സാബുവിന് ഉമ്മ കൊടുത്ത് ഹിമ, പിന്നാലെ നടന്നത് ഇതിനായിരുന്നോ? പ്രശ്‌നമുണ്ടാക്കി രഞ്ജിനി പിന്നാലെ!!

By Desk

Recommended Video

സാബുവിന് ഉമ്മ കൊടുത്ത് ഹിമ | filmibeat Malayalam

ബിഗ് ബോസിലേക്ക് കഴിഞ്ഞ ആഴ്ച തിരികെ എത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഹിമ ശങ്കര്‍. മത്സരത്തില്‍ നിന്നും പുറത്ത് പോയെങ്കിലും പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഹിമയെ തിരികെ കൊണ്ടു വന്നതെന്നായിരുന്നു അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ഹിമയാണ് തിരികെ വരുന്നതെന്ന് മത്സരാര്‍ത്ഥികളോ പ്രേക്ഷകരോ കരുതിയിരുന്നില്ല.

തിരികെ വന്നപ്പോള്‍ സാബുവിനോട് കൂടുതല്‍ അടുപ്പം ഹിമ കാണിച്ചിരുന്നു. ഇതിന്റെ പേരില്‍ ട്രോളന്മാരും സജീവമായി എത്തിയിരുന്നു. സാബുവിനൊപ്പം നിന്നാല്‍ നന്നായി കളിക്കാമെന്ന് കരുതിയാണ് ഹിമ ഇഷ്ടം കാണിക്കുന്നതെന്നും ആളുകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ സാബുവിന് ഉമ്മ കൊടുത്ത് ഹിമ കുടുങ്ങിയിരിക്കുകയാണ്. സാബുവിനും ഹിമയ്ക്കും കുഴപ്പമില്ലെങ്കിലും ഇതില്‍ പ്രശ്‌നം ചൂണ്ടികാണിച്ച് പിന്നാലെ നടക്കുന്നത് രഞ്ജിനിയാണെന്നുള്ളതാണ് രസകരമായ കാര്യം.

രഞ്ജിനിയ്ക്ക് പറയാനുള്ളത്..

രഞ്ജിനിയ്ക്ക് പറയാനുള്ളത്..

സാധാരണ പോലെ തന്നെയായിരുന്നു ബിഗ് ബോസിലെ 53-ാം ദിവസവും ആരംഭിച്ചിരുന്നത്. രഞ്ജിനിയും ഹിമയും തമ്മിലുള്ള സംഭാഷണമായിരുന്നു ആദ്യം കാണിച്ചത്. കഴിഞ്ഞ ദിവസം ഹിമ സാബുവിനെ ഉമ്മ വെച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യമായിരുന്നും ഇരുവരും സംസാരിച്ചിരുന്നത്. എന്ത് വേണെങ്കിലും പറയാം. എന്നാല്‍ ശരീരത്ത് തൊട്ട് കൊണ്ടുള്ള കാര്യങ്ങള്‍ വേണ്ടെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.

ഉമ്മ ആസ്വദിച്ചു..

ഉമ്മ ആസ്വദിച്ചു..

ഇത് സാബു പറഞ്ഞിട്ട് പറയുകയല്ലെന്നും രഞ്ജിനി വ്യക്തമാക്കി. എന്നാല്‍ താന്‍ ആ ഉമ്മ ആസ്വദിച്ചിട്ടേയുള്ളുവെന്നാണ് സാബു പറഞ്ഞിരിക്കുന്നതെന്നും രഞ്ജിനി ഹിമയോട് പറഞ്ഞിരുന്നു. രഞ്ജിനിയുടെ അഭിപ്രായത്തെ പൂര്‍ണമായും എതിര്‍ത്താണ് ഹിമ സംസാരിച്ചത്. നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല, ഹിമ പുറത്ത് കാണുന്ന ആളല്ലെന്നും എന്റെയുള്ളില്‍ വര്‍ക്ക് ചെയ്യുന്ന കാര്യമാണ് ഞാന്‍ പെരുമാറുന്നതെന്നും ഹിമ പറയുന്നു.

രഞ്ജിനിയുടെ ഗെയിം

രഞ്ജിനിയുടെ ഗെയിം

ഇതേ സംസാരം ഹിമയും അതിഥിയും തമ്മില്‍ നടന്നിരുന്നു. എനിക്ക് തോന്നുന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്യുകയുള്ളു. അതിപ്പോ അച്ഛനോ അമ്മയോ പറഞ്ഞാലും അങ്ങനെ തന്നെയായിരിക്കും. സാബുവിന്റെ കൂടെ നിന്നാല്‍ കളി നടക്കുമെന്ന് കരുതിയത് കൊണ്ടാണ് രഞ്ജിനി പിന്നാലെ നടക്കുന്നതെന്നാണ് അതിഥി പറയുന്നത്. ഉമ്മ കിട്ടിയതുമായി ബന്ധപ്പെട്ട് വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് അണ്ടര്‍വയറിലിട്ടു എന്ന അവസ്ഥയാണെന്നാണ് സാബു പറഞ്ഞത്.

 അസ്വസ്ഥതയുണ്ടാക്കുന്നു

അസ്വസ്ഥതയുണ്ടാക്കുന്നു

സാബുവും രഞ്ജിനിയും തമ്മില്‍ ഇതേ കാര്യം സംസാരിച്ചിരുന്നു. ആളുകള്‍ അതിനെ കുറിച്ച് എങ്ങനെ സംസാരിക്കുന്നു എന്നത് എന്നെ ബാധിക്കില്ല. എനിക്ക് തോന്നുന്ന വികാരം തുറന്ന് പറയാന്‍ മടിയില്ല. പക്ഷെ ഏത് തലത്തിലേക്ക് എങ്ങനെ എന്നത് എന്റെ കംഫേര്‍ട്ടിനനുസരിച്ചാണ്. എനിക്ക് ഇഷ്ടമുള്ള ഒരാളോട് നാളെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചിലപ്പോള്‍ എനിക്ക് ഇഷ്ടം തോന്നില്ല. ഞാന്‍ അങ്ങനെയുള്ള ആളാണ്. അപ്പോ അതുപോലൊരു ഒരു വികാരം എന്നിലേക്ക് അടിച്ചേല്‍പ്പിച്ചാല്‍ അത് അസ്വസ്ഥതയുണ്ടാക്കുമെന്ന് സാബു പറയുന്നു.

 ഒരു ഉമ്മ കൊണ്ട് ലോകം പൊട്ടിത്തെറില്ല

ഒരു ഉമ്മ കൊണ്ട് ലോകം പൊട്ടിത്തെറില്ല

സാബു പറഞ്ഞ കാര്യം രഞ്ജിനി ഹിമയോട് വന്ന് പറഞ്ഞിരുന്നു. സാബുവിന് എന്തെങ്കിലും കുഴപ്പമുണ്ടോന്നായിരുന്നു ഹിമ ചോദിച്ചത്. ഹിമ പറഞ്ഞ ഒരു കാര്യം മാത്രം ഇഷ്ടപ്പെട്ടിട്ടില്ല. തന്നെ ചെറിയാന്‍ വേണ്ടി പല കാര്യങ്ങളും ഇങ്ങോട്ട് ചെയ്തപ്പോള്‍ അത് മനസിലാക്കാന്‍ വേണ്ടി താന്‍ തിരിച്ച് ചെയ്തതാണെന്നാണ് ഹിമ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഒരു ഉമ്മ കൊണ്ട് ലോകം പൊട്ടിത്തെറിക്കാന്‍ പോവുന്നില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ അങ്ങോട്ടും പറയാം.

കഴിഞ്ഞ  ദിവസം ഹിമ പറഞ്ഞത്..

കഴിഞ്ഞ ദിവസം ഹിമ പറഞ്ഞത്..

സാബുവിനെതിരെ ബിഗ് ബോസ് ഹൗസിനുള്ളില്‍ പലതരം ആരോപണങ്ങളും ഉയരുകയാണ്. സാബുവും രഞ്ജിനിയും തമ്മിലുള്ള കണക്ഷനെ കുറിച്ച് ഹിമയും അര്‍ച്ചനയും സംസാരിച്ചിരുന്നു. രണ്ട് പേരും എന്തും ചെയ്യുന്നവരാണെന്നും രണ്ട് പേര്‍ക്കും മോശം ക്യാരക്ടറാണെന്നുമാണ് ഹിമ പറയുന്നത്. രഞ്ജിനിയുടെ മോശം വ്യക്തിത്വമാണെന്നും ഹിമ വ്യക്തമാക്കിയിരുന്നു. അതേ സമയം തനിക്ക് സാബുവിനോട് പ്രത്യേക സ്‌നേഹമുണ്ടെന്നും എന്നാലതിന് പിന്നില്‍ വേറെ ഉദ്ദേശമില്ലെന്നും ഹിമ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X