പ്രിയപ്പെട്ട മഞ്ജുവിനെ കാണാൻ മകനുമായി ഫാമിൽ എത്തി വീണ, നാത്തൂന്മാരുടെ ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായർ. ബിഗ് ബോസ് റിയാലിറ്റി ഷോയിലെത്തിയത്തോടെ നടി പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാവുകയായിരുന്നു. എല്ലാവരേയും ചിരിപ്പിച്ച വീണയുടെ മറ്റൊരു മുഖമാണ് ബിഗ് ബോസ് ഷോയിൽ കണ്ടത്. പെട്ടെന്ന് വൈകാരികമാകുന്ന വീണയെ ആയിരുന്നു ബിഗ് ബോസ് ഹൗസിൽ കണ്ടത്. ഷോയുടെ പകുതിയോളം ദിവസങ്ങളിൽ താരം ഉണ്ടായിരുന്നു.

veena nair-manju pillai

ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം വീണ നേരെ ഭർത്താവിനോടൊപ്പം വിദേശത്തേയ്ക്ക് പോകുകയായിരുന്നു. ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് വീണയുടെ ക്വാറന്റൈൻ കലവധി പൂർത്തിയായത്. വീട്ടിലെ അടച്ചിട്ട മുറിയിൽ നിന്ന് പുറത്തിറങ്ങിയ വീണ ഇപ്പോൾ തന്റെ സുഹൃത്തുക്കളെ കാണാൻ ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഏറെ നാളത്തതിന് ശേഷമുള്ള സൗഹൃദസംഗമത്തിന്റെ ചിത്രങ്ങൾ സോഷ്യൽ പങ്കുവെച്ചിട്ടുണ്ട്.

വീണയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി മഞ്ജുപിള്ള. മഴവില്ല് മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീ എന്ന പരമ്പരയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മഞ്ജുപിള്ളയുടെ കഥാപാത്രമായ മോഹനവല്ലിയുടെ നാത്തൂൻ കോകിലയായിട്ടായിരുന്നു വീണ നായർ എത്തിയിരുന്നത്. മോഹനവല്ലി കോകില കോമ്പോ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ്. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇരുവരും നേരിൽ കണ്ടിരിക്കുകയാണ്. മഞ്ജു പിള്ളയുടെ പിള്ളാസ് ഫാമിൽ പോയാണ് കോകില മോഹനവല്ലിയെ കണ്ടിരിക്കുന്നത്. ''എല്ലായ്പ്പോഴും എന്റെ പ്രിയപ്പെട്ട മഞ്ജുചേച്ചി . എന്റെ മോഹനവല്ലി പിള്ളാസ് ഫാമിൽ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി'' എന്ന് കുറിച്ച് കൊണ്ട് മ‍ഞ്ജുപിള്ളക്കൊപ്പമുള്ള ചിത്രം വീണ പങ്കുവെച്ചിട്ടുണ്ട്. നേരെത്തെ മഞ്ജുപിള്ളയും വീണയെ ഏറെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. ഇവരുടെ സ്നേഹസംഗമ ചിത്രം പ്രേക്ഷകർക്കിടയിൽ വൈറലായിട്ടുമുണ്ട്.

വീണ അടുത്തിടെ ഒരു യൂട്യൂബ് ചാനലും ആംഭിച്ചിരുന്നു. ഇപ്പോഴിത കുടുംബത്തിലെ രസകരമായ വ്ലോഗറുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്താരം. അത് മറ്റാരുമല്ല അമ്പുച്ചനാണ്.കുഞ്ഞിന്റെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുട്ടി വ്ലോഗർ ധന്വിൻ രാവിലെ തന്നെ ഇറങ്ങിയിട്ടുണ്ട് എന്നും മിക്കവാറും അമ്പുച്ചന് വേണ്ടി പുതിയ യൂട്യൂബ് ചാനൽ തുടങ്ങേണ്ടി വരുമെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.. ഫോണും സെൽഫി സ്റ്റിക്കുമായി വ്ലോഗ് ചെയ്യാൻ പുറപ്പെടുന്ന അമ്പുച്ചനെയാണ് വീഡിയോയിൽ കാണുന്നത്.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

വീണ നായർ ഇൻസ്റ്റഗ്രാം പോസ്റ്റ്

അമ്പുച്ചന്റെ വ്ലോഗ് വീഡിയോ

Read more about: bigg boss malayalam 3 bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X