അനു അനിയത്തിക്കുട്ടി, സപ്പോർട്ട് ആവശ്യപ്പെട്ടു, രേണു പറഞ്ഞിരുന്നില്ല; രേണുവിനെ ലക്ഷ്മി പിന്തുണയ്ക്കുന്നില്ല?
സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷം കരിയറിൽ തന്നെ വലിയൊരു ട്വിസ്റ്റ് സംഭവിച്ച രണ്ട് കലാകാരികളാണ് സീരിയൽ താരം അനുമോളും അവതാരകയും മോഡലുമായ ലക്ഷ്മി നക്ഷത്രയും. ഇരുവരും സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ് അടുത്ത സുഹൃത്തുക്കളായതും. അനു ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയാണ്. ഏറ്റവും ശക്തയായ മത്സരാർത്ഥിയാണെന്ന് മാത്രമല്ല ജനപിന്തുണയിലും അനു മുന്നിലാണ്.
ഹൗസിലെ കണ്ടന്റ് മേക്കേഴ്സിൽ ഒരാളും അനുവാണ്. ആദ്യമായാണ് ഒരു റിയാലിറ്റി ഷോയിൽ അനുമോൾ ഭാഗമാകുന്നത്. ആദ്യത്തെ ആഴ്ച അനുമോൾക്ക് ഹൗസിലെ ബഹളങ്ങളും ആവശ്യമില്ലാത്ത വഴക്കുകളും മറികടക്കാൻ ബുദ്ധിമുട്ടായിരുന്നു. പെട്ടന്ന് ഇമോഷണലാകുന്ന പ്രകൃതമായിരുന്നു. എന്നാൽ ഇപ്പോൾ കളി പഠിച്ചാണ് അനു ഓരോ ചുവടും വെയ്ക്കുന്നത്.

സീരിയൽ രംഗത്തുള്ളവരെല്ലം അനുവിനെയാണ് പിന്തുണയ്ക്കുന്നത്. അനുവിനെ സപ്പോർട്ട് ചെയ്യണമെന്ന് ലക്ഷ്മി നക്ഷത്രയും സോഷ്യൽമീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേണുവിന്റെ കാര്യത്തിൽ അതുണ്ടായില്ല. കൊല്ലം സുധിയുടെ മരണശേഷം രേണുവിനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളവരിൽ ഒരാളാണ് ലക്ഷ്മി.
അതുകൊണ്ട് തന്നെ അനുവിനെ പിന്തുണച്ച ലക്ഷ്മി എന്തുകൊണ്ടാണ് രേണുവിന് സപ്പോർട്ട് ആവശ്യപ്പെട്ട് പോസ്റ്റൊന്നും പങ്കിടാതിരുന്നതെന്ന സംശയം പ്രേക്ഷകർക്കുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ അതിനുള്ള മറുപടി നൽകുകയാണ് ലക്ഷ്മി. അനു തന്റെ അനിയത്തിക്കുട്ടിയാണെന്നും സപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ രേണു പോകുന്ന കാര്യം പോലും തന്നോട് പറഞ്ഞിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു.
അനുമോളെ സപ്പോർട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടിരുന്നു. പക്ഷെ രേണുവിന് വേണ്ടി അങ്ങനൊരു പോസ്റ്റിട്ടില്ല. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അനു ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് എന്റെ അടുത്ത് പറഞ്ഞിരുന്നു. ചേച്ചി ബ്ലെസ് ചെയ്യണം... എങ്ങനെയാണ് ഗെയിം കളിക്കേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങൾ എന്നോട് ചോദിച്ചിരുന്നു. മാത്രമല്ല എത്രയാണെങ്കിലും അനു എന്റെ അനിയത്തിക്കുട്ടിയല്ലേ. രേണുവുമായും ഞാൻ വളരെ ക്ലോസായിരുന്നു.
ഞാൻ മീഡിയയിൽ ഉള്ളതുകൊണ്ട് ആരൊക്കെയാണ് ബിഗ് ബോസിലേക്ക് പോകുന്നത് എന്നൊക്കെയുള്ള ഇൻഫോർമേഷൻ നമുക്ക് കിട്ടും. പക്ഷെ രേണു അത്രയും ക്ലോസായിട്ടും അതിന് മുമ്പത്തെ മാസം വരെ എല്ലാ കാര്യങ്ങളും എന്നോട് അപ്ഡേറ്റ് ചെയ്തിട്ടും ബിഗ് ബോസിൽ പോകുന്നുവെന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല.

അനു എന്റെ അടുത്ത് പറഞ്ഞിരുന്നു. മാത്രമല്ല എത്രയായാലും അവൾ എന്റെ അനിയത്തികുട്ടിയാണ്. പറഞ്ഞിട്ടുമാണ് പോയത്. അതുകൊണ്ട് അനുവിനോട് ഒരൽപ്പം ഇഷ്ടം കൂടുമല്ലോ. പിന്നെ രേണു എന്നോട് പറഞ്ഞിട്ടില്ല. സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞിട്ട് പോയവരേയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. അത്രയേയുള്ളു. പക്ഷെ രേണു നന്നായിട്ട് ഗെയിം കളിക്കട്ടേ... എന്നാണ് ലക്ഷ്മി പറഞ്ഞത്.
അനുവും രേണുവും തമ്മിൽ ഹൗസിൽ വെച്ച് തുടക്കത്തിൽ സൗഹൃദമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പേനിന്റെ വിഷയത്തിൽ അനു രേണുവിനെ വിമർശിച്ചശേഷം ഇരുവർക്കും ഇടയിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ട്. രേണുവിന് വൃത്തിയില്ലെന്നും കുളിക്കാറില്ലെന്നും തലയിൽ നിറയെ പേനാണെന്നുമാണ് അനു പറഞ്ഞത്. രേണുവിന്റെ ശരീരത്തിൽ വന്നിരുന്ന പേനുകൾ താനാണ് പലപ്പോഴും പെറുക്കി കൊടുത്തതെന്നും അനു പറഞ്ഞിരുന്നു.
തന്നെ അനു പരസ്യമായി അപമാനിച്ചു എന്നായിരുന്നു രേണുവിന്റെ പരാതി. ഹൗസിൽ നിന്നും പുറത്ത് പോകാൻ ആഗ്രഹിക്കുന്നതായും രേണു പറഞ്ഞിരുന്നു. ആദ്യ ആഴ്ച ഉണ്ടായിരുന്ന മത്സരാവേശം ഒന്നും രേണുവിൽ ഇപ്പോൾ കാണാനില്ല. ശാരീരികമായും താൻ തളർന്ന അവസ്ഥയിലാണെന്നും രേണു പറഞ്ഞിരുന്നു. ഇതിനോടകം നിരവധി പ്രേക്ഷക പിന്തുണ രേണുവിന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications