മറ്റുളളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ ആളുകള്‍ക്ക് വലിയ താല്‍പര്യമാണ്: മോഹന്‍ലാല്‍
കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് എത്തുകയാണ്. പ്രേക്ഷകരുടെ ഏറെ നാളത്തെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടാണ് ഇന്ന് വൈകീട്ട് എഴ് മുതല്‍ ബിഗ് ബോസ് എഷ്യാനെറ്റില്‍ തുടങ്ങുന്നത്. മോഹന്‍ലാല്‍ അവതരകനായി എത്തുമെന്ന് അറിഞ്ഞതോടെയായിരുന്നു ഈ പരിപാടിക്ക് തുടങ്ങുന്നതിനു മുന്നേ തന്നെ മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയത്.
ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന ലാലേട്ടന്റെ ഡയലോഗായിരുന്നു പരിപാടിയുടെതായി സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായി മാറിയിരുന്നത്. ബിഗ് ബോസ് ഷോ എങ്ങനെയായിരിക്കുമെന്നുളള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ലാലേട്ടന്‍ നേരത്തെ മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ ഷോയുടെ കൂടുതല്‍ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍. ഒരു ഒാണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ്‌ബോസ് ഷോയെക്കുറിച്ച് ലാലേട്ടന്‍ വീണ്ടും മനസ് തുറന്നിരിക്കുന്നത്.

മിനിസ്‌ക്രീനിലേക്ക് വീണ്ടും ലാലേട്ടന്‍
അടുത്തിടെ അമൃത ടിവി സംപ്രേക്ഷണം ചെയ്ത ലാല്‍സലാം എന്ന പരിപാടിയിലായിരുന്നു ലാലേട്ടന്‍ ഒടുവിലായി മിനിസ്‌ക്രീനിലേക്ക് എത്തിയിരുന്നത്. മികച്ച സ്വീകാര്യതയായിരുന്നു ലാല്‍സലാം പ്രോഗ്രാമിന് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ലാല്‍സലാം പോലേ ബിഗ് ബോസ് മലയാളവും ക്ലിക്കാവുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. മറ്റു ഇന്ത്യന്‍ ഭാഷകളിലെല്ലാം തന്നെ ഹിറ്റായ ശേഷമാണ് ബിഗ്‌ബോസിന്റെ മലയാളം പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഹിന്ദി,മറാത്തി, തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ മികച്ച റേറ്റിങ്ങോടു കൂടിയായിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം തന്നെയായിരിക്കും ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണമായി മാറുക.

ബിഗ് ബോസിന്റെ വരവ്
16 മല്‍സരാര്‍ത്ഥികളായിരിക്കും ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കുക. ബിഗ് ബോസിലെ മല്‍സരാര്‍ത്ഥികള്‍ ആരെല്ലാമാണെന്നറിയാന്‍ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 100 ദിവസങ്ങളോളം നീ്ണ്ടു നില്‍ക്കുന്ന പരിപാടിയായിരിക്കും ബിഗ് ബോസിന്റെ മലയാളം പതിപ്പ്. ബിഗ് ബോസ് ഹൗസ് എന്ന വീട്ടില്‍ മല്‍സരാര്‍ത്ഥികളെ താമസിപ്പിച്ചായിരിക്കും ഷോ നടത്തുക. ഈ ദിവസങ്ങളില്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ മല്‍സരാര്‍ത്ഥികള്‍ക്ക് സാധിക്കാത്ത വിധത്തിലാണ് പരിപാടിയില്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. ബിഗ് ബോസിന്റെ മൂന്ന് സീസണുകള്‍ മലയാളത്തിലുണ്ടാകും. മൂന്ന് വര്‍ഷത്തോളമായിരിക്കും മൊത്തം ഷോയുടെ കാലാവധി.

ബിഗ് ബോസിനെക്കുറിച്ച് ലാലേട്ടന്‍
മറ്റുളളവരുടെ സ്വകാര്യ ജീവിതത്തിലും രഹസ്യങ്ങളിലും ഒളിഞ്ഞു നോക്കാനുളള ആളുകളുടെ പൊതുസ്വഭാവമാണ് ഇത്തരമൊരു ഷോയ്ക്ക് അടിസ്ഥാനമെന്നാണ് മോഹന്‍ലാല്‍
പറയുന്നത്. "മറ്റുളളവരുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കാന്‍ ആളുകള്‍ താല്‍പര്യം കാണിക്കാറുണ്ട്. അത് തന്നെയാണ് ഈ ഷോയുടെ രഹസ്യവും. ഷോയില്‍ പങ്കെടുക്കുന്നവരോട് എല്ലാം തന്നെ ഇക്കാര്യങ്ങളെല്ലാം മുന്‍പേ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഈ ഷോ ആരുടെയും സ്വകാര്യതയിലേക്ക് കടന്നു കയറില്ല. അവരുടെ ഓരോ ചലനങ്ങളും ക്യാമറകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അതെല്ലാം ടെലികാസ്റ്റ് ചെയ്യപ്പെടുമെന്നും എല്ലാവര്‍ക്കും അറിയാം. എല്ലാ മല്‍സരാര്‍ത്ഥികളോടും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ എല്ലാവരും സമ്മതമറിയച്ചതോടെയാണ് അവരയെല്ലാം പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്.ലാലേട്ടന്‍ പറഞ്ഞു.

മല്‍സരാര്‍ത്ഥികള്‍
വ്യത്യസ്ഥമായ സ്വഭാവ സവിശേഷതകളാണ് ഷോയില്‍ പങ്കെടുക്കുന്ന പതിനാറ് മല്‍സരാര്‍ത്ഥികള്‍ക്കുമുളളതെന്നും മോഹന്‍ലാല്‍ പറയുന്നു."വലിയൊരു പരിപാടിയാണ് ബിഗ് ബോസ്,അപ്പോള്‍ അതിനനുസരിച്ചുളള മാനസിക സമ്മര്‍ദ്ദവും മല്‍സരാര്‍ത്ഥികള്‍ക്കുണ്ടാവും. ഇക്കാരണത്താല്‍ ഷോയില്‍ മല്‍സരാര്‍ത്ഥികളെ സഹായിക്കാനായി സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുമുണ്ടാവും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ഉദ്ഘാടന മാമാങ്കം
ഇന്ന് രാത്രി എഴു മുതലാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ഉദ്ഘാടന ദിവസമായതിനാല്‍ വ്യത്യസ്ഥമാര്‍ന്ന പരിപാടികളായിരിക്കും ഇന്നത്തെ എപ്പിസോഡില്‍
സംപ്രേക്ഷണം ചെയ്യുക. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഒമ്പതിനും ശനി,ഞായര്‍ ദിവസങ്ങളില്‍ 9.30നുമായിരിക്കും പരിപാടി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുക.


Click it and Unblock the Notifications