അന്നമ്മയെ മിസ് ചെയ്യുന്നു, കേരളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം പരിചയപ്പെടുത്തി വീണ നായര്‍
ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതിന് ശേഷമായിരുന്നു സീരിയല്‍ നടി വീണ നായരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. വീണ തനിക്ക് നേരിടേണ്ടി വന്ന ദുരിത ജീവിതത്തെ കുറിച്ച് പറഞ്ഞത് ഇന്നും ആരാധകരുടെ മനസിലുണ്ടാവും. അതുപോലെ ഭര്‍ത്താവും മകനുമടക്കം കുടുംബത്തോടുള്ള സ്‌നേഹവും കരുതലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ബിഗ് ബോസില്‍ പോയതിന് ശേഷം വീണയ്ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടി കൊടുത്തത് നടിയുടെ ഭര്‍ത്താവും റേഡിയോ ജോക്കിയുമായ അമാന്‍ ആയിരുന്നു. മത്സരത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം വീണയും മറുപടിയുമായി എത്തിയിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാവുകയും ചെയ്തു.

നേരത്തെ ഫേസ്ബുക്കില്‍ മാത്രമായിരുന്നെങ്കില്‍ മറ്റ് മത്സരാര്‍ഥികളെ പോലെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാവുകയാണ് വീണ നായര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകരുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് വീണ മറുപടി കൊടുത്തിരുന്നു. ഇതിനിടെ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായിട്ടും നടി എത്തിയിരുന്നു. ഭര്‍ത്താവ് പാടി കൊടുത്ത ഗാനരംഗത്തിനായിരുന്നു വീണ ചുവടുകള്‍ വെച്ചത്.
ഇപ്പോഴിതാ സുഹൃത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് വീണ. തനിക്ക് കേരളത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഇടം ഇതാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു പുതിയ വീഡിയോയുമായി നടി എത്തിയത്. ഇതിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

'അന്നമ്മോ മിസ് യൂ, കേരളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം. മിഥുന്‍ ചേട്ടന്റെയും ആന്‍സിയുടെയും ഫ്ളാറ്റ്. ലോക്ഡൗണ്‍ ഒന്ന് കഴിഞ്ഞു ഫ്‌ലൈറ്റ് പറന്നു തുടങ്ങിക്കോട്ടെ. ഞാന്‍ അങ്ങ് പറന്നു വരും മിസ് യൂ ഡി... പിന്നെ ഈ ബാല്‍ക്കണിയും'. എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വീണ ക്യാപ്ഷനായി കൊടുത്തിരുന്നത്. ലോക്ഡൗണിന് മുന്‍പ് എടുത്ത വീഡിയോ ആണിതെന്ന് കാര്യം കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.
ബിഗ് ബോസില്‍ നിന്നും വീണ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കേരളത്തിലേക്ക് വരാനും കഴിഞ്ഞില്ല. മറ്റ് ബിഗ് ബോസ് താരങ്ങള്‍ ഒത്തു കൂടിചേരലുകള്‍ നടത്തുന്നതില്‍ ഏറെ നിരാശയും സങ്കടവും തനിക്കുണ്ടെന്ന് അടുത്തിടെ വീണ പറഞ്ഞിരുന്നു.


Click it and Unblock the Notifications