ബിഗ് ബോസിലെ സൈലന്റ് പ്ലേയര്‍! പേളിയ്ക്ക് മുന്‍പ് പ്രിയങ്കരിയായവള്‍, അതിഥി പുറത്തായതിന് കാരണമിങ്ങനെ
Recommended Video

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ വിജയി ആരാണെന്നുള്ളത് അറിയാം. സെപ്റ്റംബര്‍ 30 ന് ഗ്രാന്‍ഡ് ഫിനാലെ നടക്കുമ്പോള്‍ തങ്ങളുടെ പ്രിയതാരം വിജയിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ആകസ്മിക മുഹൂര്‍ത്തങ്ങള്‍ക്ക് വഴിയൊരുക്കിയായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ അതിഥി റായി ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയത്.
മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച് കൊണ്ടായിരുന്നു അതിഥി പുറത്ത് പോവുന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. മിഡ് വീക്ക് എവിക്ഷനില്‍ പുറത്ത് പോവാന്‍ യോഗ്യതയുള്ള ആളുകളുണ്ടെന്നും എന്ത് കൊണ്ടാണ് അതിഥിയെ പുറത്താക്കിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേ സമയം അതിഥി പോവാനുള്ള കാരണങ്ങളുമായി മറ്റ് ചിലരും രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യമേ പ്രേക്ഷകരെ കൈയിലെടുത്തു..
മറ്റ് ഭാഷകളില്‍ ബിഗ് ബോസ് ഹിറ്റായി സംപ്രേക്ഷണം ചെയ്യുമ്പോള്‍ മലയാളത്തിലേക്കും എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു പ്രേക്ഷകര്‍. ജൂണ്‍ 24ന് ആരംഭിച്ച റിയാലിറ്റി ഷോ എങ്ങനെയായിരിക്കും ആരൊക്കെയുണ്ടാവും എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ശ്വേത മേനോന്‍ മുതല്‍ പരിചയമുള്ളവരും മലയാളികള്‍ക്ക് അത്രയും പരിചയമില്ലാത്തവരും ഷോ യില്‍ ഉണ്ടായിരുന്നു. ആദ്യദിനം ബിഗ് ബോസിലെത്തിയതിന്റെ സന്തോഷത്തില്‍ എല്ലാവരും നിന്നപ്പോള്‍ ഒരാള്‍ കണ്ണീര്‍ പൊഴിക്കുകയായിരുന്നു. അതിഥി റായിയെന്ന കന്നഡക്കാരിയെ മലയാളികള്‍ക്ക് കാര്യമായ പരിചയമില്ലായിരുന്നെങ്കിലും ആദ്യദിനം എല്ലാവരുടെയും ശ്രദ്ധയെത്തിയത് അതിഥിയിലേക്കായിരുന്നു.

അതിഥിയുടെ കരച്ചില്‍
മലയാളം കാര്യമായി വശമില്ലാതിരുന്ന അതിഥി ആരോടെ തര്‍ക്കിച്ച് പരാജയപ്പെട്ട് കിടപ്പുമുറിയിലേക്ക് ഓടിപ്പോയിട്ടായിരുന്നു അതിഥിയുടെ കരച്ചില്‍. ഒരുപക്ഷെ ബിഗ് ബോസ് ക്യാമറ കണ്ണുകള്‍ ആദ്യം ഒപ്പിയെടുത്ത നാടകീയ രംഗങ്ങള്‍ അതായിരുന്നു. അതിന് ശേഷമാണ് മമ്മിയെ കാണാണമെന്ന കരച്ചില്‍ നടകവുമായി പേളി മാണിയെത്തിയത്. ആദ്യ എപ്പിസോഡിന് ശേഷം അതിഥി മുന്നോട്ട് പോവുമെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാവും. ആ പ്രതീക്ഷകളെല്ലാം കാത്ത് സൂക്ഷിക്കാന്‍ അതിഥിയ്ക്ക് കഴിഞ്ഞു. യോഗ്യതയില്ലെന്ന് പറഞ്ഞെങ്കിലും ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു അതിഥിയുടെ പുറത്താക്കാല്‍.

നല്ല മത്സരാര്‍ത്ഥികളിലൊരാള്‍
ശക്തരായ മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് പോവുമ്പോഴും അതിഥി ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നിന്നു. ഒരു തവണ പുറത്താക്കിയതായി കാണിച്ചെങ്കിലും ശക്തമായ തിരിച്ച് വരവായിരുന്നു അത്. ശേഷം ഹൗസിലെ സൈലന്റ് പ്ലേയര്‍ എന്ന വിശേഷണം സ്വന്തമാക്കിയായിരുന്നു അതിഥി കളി മുന്നോട്ട് കൊണ്ട് പോയത്. ഇത്രയും ദിവസങ്ങള്‍ ബിഗ് ബോസില്‍ നടന്ന വഴക്കുകളിലും കുറ്റപ്പെടുത്തലുകളിലും പിണക്കങ്ങളില്‍ നിന്നുമെല്ലാം മാറി നടക്കുകയായിരുന്നു അതിഥി ചെയ്തത്. ഒരു ഗ്രൂപ്പീസമുണ്ടാക്കി ഗെയിം പ്ലാന്‍ നടത്താന്‍ അതിഥിയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഒറ്റയാള്‍ പോരാട്ടമായിരുന്നെന്ന കാര്യം വ്യക്തമാണ്.

സൗഹൃദങ്ങള്‍
ഷിയാസും അരിസ്‌റ്റോ സുരേഷുമായിരുന്നു ബിഗ് ബോസില്‍ അതിഥിയുടെ അടുത്ത സുഹൃത്തുക്കള്‍. പേളിയുമായിട്ടായിരുന്നു അതിഥി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളത്. പേളിയെ ഏറ്റവും കൂടുതല്‍ തവണ വോട്ട് ചെയ്തതും അതിഥിയായിരുന്നു. തുടക്കം ഉള്‍വലിഞ്ഞെങ്കിലും ഗെയിം പ്ലാനുകള്‍ മനസിലാക്കി പെരുമാറാന്‍ അതിഥിയ്ക്ക് കഴിഞ്ഞിരുന്നു. ടാസ്‌കുകളില്‍ നന്നായി കളിച്ചും ആക്ടീവ് മത്സരാര്‍ത്ഥിയായി മാറാനും അതിഥിയ്ക്ക് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അതിഥിയ്ക്കും ഫാന്‍സുകാര്‍ രൂപപ്പെട്ടിരുന്നു.

മിഡ് വീക്ക് എവിക്ഷന്‍
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഒരു എലിമിനേഷന്‍ ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതിഥി പുറത്താവുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അതിഥിയെ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ഫിനാലെയില്‍ പങ്കെടുക്കാന്‍ അതിഥിയ്ക്ക് യോഗ്യതയുണ്ടായിരുന്നെന്നും പുറത്താക്കിയത് മോശമായി പോയെന്നും നിലപാടിലാണ് ആരാധകര്‍. ശ്രീനിഷ്, പേളി, ഷിയാസ്, സാബു, സുരേഷ് എന്നിവരാണ് ഇപ്പോള്‍ ബിഗ് ബോസില്‍ അവശേഷിക്കുന്നവര്‍.

ഫാന്‍സ് പിന്‍ബലം
പേളിയ്ക്കും സാബുവിനുമാണ് പുറത്ത് ഏറ്റവുമധികം ഫാന്‍സുള്ളത്. പേളി-ശ്രീനിഷ് പ്രണയം വന്നതോടെ ശ്രീനിഷിനും ഒരു വിഭാഗം ആളുകളുടെ പിന്തുണ വന്നു. ഇടയ്ക്ക് വന്നതാണെങ്കിലും ഷിയാസിന് നിലവില്‍ ഒരുപാട് ആരാധകരുണ്ട്. സുരേഷിന്റെ പാട്ടുകളും എന്റര്‍ടെയിന്‍മെന്റും ഇഷ്ടമുള്ള ആരാധകര്‍ സുരേഷിനും പിന്തുണ നല്‍കുന്നു. ഇവിടെയും അതിഥിയാണ് പിന്നില്‍. വോട്ടിംഗിന്റെ കാര്യം വന്നപ്പോള്‍ അതിഥി പുറക്കോട്ട് പോവുകയും ഒടുവില്‍ പുറത്താവുകയുമായിരുന്നു.


Click it and Unblock the Notifications











