ബിഗ് ബോസ് അനീതി കാണിച്ചു? അവസാന എലിമിനേഷനില്‍ പുറത്ത് പോവുന്നത് ഇവരാണ്.. വിജയി ആരാണ്?

മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജൂണ്‍ 24 ന് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ യില്‍ സിനിമാ ടെലിവിഷന്‍ മേഖലകളില്‍ നിന്നും പതിനാല് പേരായിരുന്നു ഉണ്ടായിരുന്നത്. ഓരോ ആഴ്ചകളിലുമായി നടക്കുന്ന എലിമിനേഷനിലൂടെ പകുതിയിലധികം ആളുകള്‍ പുറത്തേക്ക് പോയിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മൂന്ന് പേരും എത്തിയിരുന്നു. നിലവില്‍ ഏഴ് പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. അവസാന എലിമിനേഷന്‍ കൂടി കഴിയുന്നതോടെ ഫൈനലിലെത്തുന്നത് ആരാണെന്നുള്ളതിന് ഏകദേശ ധാരണ വരും. എന്നാല്‍ ശക്തരായ നാല് മത്സരാര്‍ത്ഥികളാണ് ഇത്തവണ നോമിനികളായിരിക്കുന്നത്. അതില്‍ ആരായിരിക്കും പുറത്തേക്ക് പോവുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

അവസാന എലിമിനേഷന്‍

അവസാന എലിമിനേഷന്‍

ബിഗ് ബോസ് മലയാളത്തിന്റെ 100 ദിവസം പൂര്‍ത്തിയാവാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. മത്സരം അവാസന പത്ത് ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നും നാളുമായിട്ടാണ് ബിഗ് ബോസ് ഹൗസിലെ അവാസനഘട്ട എലിമിനേഷന്‍ നടക്കാന്‍ പോവുന്നത്. സാബു, അര്‍ച്ചന, പേളി, ഷിയാസ് എന്നിങ്ങനെ ബിഗ് ബോസില്‍ ഏറ്റവുമധികം ആരാധകരുള്ള മത്സരാര്‍ത്ഥികളാണ് നോമിനേഷനിലുള്ളത്. ഫൈനല്‍ റൗണ്ട് ആയതിനാല്‍ ഒന്നിലധികം ആളുകള്‍ പുറത്തേക്ക് പോവുമോ എന്ന കാര്യത്തെ കുറിച്ച് സൂചനകളൊന്നുമില്ല.

പിന്തുണയ്ക്കാന്‍ ആരാധകര്‍

പിന്തുണയ്ക്കാന്‍ ആരാധകര്‍

ബിഗ് ബോസ് തുടങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി ആരാധകരെത്തിയിരുന്നു. തങ്ങളുടെ പ്രിയതാരത്തിന് വോട്ട് ചെയ്ത് ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് പോവാതെ സംരക്ഷിക്കാനുള്ള കടുത്ത പോരാട്ടമാണ് ഇപ്പോള്‍ പുറത്ത് നടക്കുന്നത്. എസ്എംഎസ്, മിസ്ഡ് കോള്‍, ഗൂഗിള്‍ എന്നിവിടങ്ങളില്‍ നിന്നും പരമാവധി വോട്ടുകള്‍ സംഘടിപ്പിക്കുകയും വാട്‌സാപ്പിലും ഫേസ്ബുക്കിലും ഫാന്‍സ് പേജുകള്‍ തുടങ്ങി മറ്റുള്ളവരോട് വോട്ട് ചോദിച്ചും ആരാധകര്‍ സജീവമാണ്.

 അനീതിയാവും

അനീതിയാവും

ഇത്തവണത്തെ എലിമിനേഷനില്‍ ഒന്നിലധികം മത്സരാര്‍ത്ഥികള്‍ പുറത്ത് പോയാല്‍ ബിഗ് ബോസിനെതിരെ കടുത്ത വിമര്‍ശനം ഉണ്ടാവന്‍ സാധ്യതയുണ്ട്. ഏഴ് തവണ എലിമിനേഷനെ അതിജീവിച്ച ശക്തയായ മത്സരാര്‍ത്ഥിയാണ് പേളി മാണി. ഇന്റലിജന്റ് പ്ലേയറായി പേരെടുത്ത ആളാണ് സാബു, മണ്ടനെന്ന് വിളിച്ചെങ്കിലും പുതിയ താരോദയമായി വന്ന് അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് ഷിയാസ് കരീം, ശക്തയായ മത്സരാര്‍ത്ഥിയായിട്ടാണ് അര്‍ച്ചന സുശീലന്‍ അറിയപ്പെടുന്നത്. ഇവരില്‍ ആരെ പുറത്താക്കിയാലും ബിഗ് ബോസ് കാണിക്കുന്നതാണ് അനീതിയാണെന്ന് പറയും.

 ഫൈനലിലെത്തിയവര്‍

ഫൈനലിലെത്തിയവര്‍

ബിഗ് ബോസ് മലയാളത്തില്‍ ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അതിഥി എന്നിവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയവര്‍. ഫൈനലിലെത്തിയവര്‍ യോഗ്യതയില്ലാത്തവരാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മലയാളം ബിഗ് ബോസ് എന്നാണ് പേരെങ്കിലും ഫൈനിലെത്തിയ രണ്ട് പേര്‍ മലയാളികളല്ലെന്നുള്ളതാണ് ശ്രദ്ധേയം. അതിഥി കന്നഡ സ്വദേശിനിയാണ്. ശ്രീനിഷ് തമിഴ്നാട്ടുകാരനുമാണ്. മലയാളികളും നന്നായി കളിച്ചവരും എലിമിനേഷനില്‍ നില്‍ക്കുമ്പോള്‍ ഭാഗ്യം കൊണ്ട് മുന്നിലെത്തിയവര്‍ ഫൈനലിലേക്ക് കടത്തി വിടുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 ഒരാള്‍ പുറത്തേക്ക്...

ഒരാള്‍ പുറത്തേക്ക്...

നിലവില്‍ ബിഗ് ബോസില്‍ അവശേഷിക്കുന്ന ഏഴ് പേരില്‍ ഒരാള്‍ നാളെയോ മറ്റേന്നാളോ പുറത്തേക്ക് പോവും. ശേഷം ബാക്കി ആറ് പേരായിരിക്കും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ടാവുക. ഈ ആഴ്ച അർച്ചന പുറത്ത് പോവാൻ സാധ്യതയുണ്ടെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. അടുത്ത ആഴ്ച സെപ്റ്റംബര്‍ 30 നായിരിക്കും ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. മലയാളം തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് തുടങ്ങിയ തമിഴ് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇതിന് മുന്‍പായി നടക്കും. ബാലാജി, ഋതിക, ജനനി അയ്യര്‍, ഐശ്വര്യ ദത്ത, യക്ഷിക ആനന്ദ്, വിജയലക്ഷ്മി എന്നിവരാണ് തമിഴിലെ ഫൈനലിലെത്തിയവര്‍.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X