സാബുവിനോട് പ്രത്യേക സ്നേഹമാണെന്ന് ഹിമ! സുരേഷ് കരച്ചില്‍ തുടരുന്നു, ബിഗ് ബോസിലെ ട്വിസ്റ്റ് കിടുക്കി!!

Recommended Video

ബിഗ് ബോസിലെ ട്വിസ്റ്റ് കിടുക്കി | filmibeat Malayalam

ബിഗ് ബോസിന്റെ പുതിയ എപ്പിസോഡുകള്‍ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കമല്‍ ഹാസനും മുകേഷും കുടുംബത്തിലേക്ക് എത്തിയതോടെ പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ആകാംഷയിലായിരുന്നു. ഞെട്ടിപ്പിക്കുന്ന ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികളെ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് ബിഗ് ബോസ്.

100 ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസിന്റെ പകുതിയിലധികം ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇതോടെ മത്സരം കടുത്ത് വരികയാണ്. ഗെയിം കളിക്കുന്നതിന്റെ ഭാഗമായി പലരും മറ്റുള്ളവരെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നടിക്കുകയും പൊട്ടിക്കരയുകയും മറ്റും ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഹിമയുടെ തിരിച്ച് വരവ്

ഹിമയുടെ തിരിച്ച് വരവ്

ബിഗ് ബോസില്‍ നിന്നും എലിമിനേഷനായി പുറത്ത് പോയ മത്സരാര്‍ത്ഥിയായിരുന്നു ഹിമ ശങ്കര്‍. അഞ്ജലി അമീര്‍ പുറത്ത് പോയതിന് ശേഷം ബിഗ് ബോസിലേക്ക് തിരികെയെത്തിയത് ഹിമയായിരുന്നു. ഈ ആഴ്ച എലിമിനേഷനില്ലെന്നും ജനലക്ഷങ്ങളുടെ അഭിപ്രായത്തെ മാനിച്ച് കൊണ്ട് ഒരു മത്സരാര്‍ത്ഥിയെ ഞങ്ങള്‍ തിരിച്ച് കൊണ്ട് വരികയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ചിലര്‍ ഡേവിഡ് ജോണാണെന്ന് കരുതി. മറ്റ് ചിലര്‍ ശ്വേത മേനോനെന്നും കരുതിയെങ്കിലും ആരും പ്രതീക്ഷിക്കാതെ ഹിമ ശങ്കറിനെയായിരുന്നു കൊണ്ട് വന്നത്. ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ സാബുമോന്റെ പിന്നാലെയായിരുന്നു ഹിമ.

പണി എടുക്കാതെ സാബുവിന്റെ കള്ളക്കളി

പണി എടുക്കാതെ സാബുവിന്റെ കള്ളക്കളി

പാത്രം കഴുകുന്നതിനെ കുറിച്ചുള്ള അനൂപിന്റെ പരാതി ഷിയാസിനെ അറിയിച്ചിരുന്നു. ബഷീറും ഒപ്പമുണ്ടായിരുന്നു. ജോലിയില്‍ ചിലര്‍ ഉഴപ്പുന്നുണ്ടെന്നായിരുന്നു പരാതി. സാബുവിനെ ഉദ്ദേശിച്ചായിരുന്നു അനൂപ് അക്കാര്യം പറഞ്ഞത്. ഇതിനെ ബഷീറും പിന്തുണച്ചിരുന്നു. ഇതേ കാര്യത്തെ കുറിച്ച് സുരേഷും അനൂപും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. അനൂപ് മനപ്പൂര്‍വ്വും സാബുവിനെതിരെ പ്രശ്‌നമുണ്ടാക്കുകയാണെന്നാണ് രഞ്ജിനി ഷിയാസിനോട് പറഞ്ഞിരുന്നത്.

 ഹിമയ്ക്ക് പറയാനുള്ളത്..

ഹിമയ്ക്ക് പറയാനുള്ളത്..

സാബുവിനെതിരെ ബിഗ് ബോസ് ഹൗസിനുള്ളില്‍ പലതരം ആരോപണങ്ങളും ഉയരുകയാണ്. സാബുവും രഞ്ജിനിയും തമ്മിലുള്ള കണക്ഷനെ കുറിച്ച് ഹിമയും അര്‍ച്ചനയും സംസാരിച്ചിരുന്നു. രണ്ട് പേരും എന്തും ചെയ്യുന്നവരാണെന്നും രണ്ട് പേര്‍ക്കും മോശം ക്യാരക്ടറാണെന്നുമാണ് ഹിമ പറയുന്നത്. രഞ്ജിനിയുടെ മോശം വ്യക്തിത്വമാണെന്നും ഹിമ വ്യക്തമാക്കിയിരുന്നു. അതേ സമയം തനിക്ക് സാബുവിനോട് പ്രത്യേക സ്‌നേഹമുണ്ടെന്നും എന്നാലതിന് പിന്നില്‍ വേറെ ഉദ്ദേശമില്ലെന്നും ഹിമ പറഞ്ഞിരുന്നു.

സുരേഷിന്റെ കരച്ചില്‍ തുടരുന്നു..

സുരേഷിന്റെ കരച്ചില്‍ തുടരുന്നു..

പേര്‍ളി മാണിയുടെ കാര്യത്തില്‍ അധികാരത്തോടെ ഇടപ്പെടുന്ന സുരേഷിന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. തന്നോട് പ്രേമം ഉള്ളത് പോലെ സുരേഷ് പെരുമാറുകയാണെന്ന് പേളി ബിഗ് ബോസിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ചിലര്‍ ബുദ്ധിപൂര്‍വ്വം പെടുത്തുകയാണെന്ന് സുരേഷ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ബഷീറിന്റെ നിര്‍ദ്ദേശ പ്രകാരം ബിഗ് ബോസിനോട് കരഞ്ഞ് കൊണ്ട് തന്റെ അവസ്ഥ സുരേഷ് പറഞ്ഞിരിക്കുകയാണ്. തന്നെ പോകാന്‍ അനുവദിക്കണമെന്നാണ് സുരേഷ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X