ലാലേട്ടൻ വരുമോ? മലയാളം ബിഗ് ബോസിലേക്ക് ഉലകനായകൻ കമല്‍ ഹാസന്റ മാസ് എന്‍ട്രി ഉടന്‍!

Recommended Video

കമല്‍ ഹാസന്റ മാസ് എന്‍ട്രി ഉടന്‍ | filmibeat Malayalam

ഇന്ത്യയിലെ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയായ ബിഗ് ബോസ് മലയാളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവാതരകനായി എത്തുമ്പോള്‍ തമിഴില്‍ കമല്‍ ഹാസനാണ് അവതാരകന്‍. ബിഗ് ബോസിന്റെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കമല്‍ ഹാസനായിരുന്നു അവതാരകനായി എത്തിയിരുന്നത്.

അടുത്തിടെ കമല്‍ ഹാസന്‍ തെലുങ്ക് ബിഗ് ബോസിലേക്ക് സന്ദര്‍ശനം നടത്തിയിരുന്നു. മത്സരാര്‍ത്ഥികളുമായി സംവദിച്ചിട്ടായിരുന്നു അദ്ദേഹം മടങ്ങി പോയത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളം ബിഗ് ബോസിലേക്കും കമല്‍ ഹാസന്റെ മാസ് എന്‍ട്രി ഉണ്ടാവുമെന്നാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരിക്കുകയാണ്.

bigg-boss-kamal-haasan

ആഗസ്റ്റ് പതിനൊന്നിന് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലായിരിക്കും കമല്‍ ഹാസന്‍ വരുന്നത്. തെലുങ്ക് ബിഗ് ബോസിലേക്കെത്തിയ താരം ബിഗ് ബോസിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളെല്ലാം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. ഇതൊരു ചെറിയ കളിയായി കാണരുതെന്നായിരുന്നു താരം അവര്‍ക്ക് നല്‍കിയ ഉപദേശം. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കാനായിരിക്കും കമല്‍ ഹാസന്‍ മലയാളത്തിലേക്കും എത്തുന്നതെന്നാണ് സൂചന.

ജൂണ്‍ 24 ന് ആരംഭിച്ച മലയാളം ബിഗ് ബോസ് നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. തുടക്കത്തില്‍ പരിപാടിയെ പ്രേക്ഷകര്‍ കാര്യമായി ഗൗനിച്ചില്ലെങ്കിലും ഇപ്പോള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ ഇപ്പോള്‍ പത്ത് പേരാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X