പേളിയാണോ മകളാണോ വലുത്; ആരാധകരുടെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറഞ്ഞ് ശ്രീനിഷ് അരവിന്ദ്
പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ് ബിഗ് ബോസ് കേരളത്തില്‍ വലിയ ചര്‍ച്ചയാവുന്നത്. മലയാളത്തിലെ ആദ്യ ബിഗ് ബോസില്‍ പങ്കെടുത്ത ഇരുവരും വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്. ഈ വര്‍ഷം ഒരു കുഞ്ഞ് കൂടി ജനിച്ചതിന്റെ സന്തോഷത്തിലാണ് താരദമ്പതിമാര്‍. അതേ സമയം മൂവരുടെയും വിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
സിംപിൾ സ്റ്റൈലിൽ മനോഹരിയായി നടി സിമ്രാൻ ഗുപ്ത, ചിത്രങ്ങൾ കാണാം
യൂട്യൂബ് ചാനല്‍ തുടങ്ങിയത് മുതല്‍ തന്റെ വിശേഷങ്ങള്‍ ഓരോന്നായി പേളി തന്നെ പങ്കുവെക്കാറുണ്ട്. ശ്രീനിയ്‌ക്കൊപ്പവും മകള്‍ക്കൊപ്പമുള്ളതുമായ നിരവധി വീഡിയോസ് പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പ്രസവത്തിന് ആശുപത്രിയിലെത്തിയത് മുതലുള്ള വീഡിയോസിന് വമ്പന്‍ ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു.

കുഞ്ഞ് വന്നതിന് ശേഷം അവളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പേളിയും ശ്രീനിഷും പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരുടെയും ജന്മദിനങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെ കുറിച്ചാണ് പറഞ്ഞത്. ലോക്ഡൗണ്‍ കാരണം സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് ശ്രീനിഷ്. ഇതിനിടെ ആരാധകരുമായി തുറന്ന് സംഭാഷവുമായി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരപംക്തിയില്‍ സംസാരിക്കവേ പല കാര്യങ്ങളും താരം തുറന്ന് പറഞ്ഞു.

ഇഷ്ടപ്പെട്ട യൂട്യൂബര്‍ ആരാണെന്ന ചോദ്യത്തിന് അര്‍ജുയു, ശങ്കരന്‍വ്‌ളോഗ്, റോഷന്‍സ് വേ്‌ളാഗ്, മല്ലു ട്രാവലര്‍, കാര്‍ത്തിക് സൂര്യ വ്‌ളോഗ്, ഇബുള്‍ജെറ്റ്, എന്നിവയാണെന്ന് ശ്രിനിഷ് പറയുന്നു. ശ്രീനിയ്ക്ക് സഹോദരന്മാരുണ്ടോ എന്ന ചോദ്യത്തിന് രണ്ട് പെങ്ങന്മാരുണ്ടെന്ന് പറഞ്ഞ് അവരുടെ ഫോട്ടോയും താരം ഇട്ടിരുന്നു.

നില ബേബിയ്ക്ക് ആണോ പേര്‍ളിയ്ക്ക് ആണോ കൂടുതല്‍ പ്രധാന്യമമെന്ന ചോദ്യത്തിന്, തീര്‍ച്ചയായും എന്റെ ചുരുളമ്മയ്ക്ക് ആണെന്നായിരുന്നു ശ്രീനി പറഞ്ഞത്. മകള്‍ക്ക് നില എന്ന് പേരിട്ടത് ആരാണെന്ന ചോദ്യത്തിന് എന്റെ പൊണ്ടാട്ടി ആണെന്ന് താരം വ്യക്തമാക്കി. പ്രസവത്തിന് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഫോം പൂരിപ്പിക്കുന്ന പേളിയുടെ വീഡിയോ കൂടി ശ്രീനിഷ് പങ്കുവെച്ചിരുന്നു. അപ്പോള്‍ പേളി വാവയുടെ പേരെന്താണെന്ന് ശ്രീനി ചോദിക്കുമ്പോള്‍ നീലുമ്മ, നില എന്ന് പേളി പറയുന്നതും വീഡിയോയിലുണ്ട്.
Recommended Video

ഒന്നിച്ചഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ട് ആയ നായിക ആരാണെന്ന ചോദ്യത്തിന് വരദ, ദിവ്യ നായര്‍, ഷഫ്‌ന നിസാം, അക്ഷിത ചന്ദ്രന്‍ എന്നിങ്ങനെ നാല് നടിമാരുടേ പേരുകളാണ് ശ്രീനിഷ് പറഞ്ഞത്. ചെന്നൈയില്‍ ഇഷ്ടപ്പെട്ട സ്ഥലം സിസി ബീച്ചാണ്. പേളിയ്‌ക്കൊപ്പം ആദ്യമെടുത്ത ഫോട്ടോയും ശ്രീനിഷിന്റെ ചെറുപ്പത്തിലെ ഫോട്ടോസും തുടങ്ങി ആരാധകരുടെ ചോദ്യത്തിന് പല വെളിപ്പെടുത്തലുകളും ശ്രീനിഷ് നടത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











