തന്ന വാക്ക് പാലിക്കും, വീട്ടിലേക്ക് വരണം; ആദിലയോടും നൂറയോടും മോഹൻലാൽ; ലക്ഷ്മിക്കുള്ള കൊട്ടെന്ന് കമന്റുകൾ!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നു. ഇരുപത്തിയഞ്ചോളം മത്സരാർത്ഥികളാണ് ഇത്തവണ സീസണിൽ മാറ്റുരയ്ക്കാൻ എത്തിയത്. അതിൽ ​ഫിനാലെ വീക്കിൽ നടന്ന മിഡ് വീക്ക് എവിക്ഷനിലൂടെയാണ് ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും പുറത്തായത്. ആദ്യം പുറത്തായത് ആദിലയായിരുന്നു. രണ്ട് ദിവസത്തിനുശേഷം നൂറയും ജനവിധി പ്രകാരം പുറത്തായി. ഇരുവരും മികച്ച രീതിയില്‍ കളിച്ച മത്സരാർത്ഥികളായിരുന്നു.

ആദില ഫൈനല്‍ സെവനിലും നൂറ ഫൈനല്‍ സിക്സിലും ഇടംപിടിച്ച ശേഷമാണ് പുറത്തായത്. അവസാന ആഴ്ചയിൽ ഇരുവരും ഹൗസിൽ നടത്തിയ ​ചില ​ഗെയിമുകളും പ്രവൃത്തികളുമാണ് വോട്ടിനെ ബാധിച്ചതും ഫൈനൽ ഫൈവിൽ ഇടംപിടിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയതും. അവസാന ആഴ്ചയ്ക്ക് മുമ്പ് വരെ നൂറയ്ക്ക് ആദിലയേക്കാൾ ജനപിന്തുണയുണ്ടായിരുന്നു.

Mohanlal Adhila Noora
Photo Credit: Asianet / Youtube

ഫിനാലെ വീക്ക് വരെ എത്താൻ സാധിച്ചതും തൊണ്ണൂറ്റി അഞ്ച് ദിവസവും തൊണ്ണൂറ്റി ഏഴ് ദിവസവും വരെ ഹൗസിൽ തുടരാൻ കഴിഞ്ഞതും ഭാ​ഗ്യമായി കരുതുന്നു എന്നായിരുന്നു എവിക്ടായി പുറത്ത് വന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആദിലയുടേയും നൂറയുടേയും പ്രതികരണം. മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായതിനാൽ ആദിലയേയും നൂറയെയും മോഹന്‍ലാല്‍ ​ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് വിളിപ്പിച്ചു.

മാത്രമല്ല ഇരുവരോടും സംസാരിക്കുകയും ബി​ഗ് ബോസ് ഹൗസിലെ ഇരുവരുടേയും ജീവിതം ക്രോഡീകരിക്കുന്ന വീഡിയോകളും ബിഗ് ബോസ് പ്ലേ ചെയ്തു. ശേഷം താൻ മുമ്പൊരു എപ്പിസോ‍ഡിൽ നൽകിയ വാക്കിനെ കുറിച്ചും മോഹൻലാൽ ഇരുവരേയും ഓർമിപ്പിച്ചു. രണ്ടുപേരെയും താൻ ഒരിക്കൽ തന്റെ വീട്ടിലേക്ക് ക്ഷണിക്കുമെന്നാണ് മോഹൻലാൽ ഒരു വീക്കെന്റ് എപ്പിസോഡിൽ പറഞ്ഞത്.

അതിന് കാരണം വേദ് ലക്ഷ്മി ഇരുവർക്കും എതിരെ ഹൗസിൽ വെച്ച് പറഞ്ഞ വാക്കുകളായിരുന്നു. ഫാക്ടറി ടാസ്ക്ക് കഴിഞ്ഞ് അക്ബറുമായി ലക്ഷ്മി തർക്കിക്കുന്നതിനിടെയാണ് ആദിലയും നൂറയും വീട്ടിൽ കയറ്റാൻ പോലും കൊള്ളാത്ത രണ്ടുപേരാണെന്ന് ലക്ഷ്മി പറഞ്ഞത്. ഇരുവരും ലെസ്ബിയൻ കപ്പിളായി ജീവിക്കുന്നു എന്നതായിരുന്നു കാരണമായി ലക്ഷ്മി പറഞ്ഞത്.

അന്ന് ലക്ഷ്മിയുടെ പരാമർശം വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സോഷ്യൽമീഡിയ വഴി മാത്രമല്ല അങ്ങനൊരു പരാമർശം നടത്തിയതിന് മോഹൻലാലും ലക്ഷ്മിയെ വിമർശിച്ചിരുന്നു. അതിനുശേഷമാണ് തനിക്ക് ഒരിക്കലും ആദിലയും നൂറയും മോശക്കാരാണെന്ന് തോന്നിയിട്ടില്ലെന്നും അവരെ താൻ തന്റെ വീട്ടിൽ കയറ്റുമെന്നുമാണ് മോഹൻലാൽ പറഞ്ഞത്.

Mohanlal Adhila Noora
Photo Credit: Asianet / Youtube

അന്ന് നൽകിയ വാക്ക് താൻ മറന്നിട്ടില്ലെന്നും അത് പാലിക്കുമെന്നും ​ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് ആദിലയേയും നൂറയേയും വീണ്ടും മോഹൻലാൽ ഓർമിപ്പിച്ചു. ഞാൻ മുമ്പ് നല്‍കിയ വാക്കിന്റെ കാര്യം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാണ് മോഹന്‍ലാൽ സംസാരിച്ച് തുടങ്ങിയത്. രണ്ട് കൂട്ടര്‍ക്കും സൗകര്യപ്രദമായ ഒരു സമയത്ത് വീട്ടിലേക്ക് ക്ഷണിക്കാമെന്ന് മോഹന്‍ലാല്‍ ഇരുവർക്കും ഉറപ്പ് നല്‍കി.

കൈയടികളോടെയാണ് സദസ് ഈ വാക്കുകളെ സ്വീകരിച്ചത്. മോഹൻലാൽ ഇക്കാര്യം വീണ്ടും പറയുമ്പോൾ ലക്ഷ്മിയുടെ മുഖമായിരുന്നു ഫോക്കസിൽ. ഹൗസിൽ വെച്ച് അങ്ങനൊരു പരാമർശം നടത്തിയ ലക്ഷ്മി പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചുവെങ്കിലും ഷോയിൽ നിന്നും എവിക്ടായി പുറത്ത് വന്നശേഷം പഴയ പല്ലവി ആവർത്തിക്കുകയാണ് ചെയ്തത്. മീഡിയ ചോദിച്ചപ്പോഴും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ തന്നെയായിരുന്നു ലക്ഷ്മി.

ലക്ഷ്മിയുടെ 'ഇല്ല'യ്ക്കുള്ള കൊട്ടാണ് ​ഗ്രാന്റ് ഫിനാലെ വേദിയിൽ മോഹൻലാൽ നൽകിയതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇല്ല ഇല്ലാണ്ടായി, ആദിലയ്ക്കും നൂറയ്ക്കും ഇതിലും വലുതായി എന്താണ് വേണ്ടത്. കപ്പ് കിട്ടിയില്ലെങ്കിൽ എന്താ... എന്നിങ്ങനെ നീളുന്നു കമന്റുകൾ.

More from Filmibeat

Read more about: bigg boss malayalam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X