ബിഗ് ബോസിലെ ഓരോരുത്തരുടെയും നിറം പുറത്ത് കൊണ്ട് വന്ന് മോഹന്‍ലാല്‍! മോഹന്‍ലാലിന്റെ നിറവും പുറത്ത്!

ബിഗ് ബോസിന്റെ അവസാന എലിമിനേഷന്‍ നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളു. ഇന്നത്തെ എപ്പിസോഡ് കഴിയുമ്പോഴെക്കും ആര് വിജയിക്കും ആരൊക്കെ പുറത്ത് പോവും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഏകദേശം തീരുമാനം ആവും. ഇന്ന് ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ആളായിരിക്കും ബിഗ് ബോസ് വിന്നര്‍ ആവുന്നതെന്ന സൂചനകള്‍ വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കാര്യങ്ങള്‍ സംസാരിക്കുകയും ഒപ്പം രസകരമായ ടാസ്‌കുകളും ഇന്നലെ മോഹന്‍ലാല്‍ കൊടുത്തിരുന്നു. ടാസ്‌കിനായി ഓരോ നിറം എല്ലാവര്‍ക്കും കൊടുത്തിരുന്നു. തങ്ങള്‍ക്ക് കിട്ടിയ നിറം ഉപയോഗിച്ച് മറ്റൊരു മത്സരാര്‍ത്ഥിയെ നിര്‍വചിക്കാനാണ് മോഹന്‍ലാല്‍ പറഞ്ഞത്.

bigg-boss-malayalam

അരിസ്റ്റോ സുരേഷിന് നീല നിറമായിരുന്നു നല്‍കിയത്. പേളിയാണ് നീല നിറത്തിന് യോജിച്ചതെന്ന് സുരേഷ് പറഞ്ഞു. കാരണം ആകാശം പോലെ വിശാലമായ മനസുള്ള കുട്ടിയാണ് പേളി. തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാല്‍ പേളി ഒപ്പമുണ്ടാകുമെന്നുമായിരുന്നു സുരേഷ് പറഞ്ഞത്. മഞ്ഞ നിറമായിരുന്നു ഷിയാസിന് കിട്ടിയത്. അത് സാബുവിനാണ് യോജിക്കുകയെന്നാണ് ഷിയാസ് പറഞ്ഞത്. യെല്ലോ യെല്ലോ ഡേര്‍ട്ടി ഫെലോ എന്നായിരുന്നു ഇതിനുള്ള മറുപടി ഷിയാസ് പറഞ്ഞത്.

അര്‍ച്ചനയ്ക്ക് വെള്ള നിറമായിരുന്നു ലഭിച്ചത്. സുരേഷിനെയാണ് അര്‍ച്ചന പറഞ്ഞത്. ബിഗ് ബോസിലെ ഏറ്റവും ശുദ്ധനായ മനുഷ്യനാണ് അരിസ്‌റ്റോ സുരേഷെന്ന് അര്‍ച്ചന പറഞ്ഞു. ഷിയാസിന് ബ്ലാക്കാണ് ചേരുക. അവന് ഏറ്റവുമധികം ഇഷ്ടമുള്ള നിറം ബ്ലാക്കാണെന്നാണ് അതിഥി പറഞ്ഞത്. മോഹന്‍ലാലിന് ഒരു നിറം പറയാന്‍ പറഞ്ഞപ്പോള്‍ റോസപ്പൂവിന്റെ നിറമെന്നായിരുന്നു സുരേഷ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X