നിന്നെ കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാനാണ്! സഞ്ജനയ്‌ക്കൊപ്പമുളള പുതിയ ചിത്രവുമായി സുജോ

By Prashant V R

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് സുജോ മാത്യൂ. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു സുജോ തിരിച്ചെത്തിയത്. ഷോയിലെ ഇത്തവണത്തെ മസില്‍മാന്‍ കൂടിയായിരുന്നു സുജോ. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് സുജോ കാഴ്ചവെച്ചിരുന്നത്. ഏത് മല്‍രമായാലും വാശിയോടെയാണ് സുജോ പങ്കെടുക്കാറുളളത്. ഷോയില്‍ അവസാനം വരെ നിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു സുജോ.

മോഡലിംഗ് രംഗത്തും തിളങ്ങിയ താരത്തെ ബിഗ് ബോസിന് പിന്നാലെയാണ് എല്ലാവരും കൂടുതലായി അറിഞ്ഞത്. ഷോയില്‍ സഹമല്‍സരാര്‍ത്ഥിയായിരുന്ന അലക്‌സാന്‍ഡ്രയുമായുളള സുജോയുടെ സൗഹൃദം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് സുജോയ്ക്ക് പുറത്ത് കാമുകിയുണ്ടെന്ന് എല്ലാവരും അറിഞ്ഞിരുന്നു.

സുജോയ്‌ക്കൊപ്പം തന്നെ

സുജോയ്‌ക്കൊപ്പം തന്നെ ഗേള്‍ഫ്രണ്ടായ സഞ്ജനയും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. ബിഗ് ബോസിന് പിന്നാലെ സഞ്ജനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം സുജോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സഞ്ജനയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ താരം മുന്‍പ് തുറന്നുപറഞ്ഞിരുന്നു. സുജോയുടെ കസിനായ പവന്‍ ജിനോ തോമസും ഇത്തവണ ബിഗ് ബോസില്‍ പങ്കെടുത്തിരുന്നു.

വൈല്‍ഡ് കാര്‍ഡ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു പവന്‍ ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയത്. സുജോയുടെ കാമുകിയെ കുറിച്ചുളള വെളിപ്പെടുത്തലുകള്‍ ബിഗ് ബോസില്‍ വെച്ച് പവനായിരുന്നു നടത്തിയത്. ഇരുവരും നേരത്തെ തന്നെ പ്രണയത്തിലാണെന്നും തങ്ങളും ഇവരോടൊപ്പം ഔട്ടിങ്ങിന് പോയിട്ടുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് സഞ്ജനയെ കുറിച്ചും

തുടര്‍ന്ന് സഞ്ജനയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സുജോയും തുറന്നുപറഞ്ഞിരുന്നു. അതേസമയം സഞ്‌നക്കൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സുജോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. നിന്നെ കിട്ടിയതില്‍ എത്ര ഭാഗ്യവാനാണ് താനെന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്നായിരുന്നു സുജോ പറഞ്ഞത്.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
ഇതിന് മറുപടിയായി

ഇതിന് മറുപടിയായി നിന്നെ ഞാന്‍ ഒരുപാട് സനേഹിക്കുന്നുണ്ടെന്നും ഇതേക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടാറുണ്ടെന്നുമായിരുന്നു സഞ്‌ജന പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സഞ്ജനയെ കാണാനായി സുജോ എത്തിയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

അടുത്തിടെ ബിഗ് ബോസ്

അടുത്തിടെ ബിഗ് ബോസ് താരങ്ങളുടെ ഒത്തൂകൂടലില്‍ സുജോയും പങ്കെടുത്തിരുന്നു. രജിത്ത് കുമാര്‍, അമൃത സുരേഷ്, അഭിരാമി സുരേഷ് തുടങ്ങിയവര്‍ക്കൊപ്പമാണ് സുജോയും ഒത്തുകൂടിയത്. ബിഗ് ബോസിന്റെ രണ്ടാം പകുതിയില്‍ ഇവര്‍ക്കൊപ്പമാണ് സുജോ ഗെയിം കളിച്ചിരുന്നത്. ബിഗ് ബോസിന് പിന്നാലെ ഷോയിലെ അടുത്ത സുഹൃത്തായ ആര്‍ജെ രഘുവിനെയും സുജോ കണ്ടിരുന്നു. ബിഗ് ബോസ് താരങ്ങളുടെ ഒത്തൂകൂടല്‍ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുജോയുടെ സിക്‌സ്പാക്ക് ചിത്രങ്ങളും പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X