക്കുമ്പോള്‍ റോക്കിയോട് ക്ഷമിക്കുകയും അദ്ദേഹത്തെ തിരിച്ച് ഗെയിമിലേക്ക് കൊണ്ടുവരാണമെന്നും സിജോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷോയുടെ നിയമാവലി പ്രകാരം അത് സാധിച്ചില്ല.

മത്സരത്തിനുശേഷം പുറത്തുവന്ന സിജോ റോക്കിയ്‌ക്കെതിരെ സംസാരിച്ചു. ഇപ്പോഴിതാ സിജോയുടെ വിവാഹം കഴിഞ്ഞതുമായി ബന്ധപെട്ട വിശേഷങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X