'അഖിൽ മാരാരും ഹൗസിലുള്ളതുകൊണ്ട് സീക്രട്ട് ഏജന്റ് ബിഗ് ബോസിൽ വന്നാൽ ഒരു കോളിളക്കമുണ്ടാകും'; ജുനൈസ് പറഞ്ഞത്!
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ സംഭവബഹുലമായ ഒരാഴ്ചയിലൂടെയാണ് പ്രേക്ഷകരും മത്സരാർഥികളും ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 50 എപ്പിസോഡുകള്‍ക്കിപ്പുറം നിരവധി സര്‍പ്രൈസുകള്‍ മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് ഒരുക്കിയിരുന്നു. അതിലൊന്നായിരുന്നു ചലഞ്ചേഴ്സായി മുന്‍ സീസണുകളിലെ ശ്രദ്ധേയ മത്സരാര്‍ഥികള്‍ രജിത്ത് കുമാറിന്‍റേയും റോബിന്‍ രാധാകൃഷ്ണന്‍റേയും കടന്നുവരവ്.
മുന്‍ സീസണുകളിലെ മത്സരാര്‍ഥികളെ ഏതാനും ദിവസത്തേക്ക് ചലഞ്ചേഴ്സായി ഹൗസിലേക്ക് പറഞ്ഞയയ്ക്കുന്നത് മലയാളം ബിഗ് ബോസില്‍ ആദ്യമായാണ്.
ബിഗ് ബോസ് മലയാളം മുന്‍ സീസണുകളിലൊക്കെ വന്നിട്ടുള്ള ക്ലാസിക് ടാസ്ക്കായ ഹോട്ടല്‍ ടാസ്കില്‍ അതിഥികളായാണ് നിലവിലെ മത്സരാര്‍ഥികളെ അമ്പരപ്പിച്ചുകൊണ്ട് റോബിനും രജിത്തും പ്രവേശിച്ചത്. ഇരുവരുടേയും മികച്ച പ്രകടനമാണ് ഇപ്പോൾ ബിഗ് ബോസിന്റെ ഹൈലൈറ്റ്. ഈ ആഴ്ച ഏറ്റവും നല്ല പ്രകടനം കാഴചവെച്ചൊരു മത്സരാർഥിയായിരുന്നു ജുനൈസ്.

ഇതുവരെ ഒരു വീക്കിലി ടാസ്ക്കിലും കാര്യമായ പ്രകടനം കാഴ്ചവെക്കാൻ ജുനൈസിന് സാധിച്ചിരുന്നില്ല. എത്രത്തോളം പ്ലാനിങ്ങോടെ കളിക്കാൻ വന്നാലും അവസാനം അവയെല്ലാം ചീറ്റിപ്പോകും. സോഷ്യൽമീഡിയ താരവും കണ്ടന്റ് ക്രിയേറ്ററുമായ ജുനൈസിന്റെ വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്.
സമൂഹത്തിലെ മാറേണ്ട പല ചിന്താഗതിയേയും കുറിച്ചും ആമിനത്താത്ത എന്ന കഥാപാത്രമായി വന്ന് സംസാരിക്കുകയാണ് ജുനൈസ് വീഡിയോകളിൽ ചെയ്യാറുള്ളത്. സീസൺ ഫൈവിനെ കുറിച്ചുള്ള അറിയിപ്പുകൾ വന്ന് തുടങ്ങിയ സമയം മുതൽ പ്രഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്ന മത്സരാർഥി കൂടിയാണ് ജുനൈസ്.
ആവശ്യത്തിലേറെ പൊളിറ്റിക്കൽ കറക്ട്നെസ് പറഞ്ഞ് ചിലപ്പോഴെല്ലാം ഹൗസിൽ പറയേണ്ട കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ ജുനൈസിന് കഴിയാതെ പോകാറുണ്ട്. ജുനൈസ് പ്രധാനമായും ഹൗസിൽ ഗെയിം കളിക്കുന്നത് അഖിൽ മാരാർ,, വിഷ്ണു, ഷിജു ടീമിനെതിരെയാണ്.
ഇപ്പോഴിത ഹൗസിലേക്ക് പോകും മുമ്പ് മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജുനൈസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യുട്യൂബിൽ നിരന്തരമായി സാമകാലിക വിഷയങ്ങളിൽ റിയാക്ഷൻ വീഡിയോകൾ ചെയ്യാറുള്ള സീക്രട്ട് ഏജന്റ് എന്ന യുട്യൂബർ സായി ഹൗസിൽ വന്നാൽ കോളിളക്കം ഉണ്ടാകുമെന്നാണ് ജുനൈസ് പറയുന്നത്.

പെർഫക്ട് ബിബി മെറ്റീരിയലാണ് സീക്രട്ട് ഏജന്റെന്നും ജുനൈസ് പറയുന്നു. സീക്രട്ട് ഏജന്റ് ബിഗ് ബോസിൽ വന്നാൽ അവിടെ ഒരു ഭൂകമ്പമുണ്ടാകും. ഭയങ്കര ബിഗ് ബോസ് മെറ്റീരിയലാണ് പുള്ളി. അദ്ദേഹം അവിടെ വന്നാൽ ബിഗ് ബോസിനെ ഏത് വിധത്തിലും കൊണ്ടുപോകാൻ പറ്റും.
ഗതി മാറ്റാൻ പറ്റും. പുള്ളി വൈൽഡ് കാർഡായി വന്നാൽ... ഹൗസിൽ അഖിൽ മാരാരുണ്ടല്ലോ... അവർ തമ്മിൽ ആശയപരമായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് കോളിളക്കം ഉണ്ടാക്കും ജുനൈസ് പറയുന്നു. സംവിധായകൻ ഒമർ ലുലുവിന്റെ സിനിമകളോട് യോജിപ്പില്ലെങ്കിലും നല്ല ഗെയിമറാണ് ഒമറെന്നും പിടിച്ച് നിൽക്കുമെന്നും ജുനൈസ് പറയുന്നു.
ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് വന്ന പ്രഡിക്ഷൻ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ജുനൈസ് അഭിപ്രായം പറഞ്ഞത്. ഒമർ ലുലു വൈൽഡ് കാർഡായി ഹൗസിലേക്ക് വരികയും രണ്ടാഴ്ച നിന്നശേഷം പുറത്താവുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ കാണുന്നതിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ഹൗസിൽ ഒമർ ലുലു.
ഹേറ്റേഴ്സായിരുന്ന പലരും ഒമർ ബിഗ് ബോസിൽ വന്നതോടെ ഫാൻസായി മാറുകയും ചെയ്തിരുന്നു. ഹൗസിൽ വളരെ പിന്തുണ കുറവുള്ള മത്സരാർഥികളിൽ ഒരാളാണ് ജുനൈസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് ജുനൈസിന് പ്രേക്ഷക പിന്തുണ കിട്ടി തുടങ്ങിയത്. കണ്ണൂർ ജില്ലക്കാരനായ ജുനൈസ് ഇപ്പോൾ കൊച്ചിയിലാണ് താമസം. മാതാപിതാക്കളെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട ഒരാൾ കൂടിയാണ് ജുനൈസ്.


Click it and Unblock the Notifications