For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവിൽ രക്ഷകനായി മോഹൻലാൽ എത്തി, ഇനി കാണുന്നത് പുതിയ കളികൾ!! ബിഗ്ബോസ് പറപറക്കും

  |
  ഒടുവിൽ രക്ഷകനായി മോഹൻലാൽ എത്തി | filmibeat Malayalam

  ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ , എന്നി ഭാഷകളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന റിയാലിറ്റി ഷോയാണിത്. ഏറ്റവും ഒടുവിൽ മലയാളത്തിലും ബഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാലാണ് ഷോ അവതരിപ്പിക്കുന്നത്. എന്നാൽ മറ്റുള്ള ഭാഷകളിൽ സൂപ്പർ ഹിറ്റായി ജൈത്രയാത്ര തുടരുന്ന ബിഗ് ബോസിന് മലയാളത്തിൽ വേണ്ടവിധം സ്വീകാര്യത ലഭിക്കുന്നില്ല.

  ഒരിക്കലും മറക്കാൻ കഴിയില്ല!! ജീവിതം തന്നെ മാറിയ പോയി! സണ്ണി-ഡാനിയൽ ജീവിതത്തിൽ സംഭവിച്ചതെന്ത്...

  സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 16 സെലിബ്രിറ്റികളാണ് ഷോയിൽ പങ്കെടുക്കാനയി എത്തിയത്. ഇവർ സമൂഹത്തിൽ വളരെ പോപ്പുലാറിയിട്ടുള്ല വ്യക്തികളാണ്. എങ്കിൽ പോലും ഷോയെ മുന്നോട്ട് കൊണ്ടു പോകാൻ ഇവർക്ക് കഴിയുന്നില്ല. ഹൈ ബജറ്റിലാണ് ബിഗ് ബോസ് ആരംഭിച്ചത്. ഇതിൽ പ്രതീക്ഷിച്ച നേട്ടം പോലും ഷോയ്ക്ക് ഇതുവരെ നേടാൻ കഴിഞ്ഞില്ല. ബിഗ് ബോസിനെ വിജയത്തിലെത്തിക്കാൻ ഒടുവിൽ ലാലേട്ടനെ തന്നെ കളത്തിലിറക്കുകയാണ്.

  ബിഗ് ബേസ് പരാജയപ്പെടാനുളള കാരണം

  ബിഗ് ബേസ് പരാജയപ്പെടാനുളള കാരണം

  മലയാളി ഹൗസിന്റെ പരാജയമാണ് ബിഗ് ബോസിനേയും ബാധിച്ചത്. മലയാളി ഹൗസിൽ നിന്ന് ലഭിച്ച ദുരനുഭവമാണ് ബിഗ് ബോസിലും പ്രതിഫലിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കുടുംബ പ്രേക്ഷകർക്ക് കണ്ടിരിക്കാൻ കഴിയാത്ത ഷോ എന്നുള്ള കുപ്രചരണവും ബിഗ് ബോസിനെ അടിമുടി ബാധിച്ചിട്ടുണ്ട്. ഷോ ആരംഭിച്ചിട്ടും ഈ ഇമേജ് മാറ്റാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടില്ല

  ബാർക്ക് റേറ്റിങ്ങിൽ നിലംപറ്റി

  ബാർക്ക് റേറ്റിങ്ങിൽ നിലംപറ്റി

  ജൂൺ 24ാം തീയതിയാണ് ബിഗ് ബോസ് ആരംഭിച്ചത്. ഷോ തുടങ്ങി ആഴ്ചകൾ തുടങ്ങിയിട്ടും ബാർക്ക് റേറ്റിങ്ങിൽ ആദ്യം അ‍ഞ്ച് സ്ഥാനത്തിൽ ഇടം പിടിക്കാൻ പോലും ബിഗ് ബോസിനു കഴിഞ്ഞിട്ടില്ല. ഏഷ്യനെറ്റിലെ സീരിയലുകളായ കസ്തൂരിമാന്‍, നീലക്കുയില്‍, വാനമ്പാടി, കറുത്ത മുത്ത്, ഭാര്യ എന്നീ പരമ്പരകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആറ് മണി മുതല്‍ 11 മണി വരെയുള്ള പ്രൈം ടൈം സ്ലോട്ടിലെ ബാര്‍ക് റേറ്റിംഗാണിത്.

   മത്സാരാർഥികൾ പ്രശ്നം

  മത്സാരാർഥികൾ പ്രശ്നം

  സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 16 സെലിബ്രിറ്റികളാണ് ബിഗ്ബോസിന്റെ മത്സാരാർഥികൾ. അഭിനേതാക്കൾ മുതൽ സമൂഹിക പ്രവർത്തകർ വരെ ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇവരിൽ പലരേയും കുറിച്ച് പല തരത്തിലുളള വിമർശനങ്ങൾ പ്രചരിച്ചിരുന്നു. ഇതും ബിഗ് ബോസിനു തിരിച്ചടിയായിട്ടുണ്ട്. മത്സാരാർഥികളെ കുറിച്ചുള്ള വ്യാജ പ്രചരണം ഷോയെ വല്ലാതെ ബാധിച്ചിരുന്നു. ഇവരെ മാറ്റണം എന്ന ആവശ്യം വരെ പ്രേക്ഷകർ ഉന്നയിച്ചിരുന്നു. എന്നാൽ പ്രേക്ഷകരുടെ ധാരണയ്ക്ക് വിപരീതമാണ് യഥാർഥ ജീവിതത്തിൽ ഇവരെന്ന് തെളിയിച്ചിരിക്കുകയാണ്.

  44 കോടി

  44 കോടി

  മറ്റു ഭാഷകളിലെ വിജയം മലയാളത്തിലും ആവർത്തിക്കുമെന്നായിരുന്നു ബിഗ് ബോസ് അണിയറ പ്രവർത്തകർ വിചാരിച്ചിരുന്നത്. അതിന്റെ ഭാഗമായി ഹൈ ബജറ്റിലാണ് പരിപാടി ആരംഭിച്ചത്. 44 കോടി രൂപയാണ് ബിഗ് ബോസിന്റെ ബജറ്റ്. ഷോയ്ക്കായി മോഹൻലാൽ 12 കോടി രൂപയാണ് കൈ പറ്റുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതു പോലെ മത്സാരാർഥികളും വൻ തുകയാണ് പ്രതിഫലം വാങ്ങുന്നത്.

   അശ്ലീലം

  അശ്ലീലം

  മറ്റു ഭാഷകളിലെ പോലെ വളരെ അസ്ലീലമായ രംഗങ്ങളെ പ മോശമായ പെരുമാറ്റങ്ങളോ മലയാളം ബിഗ് ബോസിലില്ല. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നത്. എന്നാൽ മലയാളത്തിൽ അത്തരത്തിലുളള ഭാഗങ്ങൾ ഒന്നും തന്നെയില്ല. റോറ്റിങ് കൂട്ടാനായി അതു പോലുള്ള വിദ്യകളെന്നും ഉപയോഗിക്കുന്നതുമില്ല. സംസ്കാരത്തിന് ചേരാത്ത ഷോ എന്നാണ് മറ്റ് ഭാഷകളിൽ ഷോയെ അറിയപ്പെടുന്നത്. എന്നാൽ മലയാലത്തിൽ സംസ്കാര ശൂന്യമായ ഒരു സന്ദർഭത്തിനു പോലും വോദിയായിട്ടില്ല.

   മോഹൻലാലിനെ കളത്തിൽ ഇറക്കുന്നു

  മോഹൻലാലിനെ കളത്തിൽ ഇറക്കുന്നു

  ഒടുവിവിൽ മോഹൻലാലിനെ കളത്തിലിറക്കി കളിയ്ക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പരസ്യത്തിൽ മോഹൻലാൽ തന്നെ പ്രത്യക്ഷപ്പെടുകയാണ്. നല്ലതിനെക്കാൾ മോശമായ കമന്റുകളാണ് ബിഗ് ബോസിനെ തേടിയെത്തുന്നത്. ജനങ്ങളിലുളള തെറ്റിധാരണ മാറ്റാൻ ലാലേട്ടൻ തന്നെ രംഗത്തിറങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ താൻ കാണാറുണ്ടെന്നും അറിയാറുണ്ടെന്നും ലാലേട്ടൻ പറയുന്നുണ്ട്. ഇനി കാണാൻ പോകുന്നതാണ് വലിയ കളികളെന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നുണ്ട്.

  English summary
  bigg boss malayalam mohanlal says about socialmedia troll and comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X