For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകനോട് ചെയ്തതിന് നിങ്ങൾ പശ്ചാത്തപിക്കും'; വീണ നായരുടെ പുതിയ വീഡിയോയെ കുറിച്ച് ആരാധകർ!

  |

  സോഷ്യല്‍ മീഡിയയിലും ചില യുട്യൂബ് ചാനലുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായി പടര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് നടി വീണ നായര്‍ വിവാഹ മോചിതയായിയെന്നത്. വാർത്തകൾ കത്തി പടർന്നപ്പോൾ വീണ നായർ ഒരു ചാനൽ പരിപാടിയിൽ അതിഥിയായി വന്ന് വിശദീകരണം നൽകുകയും ചെയ്തിരുന്നു.

  വെള്ളിമൂങ്ങ അടക്കം നിരവധി സിനിമകളിലും തട്ടീം മുട്ടീം അടക്കം നിരവധി സീരിയലുകളിലും കോമഡി പരിപാടികളും പങ്കെടുത്തിട്ടുള്ള വീണയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ മത്സരാർഥിയായി എത്തിയപ്പോഴായിരുന്നു.

  'രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും'; ​​ഗോകുൽ സുരേഷ്

  കരുത്തയായ മത്സരാർഥിയായിരുന്നുവെങ്കിലും വീണ നായർ പലപ്പോഴും കരഞ്ഞത് ഭർത്താവിനേയും മകനേയും ഓർത്തപ്പോഴായിരുന്നു. ബി​ഗ് ബോസ് ഹൗസിനുള്ളിൽ നിൽക്കുമ്പോൾ പുറത്തുള്ള കുടുംബവുമായി സംസാരിക്കാനോ ഇടപെടാനോ മത്സരാർഥിക്ക് സാധിക്കില്ലായിരുന്നു.

  മകൻ ചെറിയ കുഞ്ഞായിരുന്നുവെന്നതും ബി​ഗ് ബോസിൽ മത്സരിക്കുമ്പോൾ വീണയെ ഏറെ അലട്ടിയ ഒന്നായിരുന്നു. ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം വീണയും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

  'നാണംകെടുത്തുന്ന വീഡിയോവല്ലതുമാണെന്നാണ് കരുതിയത്, സൂര്യ സാറിനെ കല്യാണം വിളിച്ചില്ല'; ലിജോ മോൾ!

  മകനൊപ്പമുള്ള വിശേഷങ്ങളും നിത്യ ജീവിതത്തിലെ കാര്യങ്ങളുമെല്ലാം വീണ ഈ യുട്യൂബ് ചാനൽ വഴി പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മകനേയും കൂട്ടി ടാറ്റു ചെയ്യാൻ പോയതിന്റെ വീഡിയോയാണ് വീണ പങ്കുവെച്ചിരിക്കുന്നത്.

  വീണ രണ്ട് ടാറ്റുവും മകൻ‌ ഒരു ടാറ്റുവും അടിച്ചിരുന്നു. ആഗ്രഹിക്കുന്ന ഡിസൈന്‍ വീണ ടാറ്റു ആർട്ടിസ്റ്റിന് കാണിച്ച് കൊടുത്തിരുന്നു. ആദ്യം ചെറുതായി തുടങ്ങിയാല്‍ മതിയെന്നായിരുന്നു വീണ പറഞ്ഞത്.

  പയ്യെ ചെയ്താല്‍ മതി അമ്മയ്ക്ക് വേദന എടുക്കുമെന്നായിരുന്നു ടാറ്റു ആര്‍ടിസ്റ്റിനോട് മകൻ അമ്പൂച്ചന്‍ പറഞ്ഞത്. താന്‍ കൈയ്യിലെഴുതിയ പേരിനെക്കുറിച്ച് വീണ സംസാരിച്ചിരുന്നു.

  കൈയ്യില്‍ മാത്രമല്ല കഴുത്തിലൊരു എ അക്ഷരവും വീണ ടാറ്റു ചെയ്തിട്ടുണ്ട്. ഇത് അമ്പാടിയുടെ എയാണെന്നായിരുന്നു വീണ പറഞ്ഞത്. വീണയുടെ ടാറ്റു കണ്ടാണ് മകനും ടാറ്റു ചെയ്യാൻ ആ​ഗ്രഹം പ്രകടിപ്പിച്ചത്.

  ഇയക്കുട്ടിയുടെ പേരും ഗണപതിയുടെ ഫോട്ടോയുമാണ് അമ്പാടിയുടെ കൈയ്യില്‍ വരച്ചത്. എന്തൊരു നാണവും ആകാംക്ഷയുമാണ് ഇവനെന്ന് നോക്കിയെ എന്നാണ് മകനെ കണ്ട് വീണ പറഞ്ഞത്.

  ആരാണ് ഇയക്കുട്ടി എന്ന് ചോദിച്ചപ്പോള്‍ എന്റെ ഗേള്‍ഫ്രണ്ടാണെന്നായിരുന്നു അമ്പാടിയുടെ മറുപടി. എയ്ക്ക് പുറമെ മകന്റെ യഥാർഥ പേരായ ധന്‍വിന്‍ എന്ന നാമവും വീണ കൈയ്യിൽ ടാറ്റു ചെയ്തു.

  ഇത്രയും ചെയ്തിട്ടും തനിക്ക് വലിയ വേദനയൊന്നും അനുഭവപ്പെട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. മാത്രമല്ല ഈ രണ്ട് ടാറ്റുവും തനിക്കേറെയിഷ്ടമായിയെന്നും വീണ കൂട്ടിച്ചേർത്തു. ചെറിയൊരു ഉറുമ്പ് കടിക്കുന്ന വേദന മാത്രമേയുണ്ടായിരുന്നുള്ളൂയെന്നും താരം വിശദീകരിച്ചിരുന്നു.

  അതേസമയം വീഡിയോ വൈറലായതോടെ വീണയ്ക്ക് എതിരെ വിമർശനങ്ങളും വരുന്നുണ്ട്. മകന് ഈ പ്രായത്തില്‍ ടാറ്റു ചെയ്തത് ശരിയായില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

  വീഡിയോയ്ക്ക് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. 'ഇത്ര ചെറിയ പ്രായത്തില്‍ കുട്ടിയെ ടാറ്റു അടിപ്പിച്ചത് വളരെ തെറ്റായിപ്പോയി... ഭാവിയില്‍ അതോര്‍ത്ത് റിഗ്രറ്റ് ചെയ്യേണ്ടി വരും' എന്നൊക്കെയായിരുന്നു കമന്റുകൾ.

  വിവാഹ മോചനം നടന്നുവെന്നത് സത്യമാണോയെന്ന് ചോദിച്ചപ്പോൾ വീണ പറഞ്ഞത് ഇപ്രാകാരമായിരുന്നു. 'ഡിവോഴ്‌സായിട്ടില്ല. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍. അതേയുള്ളൂ.'

  'ഞാനിങ്ങട് പോരുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അതേക്കുറിച്ച് ചോദിക്കും... നമ്മള്‍ പിരിഞ്ഞിട്ടല്ലല്ലോ എന്ന് പറയുക എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു' വീണ പറഞ്ഞു.

  2014 ജൂണിലായിരുന്നു വിവാഹം. വിവാഹത്തോടെ അഭിനയം നിർത്താമെന്ന് വിചാരിച്ചിരുന്നുവെന്നും ഭർത്താവ് പ്രോത്സാഹിപ്പിച്ചതുകൊണ്ട് തുടർന്ന് പോവുകയായിരുന്നുവെന്നും വീണ പറഞ്ഞിരുന്നു.

  Read more about: veena nair
  English summary
  bigg boss malayalam fame veena nair and son latest tattoo video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X