'ഒന്ന് കെട്ടിപിടിക്കാത്ത കയ്യിൽ ഒരു ഉമ്മ കൊടുക്കാത്ത ഫ്രണ്ട്ഷിപ്പൊന്നും ഈ കാലത്ത് ഇല്ല'; ജാസ്മിൻ പറഞ്ഞത്!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് രണ്ടാം ആഴ്ചയുടെ അവസാനത്തിൽ എത്തി നിൽക്കുമ്പോൾ അപ്രതീക്ഷിതമായ പല മുഹൂർത്തങ്ങളിലൂടെയും കടന്ന് പോവുകയാണ് ഹൗസും മത്സരാർത്ഥികളും. ഇപ്പോൾ ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ജാസ്മിൻ-​ഗബ്രി കോമ്പോ അവസാനിച്ചതാണ്. കഴിഞ്ഞ ദിവസം ജാസ്മിനെ തേടി കൺഫഷൻ റൂമിൽ ഉപ്പയുടെ കോൾ വന്നിരുന്നു. ജാസ്മിൻ-​ഗബ്രി കോമ്പോയോടുള്ള എതിർപ്പ് ഉപ്പ പ്രകടിപ്പിക്കുകയോ പ്രേക്ഷകർക്കിടയിൽ കോമ്പോയ്ക്ക് നെ​​ഗറ്റീവ് പ്രതികരണമാണ് കൂടുതൽ ലഭിക്കുന്നതെന്ന് പറഞ്ഞതുകൊണ്ടുമാകണം.

ആ കോളിനുശേഷം ജാസ്മിൻ ആകെ തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫ്രണ്ട്ഷിപ്പ് കോമ്പോ എന്നതിന് അപ്പുറത്തേ​ക്ക് ജാസ്മിൻ-​ഗബ്രി കൂട്ടുകെട്ട് നീങ്ങിയിരുന്നു. ഇരുവരും കെട്ടിപിടിക്കുന്നതിന്റെയും ജാസ്മിന്റെ കയ്യിൽ ​ഗബ്രി ഉമ്മ വെക്കുന്നതിന്റെയും ഇരുവരും ഒരു കട്ടിലിൽ ഉറങ്ങുന്നതിന്റെയും വീഡിയോയും ഫോട്ടോയുമെല്ലാം പുറത്ത് വന്നിരുന്നു.

Jasmin jaffar

ലവ് ട്രാക്ക് കളിച്ച് പ്രേക്ഷകരെ മാനിപ്പുലേറ്റ് ചെയ്ത് വോട്ട് നേടാനുള്ള ശ്രമമാണ് ഇരുവരുടേതെന്നും പ്രേക്ഷകർ കുറ്റപ്പെടുത്തിയിരുന്നു. ഉപ്പയുടെ കോൾ വന്നശേഷം ​ഗബ്രിയോട് അകലം പാലിച്ചാണ് ജാസ്മിന്റെ ഹൗസിലെ ജീവിതം. അതേസമയം ഇരുവരുടെയും അടുത്ത സുഹൃത്തായ രെസ്മിനോട് സൗഹൃ​​ദത്തെ കുറിച്ച് ജാസ്മിൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഒന്ന് കെട്ടിപിടിക്കാത്ത കയ്യിൽ ഒരു ഉമ്മ കൊടുക്കാത്ത ഫ്രണ്ട്ഷിപ്പൊന്നും ഈ കാലത്ത് ഇല്ലെന്നാണ് ജാസ്മിൻ സ്വന്തം ഭാ​ഗം ന്യായീകരിച്ച് രെസ്മിനോട് പറഞ്ഞത്. ജാസ്മിന്റെ വാക്കുകളിലേക്ക്... 'പുറത്ത് ആൺ സുഹ‍ൃത്തുക്കളും പെൺ സുഹൃത്തുക്കളും ഇല്ലാത്തവർ ഇവിടുണ്ടോ?. ഒന്ന് കെട്ടിപിടിക്കാത്ത കയ്യിൽ ഒരു ഉമ്മ കൊടുക്കാത്ത ഫ്രണ്ട്ഷിപ്പൊന്നും ഈ കാലത്ത് ഇല്ല.'

'പ്രത്യേകിച്ച് ഇങ്ങനൊരു സാഹചര്യം വരുമ്പോൾ‌ ഫീമെയിൽ മെയിൽ കോൺസെപ്റ്റൊന്നുമല്ല നമുക്ക് വരിക. ഇവിടെ എന്നെ ഉപദേശിക്കുന്ന ആളുകൾ പുറത്ത് എന്താണ്?. ഇത്രയും നാളും ഇതൊക്കെ പറയുമ്പോൾ എനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നു അതെല്ലാം ന്യായമാണെന്ന്. എന്നാലിപ്പോൾ ഞാൻ പറയുന്നത് തെറ്റാണോ എന്നൊക്കെ ചിന്തയുണ്ട്. അങ്ങനെ ഞാൻ നിന്നിട്ട് ഈ കളിയിൽ കാര്യമുണ്ടോയെന്ന് പോലും എനിക്ക് അറിയില്ല.'

'എങ്ങനെ ഇതൊക്കെ തിരുത്തണമെന്നും എനിക്ക് അറിയില്ല. എന്റെ ബുദ്ധിയൊക്കെ പോയി. ആർക്കേലും ഒരാൾ എന്നത് എല്ലാ സീസണിലുമില്ലേ... നിനക്ക് ഒരു പ്രശ്നം വന്നാൽ നിന്റെ കൂടെ നിൽക്കാൻ ഒരാള് കാണില്ലേ... അത്തയുടെ ഓപ്പറേഷൻ കഴിയുന്നത് വരെ എന്നെ ഒന്ന് വെറുതെ വിടാനാണ് ഞാൻ റോക്കിയോട് പറഞ്ഞത്.'

Jasmin jaffar

'ആ സംഭവവും ഞാൻ റോക്കിയെ പ്രവോക്ക് ചെയ്തതും വേറെ വേറെ അല്ല. പക്ഷെ റോക്കി പറയുന്നതിൽ ആരും കുറ്റം കാണില്ല. അപ്പോഴും സൊസൈറ്റിയുടെ മുന്നിൽ മോശക്കാരിയാകുന്നത് ഞാനാണോ...' എന്നാണ് രെസ്മിനോട് ജാസ്മിൻ ചോദിച്ചത്. അതിനെല്ലാം ജാസ്മിനെ സമാധാനിപ്പിക്കുന്ന തരത്തിലാണ് രെസ്മിൻ പ്രതികരിച്ചത്.

അതേസമയം ശ്രീരേഖയോട് ​ഗബ്രി ജാസ്മിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്... ഞാൻ അവളുടെ കൂടെ നിന്നിട്ടുണ്ടെങ്കിൽ അത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തമായി അറിയാം. അവൾക്കും അറിയാം. അവൾ നന്നായി ​ഗെയിം കളിച്ചോളും എന്നാണ് ​ഗബ്രി പറഞ്ഞത്. ജാസ്മിനൊപ്പം കൂടിയശേഷം ​ഗബ്രിയുടെ ​ഗെയിം വലിയ രീതിയിൽ ഇടിഞ്ഞു. പല സാഹചര്യങ്ങളിലും ​​ഗബ്രിയുടെ ശബ്ദം പോലും കേൾക്കാത്ത അവസ്ഥയായി.

എപ്പോഴും ​ഗബ്രിക്ക് വേണ്ടി വഴക്കുണ്ടാക്കുന്നതും സംസാരിക്കുന്നതും ജാസ്മിനാണ്. ഇരുവരും ഒരു മത്സരാർത്ഥിയായിട്ടാണോ കളിക്കാൻ ​ഹൗസിൽ കയറിയിരിക്കുന്നതെന്ന് പോലും പ്രേക്ഷകർ ഇപ്പോൾ പരിഹസിച്ച് ചോദിക്കുന്നുണ്ട്. ഇരുവർക്കുമുള്ള ആരാധക പിന്തുണയും വലിയ രീതിയിൽ കുറഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X