ബിഗ് ബോസിന്റെ വരവ്! ആവേശത്തോടെ മലയാള സിനിമാ താരങ്ങളും! വീഡിയോ വൈറല്‍

By Midhun

മോഹന്‍ലാലിന്റെ ബിഗ് ബോസ് മലയാളം ഷോയ്ക്കായി ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇന്ത്യയിലെ മറ്റു ഭാഷകളിലെല്ലാം തന്നെ ഹിറ്റായ ശേഷമാണ് ഈ റിയാലിറ്റി ഷോ മലയാളത്തിലേക്കും എത്തുന്നത്. ജൂണ്‍ 24നാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്.

എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്‍ഡമോള്‍ ഗ്രൂപ്പാണ് നിര്‍മ്മിക്കുന്നത്. 16 മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കുന്നത്. നൂറ് ദിവസം നീളുന്ന റിയാലിറ്റി ഷോയില്‍ ബിഗ് ബോസ് ഹൗസ് എന്ന വീട്ടില്‍ മല്‍സരാര്‍ത്ഥികളെ താമസിപ്പിക്കും. പുറം ലോകവുമായി യാതൊരു വിധ ബന്ധവുമില്ലാത്ത തരത്തിലാണ് പരിപാടി നടത്തുന്നത്.

mohanlal

മൂന്ന് വര്‍ഷം നീളുന്ന കാലയളവില്‍ മൂന്ന് സീസണുകളാണ് ബിഗ് ബോസ് മലയാളം പതിപ്പിനുണ്ടാവുക. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് എന്ന പരിപാടി പോലെ ബിഗ് ബോസും വിവാദങ്ങളില്‍പ്പെടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലാലേട്ടന്റെ അവതരണം തന്നെയായിരിക്കും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറുക. ഇനി ചെറിയ കാര്യങ്ങളില്ല,വലിയ കളികള്‍ മാത്രം എന്നാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയ്ക്ക് അണിയറപ്രവര്‍ത്തകര്‍ ഇട്ടിരിക്കുന്ന ടാഗ് ലൈന്‍. ബിഗ് ബോസ് തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രേക്ഷകരെ പോലെ തന്നെ ആവേശത്തിലാണ് മലയാള സിനിമാ താരങ്ങളുമുളളത്.

ഇനി ചെറിയ കാര്യങ്ങളില്ല,വലിയ കളികള്‍ മാത്രം എന്ന പരിപാടിയുടെ ടാഗ്ലലൈന്‍ പറഞ്ഞുകൊണ്ടാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. അപ്പാനി ശരത്, ധര്‍മ്മജന്‍,ദീപ്തി സതി,നീരജ് മാധവ്,ശബരീഷ് വര്‍മ്മ തുടങ്ങിയ താരങ്ങളെല്ലാം തന്നെ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X