ബിഗ് ബോസിലേക്ക് മുകേഷിന്റെ എന്‍ട്രി ചുമ്മാതല്ല! സാബുവിനെ കേസില്‍ കുടുക്കി, രഞ്ജിനിയ്ക്കും പണി കിട്ടി
Recommended Video

ജൂണ്‍ 24 ന് ആരംഭിച്ച മലയാളം ബിഗ് ബോസ് 53 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പതിനാറ് പേരുമായി തുടങ്ങിയെങ്കില്‍ എലിമിനേഷനിലൂടെ നിരവധി പേരാണ് പുറത്ത് പോയത്. ബിഗ് ബോസ് ഹൗസില്‍ ഓരോ ദിവസവും ട്വിസ്റ്റുകള്‍ നിറഞ്ഞതായിരിക്കും. 50 ദിവസം പൂര്‍ത്തിയാക്കിയ ആഘോഷ ദിവസത്തില്‍ ഉലകനായകന്‍ കമല്‍ഹാസനായിരുന്നു ഇവിടേക്ക് എത്തിയിരുന്നത്.
കമല്‍ ഹാസന്റെ പുതിയ സിനിമ വിശ്വരൂപത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം എത്തിയിരുന്നത്. അപ്രത്യക്ഷിതമായ ട്വിസ്റ്ററുകള്‍ മത്സരാര്‍ത്ഥികളെയും അതുപോലെ തന്നെ പ്രേക്ഷകരെയും ഒരുപോലെ ആകാംഷയിലാക്കുന്നവയാണ്. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തില്‍ നടന്‍ മുകേഷാണ് അത്തരത്തില്‍ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്.

ഉത്തമന്റെ തല എവിടെ?
ബിഗ് ബോസിലെ പുതിയ ടാസ്‌കില്‍ നിന്നും ഉത്തമന്റെ തല കളവ് പോയിരുന്നു. ഇത് ആര് മോഷ്ടിച്ചു എന്ന് കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാര്‍ത്ഥികള്‍. ഓണവും സ്വാതന്ത്ര്യദിനവുമെല്ലാം കുടുംബത്തില്‍ ആഘോഷിച്ചിരുന്നു. അതിനിടെ ഉത്തമന്റെ തല മോഷണം പോയ സാഹചര്യത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക ഒരു അന്വേഷകന്‍ വരുന്നതായി ബിഗ് ബോസ് അറിയിച്ചിരുന്നു. അയാള്‍ എല്ലാവരെയും ചോദ്യം ചെയ്യുമെന്നും അറിയിപ്പ് വന്നിരുന്നു.

മുകേഷിന്റെ മാസ് എന്‍ട്രി
സിനിമ നടന്‍ മുകേഷായിരുന്നു ആ അന്വേഷകന്‍. സിബിഐ സിനിമകളിലെ കഥാപാത്രമായിട്ടായിരുന്നു മുകേഷിന്റെ എന്‍ട്രി. മുകേഷിനെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചിരുന്നു. ശേഷം മുകേഷിന്റെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓരോ മുറിയും കാണിച്ച് കൊടുത്തിരുന്നു. തനിക്ക് ചിലരെ മാറ്റി നിര്‍ത്തി സംസാരിക്കണമെന്ന് അറിയിച്ച് മുകേഷ് ഓരോരുത്തരെയായി മാറ്റി നിര്‍ത്തി സംസാരിച്ചിരുന്നു.

സുരേഷിനെ ചോദ്യം ചെയ്തു..
സുരേഷിന് ആരെയാണ് സംശയമെന്ന് മുകേഷ് ചോദിച്ചിരുന്നു. സംഭവിച്ചതൊക്കെ സുരേഷ് മുകേഷിനോട് പറഞ്ഞു. പിന്നീട് അകത്തെത്തിയ മുകേഷ് തനിക്കൊരു വഴി തുറന്ന് കിട്ടിയെന്ന് അറിയിച്ചു. അപ്പോഴേക്കും സ്‌റ്റോര്‍ റൂമില്‍ നിന്നും മണി മുഴങ്ങി. അവിടെ ഉത്തമന്റെ തല സമ്മാനപ്പൊതിയില്‍ വച്ചിട്ടുണ്ടായിരുന്നു. തല കണ്ടതോടെ എല്ലാവരും സന്തോഷത്തിലായിരുന്നു.

പേളിയെ ചോദ്യം ചെയ്തു..
രണ്ടാമതായി പേളിയെ ആയിരുന്നു മുകേഷ് ചോദ്യം ചെയ്തത്. പേളി തനിക്ക് സാബുവിനെ സംശയമുണ്ടെന്ന് പറഞ്ഞു. അടുത്തതായി മുകേഷ് സാബുവിനെ ചോദ്യം ചെയ്തു. തനിക്ക് കള്ളനെന്ന ഇമേജുണ്ടെന്നും എന്നാല്‍ എനിക്ക് സംശയം ബിഗ് ബോസിന്റെ ആളെയാണെന്നും സാബു പറഞ്ഞു. അടുത്തത് ഹിമയെയായിരുന്നു ചോദ്യം ചെയ്തത്. ബഷീറിനെയും അനൂപിനെയുമാണെ് തനിക്ക് സംശയമെന്ന് ഹിമ വ്യക്തമാക്കി.

മൂന്ന് പേരെ സംശയം
ഏതാണ്ട് ആളെ പിടികിട്ടിയെന്ന് പറഞ്ഞ മുകേഷ് തനിക്ക് മൂന്ന് പേരാണ് മോഷണത്തിന് പിന്നിലെന്ന് മനസിലായെന്നും പറഞ്ഞു. എന്നിട്ട് അനൂപിനെ ചോദ്യം ചെയ്യാനായി കൂട്ടികൊണ്ട് പോയി. ഈ സമയം അകത്ത് നിന്നല്ല മോഷ്ടാവെത്തിയതെന്ന് സാബു പറയുന്നുണ്ടായിരുന്നു. തനിക്ക് ബഷീറിനെയാണ് സംശയമെന്നും അവന്റെ മുഖം, ചെവിയും ചുവന്നെന്നും അനൂപ് സംശയം പ്രകടിപ്പിച്ചിരുന്നു. ശേഷം ബഷീറിനെയും വിളിപ്പിച്ചു. തനിക്ക് വീട്ടിലുള്ള ആരെയും സംശയമില്ലെന്നാണ് ബഷീര്‍ പറഞ്ഞത്.

കുറ്റവാളികളെ കണ്ടെത്തി..
സാബു, അതിഥി, രഞ്ജിനി എന്നിവരെ മുകേഷ് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ഇരുത്തി. അതിഥിയെ ചോദ്യം ചെയ്ത വിട്ടയച്ചിരുന്നു. രഞ്ജിനിയെയും സാബുവിനെയും വീണ്ടും ചോദ്യം ചെയ്തു. സാബു ബിഗ് ബോസിന്റെയും രഞ്ജിനി സുരേഷിന്റെയും പേരാണ് പറഞ്ഞത്. ഇതോടെ സുരേഷിനെ തനിക്കും സംശയമുണ്ടെന്ന് സാബു പറഞ്ഞിരുന്നു. ശേഷം തന്റെ സംശയം ഒരാളിലേക്ക് ഒതുങ്ങിയെന്ന് മുകേഷ് മത്സരാര്‍ത്ഥികളെ അറിയിച്ചിരുന്നു. സാബു ആണിതെന്ന് മുകേഷ് പറഞ്ഞു. ഇത് കേട്ട് മറ്റുള്ളവര്‍ ഞെട്ടിയിരുന്നു. ഒരാള്‍ നന്നയാി സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് പറഞ്ഞതും രഞ്ജിനി കുറ്റം സമ്മതിച്ച് കൊണ്ട് രംഗത്തെത്തി.


Click it and Unblock the Notifications