എലിമിനേഷന് മുന്‍പ് ബിഗ് ബോസില്‍ നിന്നും ആദ്യ മത്സരാര്‍ത്ഥി പുറത്ത്! മനോജ് പുറത്ത് പോയതിന്റെ കാരണം..?

Recommended Video

മനോജ് പുറത്ത് പോയതിന്റെ കാരണം..?

മലയാളം ബിഗ് ബോസ് പ്രേക്ഷകരുടെ പിന്തുണയുമായി മുന്നോട്ട് പോവുകയാണ്. ചെറിയ ചെറിയ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിട്ടാണ് ഓരോ ദിവസങ്ങളും കടന്ന് പോവുന്നത്. ബിഗ് ബോസുമായി ചിലര്‍ ഇണങ്ങി വരുന്നതേയുള്ളു. രസകരമായ ടാസ്‌കുകളും മറ്റുമായി മത്സരാര്‍ത്ഥികള്‍ക്ക് ഓരോ നിമിഷവും വ്യത്യസ്തമായി അനുഭവങ്ങളാണ് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്.

ശാരീരിക പ്രശ്‌നങ്ങള്‍ ചിലര്‍ക്ക് വെല്ലുവിളി ആയി കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ കാലിനേറ്റ പരിക്ക് അരിസ്റ്റോ സുരേഷിന് വലിയൊരു വെല്ലുവിളിയായിരുന്നു. ബഷീറിന് ഭാര്യമാരെ മിസ് ചെയ്യുന്നു എന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഒരു മത്സരാര്‍ത്ഥി പുറത്ത് പോയിരിക്കുകയാണ്.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസിലെ മൂന്ന് ദിവസങ്ങള്‍ മനോഹരമായി കഴിഞ്ഞിരിക്കുകയാണ്. ഡാന്‍സും പാട്ടും ആഘോഷങ്ങളുമായി രസകരമാണ് ഓരോ ദിവസവും. ഭക്ഷണം ഉണ്ടാക്കുന്നതും ടാസുകളും എല്ലാം മത്സരാര്‍ത്ഥികളെ പോലെ പ്രേക്ഷകര്‍ക്കും പുതിയ അനുഭവമാണ് കൊടുക്കുന്നത്. ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍ ശ്വേത മേനോനായിരുന്നു. ശ്വേതയുടെ നേതൃത്വത്തില്‍ എല്ലാ കാര്യങ്ങളും മോശമില്ലാത്ത രീതിയിലാണ് മുന്നോട്ട് പോവുന്നത്.

മനോജിന്റെ അസുഖം..

മനോജിന്റെ അസുഖം..

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം ദിവസം ആയപ്പോഴേക്കും മനോജ് വര്‍മ്മ ശാരീരിക പ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയിരുന്നു. തുടക്കത്തില്‍ തലക്കറക്കം അനുഭവപ്പെട്ട മനോജിനോട് റെസ്റ്റ് എടുക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ അദ്ദേഹത്തിന് തീരെ വയ്യാതെ ആവുകയായിരുന്നു. ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മനോജ് പുറത്തേക്ക്..

മനോജ് പുറത്തേക്ക്..

ശാരീരിക പ്രശ്‌നങ്ങള്‍ ശക്തി പ്രാപിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റിയ മനോജ് തിരിച്ചെത്തിയിരുന്നു. റെസ്റ്റ് എടുക്കാനായിരുന്നു ഡോക്ടര്‍ മനോജിന് നല്‍കിയ നിര്‍ദ്ദേശം. അതിനാല്‍ ഈ അസുഖവുമായി മുന്നോട്ട് പോവുന്നതിന് പകരം ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവാനായിരുന്നു മനോജിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എല്ലാവരെയും ലിവിംഗ് റൂമിലേക്ക് വിളിച്ച് യാത്ര പറയാനും സാധാനങ്ങള്‍ പാക്ക് ചെയ്യാനുമായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്.

മനോജിന്റെ യാത്ര

മനോജിന്റെ യാത്ര

ഇസിജി എടുത്തതില്‍ ഹാര്‍ട്ടിന് ചെറിയൊരു പ്രശ്‌നം കാണുന്നുണ്ടെന്നും അതിനാല്‍ മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറഞ്ഞെന്നും മനോജ് പറയുന്നു. മനോജിന്റെ വാക്കുകള്‍ ആദ്യം ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് സത്യമാണെന്ന് മനസിലാവുകയായിരുന്നു. കുറഞ്ഞ ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മത്സരാര്‍ത്ഥികളെല്ലാം കരച്ചിലിന്റെ വക്കിലെത്തുകയായിരുന്നു. മനോജിനും സങ്കടം അടക്കാന്‍ കഴിഞ്ഞിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X