ലക്ഷ്മിയുടെ മകനെ മാത്രം ഹൗസിൽ കയറ്റിയില്ല; കാരണം ഡിവോഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ?, പ്രതികരിച്ച് ഭർത്താവ്!
വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ വേദ് ലക്ഷ്മി കയറി ഒന്നാം ദിവസം മുതൽ ഒരു വിവാദ വിഷയമാണ്. ആദില-നൂറ ലെസ്ബിയൻ കപ്പിളിനെ കുറിച്ചുള്ള പരാമർശം കൂടി കഴിഞ്ഞശേഷം ഹേറ്റേഴ്സാണ് ലക്ഷ്മിക്ക് കൂടുതൽ. ഇപ്പോഴിതാ പുതിയൊരു വിവാദം കൂടി ലക്ഷ്മിയുടെ പേരിൽ തലപൊക്കിയിരിക്കുന്നു. ഇപ്പോൾ ഷോയിൽ ഫാമിലി വീക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക മത്സരാർത്ഥികളുടേയും കുടുംബാംഗങ്ങൾ ഹൗസിൽ വന്ന് പോയി കഴിഞ്ഞു.
ഇന്ന് ലക്ഷ്മിയുടെ കുടുംബമായിരുന്നു ഹൗസിൽ കയറേണ്ടിയിരുന്നത്. മൂന്ന് വയസുകാരനായ ഒരു മകൻ ലക്ഷ്മിക്കുണ്ട്. ആ കുഞ്ഞിനെ കാണാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയിലാണ് ലക്ഷ്മിയും മറ്റ് മത്സരാർത്ഥികളും. എന്നാൽ ലക്ഷ്മിയുടെ മകനെ മാത്രം ഹൗസിലേക്ക് കയറ്റിയില്ലെന്ന രീതിയിലാണ് പ്രചാരണം.

ലക്ഷ്മിയുടെ അമ്മയ്ക്കൊപ്പം കുഞ്ഞും ചെന്നൈയിൽ എത്തിയിരുന്നു. ലക്ഷ്മിയുടെ അമ്മ ഇതിനോടകം ഹൗസിൽ പ്രവേശിച്ച് കഴിഞ്ഞു. പക്ഷെ മകനെ കണ്ടതില്ല. ഭർത്താവുമായി ലക്ഷ്മി ഡിവോഴ്സിന്റെ വക്കിലാണെന്നും അതിനാൽ ലീഗൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് കുഞ്ഞിനെ ഹൗസിൽ കയറ്റാതിരുന്നതെന്നുമാണ് പ്രചരിച്ചത്. മാത്രമല്ല ഒനീലിന്റെ അമ്മയും സമാനമായ രീതിയിൽ ഒരു പ്രതികരണം തിരികെ എത്തിയശേഷം മീഡിയയോട് നടത്തിയിരുന്നത്.
ഡിവോഴ്സായ ലക്ഷ്മി ഭർത്താവിനോട് ഒരു സോറി പറയാത്ത സ്ത്രീയാണെന്നാണ് ഒനീലിന്റെ അമ്മ പറഞ്ഞത്. ഈ വീഡിയോ കൂടി വൈറലായതോടെ ലക്ഷ്മിയുടെ ഭർത്താവ് അനന്ദപത്മനാഭൻ തന്നെ പ്രതികരിച്ച് എത്തി. താനും ലക്ഷ്മിയും വിവാഹമോചിതരല്ലെന്നും ഡിവോഴ്സിലേക്ക് പോകാനുള്ള ഒരു ലീഗൽ മൂവ്മെന്റും താനും ലക്ഷ്മിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പേര് അനന്ദപത്മനാഭൻ... ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായ ലക്ഷ്മി ഹരികൃഷ്ണൻ എന്ന വേദ് ലക്ഷ്മിയുടെ ഭർത്താവാണ് ഞാൻ. ഹൗസിൽ ഇപ്പോൾ ഫാമിലി റൗണ്ട് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിൽ പങ്കെടുക്കാനായി എന്റെ ഫാമിലി അതായത്... എന്റെ അമ്മായിയമ്മയും എന്റെ കുഞ്ഞും അവിടെ എത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്.
അതിന് ക്ലാരിഫിക്കേഷൻ നൽകാൻ കൂടിയാണ് ഈ വീഡിയോ. ഞാനും എന്റെ ഭാര്യയും തമ്മിൽ യാതൊരു വിധത്തിലുള്ള ഡിവോഴ്സ് പെറ്റീഷനും ഫയൽ ചെയ്തിട്ടില്ല. മാത്രമല്ല എന്റെ കുഞ്ഞ് അവിടെ എത്തിയത് എന്റെ പൂർണ്ണമായ അറിവോടെയും ബോധ്യത്തോടെയും കൂടിയാണ്. അതിനാൽ തന്നെ എനിക്ക് അവിടേക്ക് കുഞ്ഞ് പോകുന്നതിൽ യാതൊരു എതിർപ്പുമില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും റൂമറുകളുമാണ് പ്രചരിക്കുന്നത്.

അത് ഒരിക്കലും കണക്കിൽ എടുക്കരുത്. ലക്ഷ്മിക്ക് എല്ലാവിധ സപ്പോർട്ടുകളും ഉണ്ടാകട്ടെ. കുട്ടിയെ കാണാനുള്ള അവകാശം ലക്ഷ്മിക്കുണ്ട്. അതുകൊണ്ട് തന്നെ കുട്ടിയെ ഹൗസിൽ കയറുന്നതിൽ എനിക്ക് എതിർപ്പില്ല. എല്ലാം നടന്നത് എന്റെ അറിവോട് കൂടി തന്നെയാണ്. ഞാൻ യുകെയിൽ ആയതുകൊണ്ടാണ് എനിക്ക് അവിടെ വരാൻ കഴിയാതെ പോയത്. അതുകൊണ്ടാണ് ലക്ഷ്മിയുടെ അമ്മയും എന്റെ മോനും മാത്രം വന്നത്.
വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞത്. ആദില-നൂറ-ലക്ഷ്മി വിവാദം വന്ന സമയത്താണ് ലക്ഷ്മി ഡിവോഴ്സാണെന്ന തരത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഭർത്താവിന്റെ അമ്മയെ വരെ മർദ്ദിച്ചുവെന്നും ടോക്സിക്ക് ലേഡിയാണെന്നും പ്രചരിച്ചിരുന്നു. പക്ഷെ ആ റൂമറുകളോടൊന്നും ലക്ഷ്മിയുടെ കുടുംബമോ വേണ്ടപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല.
ലൈഫ് സ്റ്റോറി പറഞ്ഞപ്പോഴും ഭർത്താവിനെ കുറിച്ച് ലക്ഷ്മി എവിടേയും പരാമർശിച്ചിരുന്നില്ല. എല്ലാ കാലത്തും തനിക്ക് സഹായവും പിന്തുണയുമായി ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ഓണാശംസ നേർന്നുള്ള വീഡിയോയിലും ലക്ഷ്മിയും അമ്മയും കുഞ്ഞും മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.


Click it and Unblock the Notifications