ശ്രീനിഷിനെ ഒഴിവാക്കാന്‍ പേര്‍ളിയുടെ ശ്രമം! കൈയോടെ പിടികൂടി മോഹന്‍ലാലിന്റെ താക്കീത്, വീഡിയോ കാണാം..
ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിലേക്ക് എത്തിയപ്പോള്‍ തുടക്കം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നെങ്കിലും ഇപ്പോള്‍ ബിഗ് ബോസിന് വലിയ പ്രചാരം കിട്ടിയിരിക്കുകയാണ്. അതില്‍ പ്രധാന കാര്യം ശ്രീനിഷ് പേര്‍ളി പ്രണയമാണ്. ഇടയ്ക്ക് ഇരുവരും തമ്മിലുള്ള പ്രണയം മത്സരാര്‍ത്ഥികള്‍ തന്നെ കണ്ടെത്തിയിരുന്നു.
പലരും ഇക്കാര്യം ചോദ്യം ചെയ്തിരുന്നെങ്കിലും രണ്ട് പേരും സമ്മതിച്ചില്ലായിരുന്നു. എന്നാല്‍ പേര്‍ളി തന്റെ ഇഷ്ടം ശ്രീനിഷിനോട് പറയുകയും ശ്രീനിഷ് തനിക്കും പേര്‍ളിയെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ഇക്കാര്യം അവതാരകനായ മോഹന്‍ലാല്‍ ഇരുവരോടും ചോദിച്ച് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. തന്റെ വീട്ടുകാര്‍ സമ്മതിക്കുമെന്നും അവരോട് ആലോചിക്കാനും പേര്‍ളി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ബഷീറുമായി അടി നടന്നതിന് ശേഷം പേര്‍ളി ശ്രീനിഷിന് വേറെ പെണ്ണിനെ കിട്ടുമെന്നും എന്നെ ഒഴിവാക്കാനും പറഞ്ഞിരുന്നു. ഇതോടെ പേര്‍ളിയ്ക്ക് ശ്രീനിഷിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും ഗെയിമിന്റെ ഭാഗമായി പേര്‍ളിയുടെ തന്ത്രങ്ങളാണ് ഇതൊക്കെയെന്നും സൈബര്‍ ലോകം പറഞ്ഞിരുന്നു.
ശനിയാഴ്ചത്തെ എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്ത് വന്നതില്‍ മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ഇരുവരെയും താക്കീത് ചെയ്തിരിക്കുകയാണ്. പേര്‍ളി കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. നിനക്ക് എന്നെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടും. അത് ചുമ്മ തമാശയ്ക്ക് പറഞ്ഞതാണോ? ഇവിടെ വെച്ച് നടക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇടപെടുന്നത്. അല്ലെങ്കില്‍ ഇടപെടേണ്ട കാര്യമില്ല. ഇത് എന്റെ ജോലിയാക്കി മാറ്റരുത്. എന്നെ വഴിയിലാക്കരുത് എന്നാണ് മോഹന്‍ലാല്‍ പ്രമോയില്‍ പറയുന്നത്.


Click it and Unblock the Notifications