ആറ് പേരിൽ നിന്ന് ഒരാൾ പുറത്ത്!! ബിഗ്ബോസ് ഹൗസിൽ നിന്ന് അപ്രതീക്ഷിത വിടവാങ്ങൽ, കാണൂ
ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഫിനാലെയിലേയ്ക്കുള്ള മത്സരങ്ങൾ നടക്കുകയാണ്.
ബിഗ്ബോസ് സീസൺ 1 അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്. അരിസ്റ്റോ സുരേഷ്, അതിഥി, ഷിയാസ്, പേളി, ശ്രീനീഷ് , സാബു എന്നീ ആറ് പോരാണ് അവസാന ഘട്ടത്തിൽ വീട്ടിൽ അവശേഷിക്കുന്നത്. ശ്രീനീഷ്, അതിഥി, സുരേഷ് എന്നിവരെ ഡയറക്ടായി ബിഗ് ബോസ് ഹൗസിലെ ഗ്രാന്റ് ഫിനാലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഫിനാലെയിലേയ്ക്കുള്ള മത്സരങ്ങൾ നടക്കുകയാണ്.

ഇപ്പോൾ ബിഗ്ബോസ് ഹൗസിൽ വൻ ട്വിസ്റ്റിനു വേദിയാണ്. മോഹൻലാൽ ഇല്ലാതെ മറ്റൊരു എലിമിനേഷനു കളമൊരുങ്ങുകയാണ്, മിഡ് ഡേ എലിമിനേഷൻ എന്നാണ് ഇതിന്റെ പേര്. മത്സരാർഥികൾക്ക് ഓർക്കപ്പുറത്ത് ബിഗ് ബോസ് കൊടുത്ത് എട്ടിന്റെ പണിയാണ് ഈ എലിമിനേഷൻ. ഫിനാലേയ്ക്കായി തയ്യാറെടുത്തിരിക്കുന്ന മത്സരാർഥികൾ ഈ എവിക്ഷൻ വലിയൊരു തിരിച്ചടിയാണ്.
എല്ലാ തവണത്തേയും പോലെ വൻ സസ്പെൻസാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി ഈ എവിക്ഷനിലും ഒരുക്കിയിരിക്കുന്നത്. ആറു പേരേയും ഉൾപ്പെടുത്തി കൊണ്ടാണ് എലിനമിനേഷൻ പ്രോസസ് നടക്കുന്നത്. ഇവരുടെ മുഖത്ത് വെളുത്ത വെളിച്ചം പ്രകാശിപ്പിക്കും. ഒടുവിൽ ആരുടെ മഖത്തായണ് ചുമന്ന് പ്രകാശം പ്രകാശിപ്പിക്കുന്നത് അവർ ഈ ഷോയിൽ നിന്ന് പുറത്തു പോകും. നിലവിലുളള 6 പേർ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ്. ഗ്രാന്റ് ഫിനാലയ്ക്ക് മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് എലിമിനേഷൻ എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications