മോഹന്‍ലാലിനെ ഇത്രയും ദേഷ്യപ്പെട്ട് ആരും കണ്ടിട്ടുണ്ടാവില്ല! ബിഗ് ബോസ് എല്ലാം മാറ്റി മറിച്ചു

ബിഗ് ബോസ് ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം ബുദ്ധിപൂര്‍വ്വമുള്ള നീക്കങ്ങളിലാണ്. എന്നാല്‍ ചിലരുടെ തന്ത്രങ്ങള്‍ ഇടയ്ക്ക് വെച്ച് പാളുന്നതും അവര്‍ പുറത്തേക്ക് പോവുന്നതും കാണാം. കഴിഞ്ഞ ദിവസം സാബുവും ഹിമയും തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഇരുവരുടെയും വഴക്ക് കൈയ്യാങ്കളി വരെ എത്തിയിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധമാണ് അവതാരകനായ മോഹന്‍ലാല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ചെകുത്താന്‍ കയറിയ വീട് എന്ന് മുന്‍പ് പറഞ്ഞത് വെറുതെയാണെങ്കിലും ഇപ്പോള്‍ അത് സത്യമാകുന്നു എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങിയത്. ഹിമ പുറത്ത് പോയി വന്നതിന് ശേഷം ഉണ്ടായ കാര്യങ്ങള്‍ പറയരുതെന്ന നിബന്ധന ഹിമ തെറ്റിച്ചെന്നും അത് വ്യക്തിപരമായ ആഘാതം ഉണ്ടാക്കിയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതേ സമയം തനിക്ക് അങ്ഹനെ എല്ലാം കണ്ടും സൂക്ഷിച്ചും പറയാന്‍ പറ്റില്ലെന്നാണ് ഹിമ പറഞ്ഞത്. തനിക്ക് തെറ്റിയെന്ന് ഹിമ സമ്മതിക്കുകയും ചെയ്തു.

bigg-boss-malayalam

മുന്‍പ് സാബുവുമായിട്ടുള്ള വഴിക്കിന് ശേഷം മഴ നനഞ്ഞതിനെ കുറിച്ചും ഹിമയോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. സാബുവിനെ കുറിച്ച് എന്താണ് പരാതിയെന്ന ചോദ്യത്തിന് തന്റെ വികാരത്തെ സാബു ബഹുമാനിച്ചില്ലെന്നും അതാണ് തന്റ പ്രശ്‌നത്തിന് കാരണമെന്നാണ് ഹിമ പറഞ്ഞത്. അതേ സമയം ഹിമയുടെ ഭാഷ മോശമാണെന്ന് മോഹന്‍ലാല്‍ ചൂണ്ടി കാണിച്ചിരുന്നു. ശാരീരികമായി ഉപദ്രവിച്ചാല്‍ ആരെയും ഒരു ദാക്ഷണ്യവുമില്ലാതെ പുറത്താക്കുമെന്നും ഈ സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

പുറത്ത് നിന്നും വന്ന ഹിമ അവിടെ നിന്നും നടന്ന കാര്യങ്ങള്‍ ബിഗ് ബോസിനുള്ളില്‍ എത്തിച്ചു എന്നതിനെതിരെയായിരുന്നു മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചത്. 76 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അവതാരകനില്‍ നിന്നും അത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. പൊതുവേദിയില്‍ സൗമ്യതയോടെ മാത്രം സംസാരിക്കുന്ന മോഹന്‍ലാല്‍ എന്ത് കാര്യത്തിനും ക്ഷമ വിടാതെ സംസാരിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ബിഗ് ബോസിലെ കഴിഞ്ഞ എപ്പിസോഡില്‍ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം മറന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X