For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളം യഥാര്‍ത്ഥ ബിഗ് ബോസല്ല! മത്സരാര്‍ത്ഥികളെ ചാണകത്തില്‍ മുക്കി പൊക്കിയ ഹിന്ദി ബിഗ് ബോസ് കിടുവാണ്!

  |
  മലയാളം യഥാര്‍ത്ഥ ബിഗ് ബോസല്ല! | filmibeat Malayalam

  ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനത്തിലെത്തിയിരിക്കുകയാണ്. സെപ്റ്റബംര്‍ 30ന് ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുമ്പോള്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി ഫാന്‍സ് പേജുകളുണ്ടെങ്കിലും അതിലെല്ലാം ബിഗ് ബോസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

  ബിഗ് ബോസിലെ സൈലന്റ് പ്ലേയര്‍! പേളിയ്ക്ക് മുന്‍പ് പ്രിയങ്കരിയായവള്‍, അതിഥി പുറത്തായതിന് കാരണമിങ്ങനെ

  മറ്റുള്ള ഭാഷകളെ അപേഷിച്ച് മലയാളം ബിഗ് ബോസിലെ കാര്യങ്ങളെല്ലാം എളുപ്പമാണ്. ടാസ്‌കുകളുടെ കാര്യം പറഞ്ഞാല്‍ ദയനീയ അവസ്ഥയാണ് ചൂണ്ടി കാണിക്കാനുള്ളത്. മലയാളത്തിലെ ടാസുകളെയും ഹിന്ദി ബിഗ് ബോസിലെ ടാസ്‌കുകളുടെ നിലവാരവും അറിയാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴിയൊരു വീഡിയോ വൈറലാവുകയാണ്.

  റിയല്‍ കിംഗ് സാബുവാണ്! ഒടുവില്‍ പേളിയും സാബു ഫാനായി, ബിഗ് ബോസിന് ഇനി അത് പറയാതെ രക്ഷയില്ല!!!

  വലിയ കളികള്‍ മാത്രം

  വലിയ കളികള്‍ മാത്രം

  ഇനി ചെറിയ കാര്യമില്ല വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് മലയാളം ബിഗ് ബോസിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തുന്നത്. ഓരോ എപ്പിസോഡിലും ഇക്കാര്യം മോഹന്‍ലാല്‍ എടുത്ത് പറയാറുമുണ്ട്. 100 ദിവസങ്ങളായി നടക്കുന്ന റിയാലിറ്റി ഷോ യുടെ 98 ദിവസങ്ങളില്‍ എത്തി നില്‍ക്കുമ്പോഴെക്കും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ചോദിക്കാന്‍ ഒരു കാര്യം മാത്രമേയുള്ളു. മോഹന്‍ലാല്‍ പറയാറുള്ള ആ വലിയ കളികള്‍ ഏതാണെന്ന്..? ഇതുവരെയും അതുപോലൊരു വലിയ കളി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ പറയുന്നത്.

   ടാസ്‌കുകളൊന്നുമില്ല..

  ടാസ്‌കുകളൊന്നുമില്ല..

  മിഡ് വീക്ക് എവിക്ഷന്‍ കഴിഞ്ഞ എപ്പിസോഡിലായിരുന്നു. എലിമിനേഷനിലൂടെ അതിഥി റായി പുറത്തേക്ക് പോയിരുന്നു. അതിന് മുന്‍പെങ്കിലും മത്സരാര്‍ത്ഥികള്‍ക്ക് ആവേശം നല്‍കുന്നതോ കടുപ്പമേറിയതോ ആയ എന്തെങ്കിലും ടാസ്‌കുകള്‍ കൊടുക്കാമായിരുന്നു. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി അന്യഭാഷകളിലെല്ലാം ഇക്കാര്യം വ്യത്യസ്തമാണെന്നുള്ളതാണ് ശ്രദ്ധേയം. അവിടെയെല്ലാം അവസാന ദിവസങ്ങളില്‍ കടുകട്ടിയുള്ള ടാസ്‌കുകളാണ് നല്‍കി കൊണ്ടിരിക്കുന്നത്.

  വൈറലാവുന്ന വീഡിയോ

  വൈറലാവുന്ന വീഡിയോ

  മലയാളം ബിഗ് ബോസും ഹിന്ദി ബിഗ് ബോസും തമ്മിലുള്ള വ്യത്യാസം ആനയും ഉറുമ്പും പോലെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. യഥാര്‍ത്ഥ ബിഗ് ബോസിന്റെ വാല്യൂ അറിയണമെങ്കില്‍ ഹിന്ദി ബിഗ് ബോസിലെ ടാസ്‌കുകള്‍ കാണണം. മത്സരാര്‍ത്ഥിയെ ഏറെ നേരം ചാണകത്തില്‍ കിടത്തിയിരിക്കുന്ന വീഡിയോ ആയിരുന്നു വൈറലായി കൊണ്ടിരിക്കുന്നത്. അത്രയും ദുസ്ഹമായിരുന്നു ആ ടാസ്‌കെന്നുള്ളത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

  മലയാളത്തിലെ അവസ്ഥ

  മലയാളത്തിലെ അവസ്ഥ

  ഇതേ സമയം മലയാളത്തിലേക്ക് നോക്കുമ്പോള്‍ തുമ്പിയെ പിടിച്ചും അമ്പിളി മാമാനെ നോക്കിയും ഒരു കൂട്ടം ആളുകള്‍ നടക്കും. മറുഭാഗത്ത് പ്രണയിച്ചും എലിമിനേഷനിലെത്തുന്നതിന് മുന്‍പ് കരഞ്ഞും വഴക്കുണ്ടാക്കിയും ഫാന്‍ ബേസില്‍ വോട്ട് നേടിയും ഹൗസില്‍ നിലനില്‍ക്കുന്നവരെ കാണാം. മറ്റ് ചിലര്‍ പാട്ട് പാടി മാത്രം നിലനില്‍പ്പ് ഉറപ്പിക്കുന്നു. ഇതെല്ലാം മലയാളത്തില്‍ മാത്രം കാണാന്‍ കഴിയുകയുള്ളുവെന്നാണ് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ പറയുന്നത്. ഇത്തരം ടാസ്‌കുകള്‍ കൊടുക്കുന്നത് വഴി മലയാളത്തിലെ ബിഗ് ബോസ് യഥാര്‍ത്ഥമല്ലെന്നും അദ്ദേഹം ഏതൊ ഒരു ബിഗ് ജോസ് ആണെന്നുമാണ് അഭിപ്രായം.

  ഗ്രാന്‍ഡ് ഫിനാലെ

  ഗ്രാന്‍ഡ് ഫിനാലെ

  ജൂണ്‍ 24 ന് ആരംഭിച്ച റിയാലിറ്റി ഷോ സെപ്റ്റംബര്‍ 30 ന് നൂറ് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. സാബു, പേളി, സുരേഷ്, ശ്രീനിഷ്, ഷിയാസ്, എന്നിവരാണ് നിലവില്‍ ബിഗ് ബോസില്‍ അവശേഷിക്കുന്നതും ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നവരും. ആര് ജയിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സാബുവോ പേളിയോ ഷിയാസോ ജയിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാം പറയുന്നത് സാബുവിനാണ് ബിഗ് ബോസ് വിന്നറാവാനുള്ള യോഗ്യതയുള്ളതെന്നാണ്.

  അന്ന് തിയറ്ററുകള്‍ തീയിട്ടില്ല, രാമലീലയ്ക്ക് 1 വയസ്, പ്രണവിന്റെ ലൊക്കേഷനില്‍ ദിലീപെത്തി!

  English summary
  Bigg Boss Malayalam: Hindi Bigg Boss final task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X