For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഭര്‍ത്താവിനും മകനുമൊപ്പം നടി വീണ നായര്‍; താരകുടുംബത്തിന്റെ പുതിയ ചിത്രം

  |

  നടി വീണ നായര്‍ വിവാഹമോചിതയായെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് അടുത്തിടെ പ്രചരിച്ചത്. ഭര്‍ത്താവ് അമാനുമായിട്ടുള്ള ഫോട്ടോസൊന്നും കാണത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന് വന്ന സംശയമാണ് ഇത്തരം വാര്‍ത്തകളിലേക്ക് എത്തിച്ചത്. എന്നാല്‍ എല്ലാ വീടുകൡും ഉള്ളത് പോലെയുള്ള കുറച്ച് പ്രശ്‌നങ്ങള്‍ തങ്ങളുടെ ജീവിതത്തിലും ഉണ്ടെന്ന് വീണ ഒരു പരിപാടിയില്‍ പങ്കെടുക്കവേ വെളിപ്പെടുത്തിയിരുന്നു.

  ഭര്‍ത്താവുമായി പ്രശ്‌നം ഉണ്ടെന്ന് കരുതി അദ്ദേഹവുമായി വേര്‍പിരിഞ്ഞെന്നല്ല അര്‍ഥമെന്നും നടി സൂചിപ്പിച്ചു. ഇതോടെ വീണ്ടും വീണയുടെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കഥകള്‍ പ്രചരിച്ച് തുടങ്ങി. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന മറുപടിയുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

   veena-nair

  സോഷ്യല്‍ മീഡിയ പേജിലൂടെ വീണ പങ്കുവെച്ച ചിത്രം കണ്ടതോടെ നടിയുടെ ആരാധകരും സന്തോഷത്തിലായിരിക്കുകയാണ്. അമ്പൂച്ചന്‍ എന്ന് വിൡക്കുന്ന മകന്റെയും ഭര്‍ത്താവ് അമാന്റെയും കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി വീണ ഇട്ടിരിക്കുന്നത്. താരകുടുംബത്തിനൊപ്പം മകന്റെ സ്‌കൂളിലെ ടീച്ചറുമുണ്ട്.

  ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  ഇന്ന് വളരെ പ്രധാനപ്പെട്ടൊരു ദിവസമാണെന്ന് പറഞ്ഞാണ് വീണയുടെ പോസ്റ്റ് തുടങ്ങുന്നത്. സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മകന്റെ സ്‌കൂളില്‍ നടക്കുന്ന കോംപറ്റീഷനില്‍ പങ്കെടുക്കാനാണ് വീണയും ഭര്‍ത്താവും ഒരുമിച്ച് എത്തിയത്. വീട്ടില്‍ നിന്നും മകനെയും കൊണ്ട് സ്‌കൂളിലേക്ക് പോവുന്നതിനെ പറ്റിയും ആദ്യമായി സ്റ്റേജില്‍ മത്സരിക്കുന്നതിനെ കുറിച്ചും വീണ പങ്കുവെച്ച വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്. അമ്പൂച്ചന്റെ ടീച്ചറെയും വീണ പരിചയപ്പെടുത്തിയിരുന്നു.

  49 ദിവസം ജയിലില്‍ കിടന്നു; ഒരാഴ്ച ബുദ്ധിമുട്ടി, ജീവിതത്തില്‍ സംഭവിച്ച ചതിക്കുഴികളെ കുറിച്ച് നടി ശാലു മേനോന്‍

   veena-nair

  വീണ്ടും താരദമ്പതിമാരെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നും ഇതുപോലെ സന്തുഷ്ടമായ കുടുംബമായി മുന്നോട്ട് പോവണമെന്ന് തന്നെയാണ് വീണയോട് ആരാധകരും ആവശ്യപ്പെടുന്നത്. പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്ന പ്രശ്‌നങ്ങളാണ് രണ്ടാള്‍ക്കും ഇടയിലുള്ളതെങ്കില്‍ അത് പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നിക്കണം. മകന്റെ ഭാവി കൂടി ഓര്‍ത്ത് തീരുമാനം എടുക്കുന്നതല്ലേ നല്ലത് എന്നൊക്കെയാണ് വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെ വീണയ്ക്ക് ലഭിച്ച കമന്റുകള്‍.

  അവള്‍ക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല; ആലിയയെ കുറിച്ച് കരണ്‍ ജോഹര്‍

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  ടെലിവിഷന്‍ സീരിയലുകളിൽ വില്ലത്തി വേഷം ചെയ്താണ് വീണ നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ സിനിമയിലേക്ക് കൂടി അഭിനയിച്ച് തുടങ്ങിയതോടെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇതിനിടെ ബിഗ് ബോസ് മലയാളം ഷോ യിലും വീണ പങ്കെടുത്തിരുന്നു. രണ്ടാം സീസണില്‍ മത്സരിച്ചെങ്കിലും പൂര്‍ത്തിയാക്കതെ പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെയാണ് വീണയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ച ഉണ്ടാവുന്നത്.

  English summary
  Bigg Boss Malayalam Fame Veena Nair Shares Latest Photos With Husaband Aman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X