For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊട്ടിത്തെറിച്ച് അതിഥി, നിലവിളിച്ച് രഞ്ജിനി, കൂളായി പേളി!! നോമിനേഷൻ പൊളിച്ചു, ഇനിയാണ് യഥാർഥ കളി

  |
  Big Boss Malayalam : ബിഗ് ബോസിലെ നോമിനേഷൻ കൊടുത്ത പണി | filmibeat Malayalam

  സംഭവ ബഹുലമായ സംഭവ വികാസങ്ങളിലൂടെ ബിഗ് ബോസ് നൽപത്തി മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ജൂൺ 24ന് തുടങ്ങി ഷോ വൻവിജയമായി മുന്നേറി കൊണ്ടിരിക്കുകയണ്. 16 മത്സരാർഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഷോയിൽ ഇപ്പോൾ പതിനൊന്ന് പേരുമാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ദിവസങ്ങൾ ചെല്ലുന്തോറും കളി മുറികു വരുകയാണ്. എല്ലാവർക്കും നൂറ് ദിവസം വീട്ടിൽ ജീവിക്കുക എന്നൊരു ലക്ഷ്യം മാത്രമണുള്ളത്.

  biggboss

  വിനീതിന് അവാർഡ് കിട്ടുന്നത് കാണുന്നതേ പേടിയാണ്!! ഇത് വീട്ടിൽ വയ്ക്കരുത്, അഭ്യർഥനയുമായി ശ്രീനിവാസൻ

  ശനി ഞായർ ദിവസമാണ് ബിഗ് ബോസ് അംഗങ്ങളെ കാണാൻ മോഹൻലാൽ എത്തുന്നത്. അന്ന് കുടുംബത്തിലുള്ളവരുമായി ആശയ വിനിമയം നടത്തുകയും. ആ ഒരാഴ്ചത്തെ സംഭവികാസങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്യും. ലാലേട്ടന്‌ പോയി കഴിഞ്ഞാൽ പിന്നെ ബിഗ്ബോസ് ഹൗസിലെ ചർച്ച എലിമിനേഷനെ കുറിച്ചായിരിക്കും. ആരൊക്കെയാകും പങ്കെടുക്കുക. എങ്ങനെയായിരിക്കും എന്നുളള ചർച്ചകളായിരിക്കും ബിഗ് ബോസ് ഹൗസിന്റെ നാലു ദിശകളിലും. ഇപ്പോഴും അത്തരത്തിലുള്ള ഒരു ചർച്ചയ്ക്കും സംഭവ വികാസത്തിനും ഒരിക്കൽ കൂടി വേദിയാകുകയാണ് ബിഗ് ബോസ് ഹൗസ്. ഇത്തവണത്തെ നോമിനേഷൻ പ്രക്രീയ ബിഗ് ബോസ് ഹൗസിൽ വൻ പ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാണൂ

  സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിൽ വിവരമറിയും! ജനങ്ങൾ കൈവിടും, ഷിയാസിനെ കുറിച്ച് അംഗങ്ങൾ..

  നോമിനേഷനിലും പണി കൊടുക്കാം

  നോമിനേഷനിലും പണി കൊടുക്കാം

  ബിഗ്ബോസിലെ നോമിനേഷൻ തന്നെ എട്ടിന്റെ പണിയാണ് മത്സരാർഥികൾക്ക് കൊടുക്കുന്നത്. വ്യത്യസ്ത രീതിയിലൂടെയാണ് എലിമിനേഷനായി മത്സരാർഥികളെ തിരഞ്ഞെടുക്കുന്നത്. സാധാരണ കണ്‍ഫെഷന്‍ റൂമില്‍ രഹസ്യമായി ഓരോരുത്തരെ വിളിച്ച് നോമിനേഷന്‍ ചോദിച്ചറിയും, അല്ലെങ്കിൽ എല്ലാവരുടെയും മുന്നില്‍വച്ച് പരസ്യമായും ഇത് നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ നോമിനേഷൻ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു. താൻ തന്നെ തനിയ്ക്കുള്ള കുഴി കുഴിയ്ക്കിക എന്നുള്ള രീതിയിലായി പോയി കാര്യങ്ങൾ

   രണ്ട് പേരിൽ ഒരാൾ

  രണ്ട് പേരിൽ ഒരാൾ

  സാധാരണ ഒര് അംഗത്തിന് രണ്ടി പേരെ നോമിനേറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ ഇത്തവണ രണ്ട് പേർ ഒരുമിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്നു. ശേഷം ഇതില്‍ ആര് പുറത്തുപോകണമെന്ന് കൂട്ടായി തീരുമാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ്. സാധാരണ പോലെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ള അര്‍ച്ചന ഈ എലിമിനേഷൻ പങ്കെടുക്കില്ല.സാബു-ബഷീര്‍, പേളി-ഷിയാസ്, ശ്രീനിഷ്-അരിസ്റ്റോ സുരേഷ്, അഞ്ജലി-അതിഥി, രഞ്ജിനി-അനൂപ് എന്നീങ്ങനെയാണ് ഗ്രൂപ്പ് തിരിച്ചത്.

   പേളി ഷിയാസ്‌‌

  പേളി ഷിയാസ്‌‌

  വളരെ അടുത്ത സുഹൃത്തുക്കളാണ് പേളിയും ഷിയാസും. ഇവർ രണ്ടാളുമായിരുന്നു ഒരു ഗ്രൂപ്പിൽ. ആദ്യം ഷിയാസ് താൻ എലിമിനേഷൻ ലിസ്റ്റിൽ വരാൻ തയ്യാറാണെന്ന് ഷിയാസ് ആദ്യം തന്നെ അറിയിക്കുകയായിരുന്നു. നല്ലതു പോലെ ആലോചിക്കാൻ പറഞ്ഞപ്പോൾഷിയാസ് തന്റെ നിലപാട് മാറ്റി. തുടർന്ന് താൻ പുറത്തുപോകാൻ തയ്യാറാണെന്ന് പേളി പറഞ്ഞു. പേളി ഇത്തവണയും നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടു.

   പുറത്തു പോകാൻ തയ്യാർ

  പുറത്തു പോകാൻ തയ്യാർ

  ഇവർക്ക് പിന്നാലെ ശ്രീനീഷും അരിസ്റ്റോ സുരേഷുമായിരുന്നു കൺഫെഷൻ റൂമിലെത്തിയത്. താൻ പുറത്തു പോകാൻ തയ്യാറാണെന്ന് സുരേഷ് പറഞ്ഞു. ശ്രീനീഷിനെ വിഷമിപ്പിക്കേണ്ടെന്ന കാരണത്തിലാണ് താൻ പുറത്തു പോകാൻ തയ്യാറാവുന്നതെന്ന് സുരേഷ് പറഞ്ഞു. സാബു ഇതു പോലെ നോമിനേഷൻ ഏറ്റെടുക്കുകയായിരുന്നു. ബഷീറായിരുന്നു സാബുവിന്റെ പാർട്ട്ണർ.

  പൊട്ടിക്കരഞ്ഞ് രഞ്ജിനി

  പൊട്ടിക്കരഞ്ഞ് രഞ്ജിനി

  രഞ്ജിനിയും അനൂപ് ചന്ദ്രനുമായിരുന്നു ഒരു ഗ്രൂപ്പിൽ. താൻ നോമിനേഷൻ പ്രക്രീയയിലേയ്കക് തയ്യാറാണെന്ന് അനൂപ് പറഞ്ഞു. ഇത് രഞ്ജിനിയെ ഞെട്ടിപ്പിച്ചിരുന്നു. എതിർത്ത് പറയാൻ ശ്രമിച്ചിരുന്നു. രഞ്ജിനി നല്ല വ്യക്തിയാണെന്നും. ഈ ഷോയ്ക്ക് അനിയോജ്യയാണെന്നും താൻ പുറത്തു പോകാൻ അർഹനാണെന്നും അനൂപ് പറഞ്ഞു. പല്ലും നഖവും ഉപയോഗിച്ച് കടിക്കുന്ന ഒരു പട്ടികുഞ്ഞാണെന്നാണ് താൻ രഞ്ജിനിയെ കുറിച്ച് ധരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് മനസിലായെന്നും അനൂപ് പറഞ്ഞു. താൻ രഞ്ജിനിയോട് മോശമായി പെരുമാറിയിട്ടുണ്ട്. അതിന് പകരമല്ലെങ്കിലും താൻ പോകാൻ തയ്യാറാണെന്ന് അനൂപ് തന്റെ നിലപാട് വ്യക്തമാക്കി. അനൂപിന്റെ വാക്കുകൾ രഞ്ജിനി നിറകണ്ണുകളോടെയാണ് കേട്ടത്.

   അതിഥിയും അഞ്ജലിയും

  അതിഥിയും അഞ്ജലിയും

  നോമിനേഷൻ വിഷയത്തിൽ വിഷയത്തിൽ അതിഥിയും അഞ്ജലിയും തമ്മിൽ വാക് വാദമുണ്ടായി. രണ്ടു പേരും പോകാൻ തയ്യാറല്ലെന്ന് അറിയിച്ചു. തനിക്ക് പുറത്തുപോകാന്‍ പറ്റില്ലെന്നും അഞ്ജലി പുറത്തുപോകട്ടെയെന്നുമായിരുന്നു അതിഥിയുടെ നിലപാട്. താന്‍ വന്നിട്ട് കദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന് അഞ്ജലി പറഞ്ഞു. മലയാളികൾക്ക് തന്നെ അറിയില്ലെന്നും നിങ്ങൽ ഫിലിം സ്റ്റാർ അല്ലേയെന്നും അതിഥി പറഞ്ഞെങ്കിലും അ‍്ജലി കേൾക്കാൻ തയ്യാറായില്ല. നിങ്ങൾ കോഴിക്കോട് സ്വദേശിയല്ലോ അവിടെയുള്ള നിങ്ങൾക്ക് വോട്ട് ചെയ്യുമെന്നും അതിഥി പറഞ്ഞു. എന്നാൽ തനിയ്ക്ക് അവിടെ ആരുംവേട്ട് ചെയ്യില്ലെന്ന് അഞ്ജലി ആത്മഹതം പറഞ്ഞു. ഇവർക്ക് ഒരു ഉത്തരം കണ്ടെത്താൻ കഴിയാതെ കൺഫെർമേഷൻ റൂമ് വിട്ട് പുറത്തു പോയി.

   അർച്ചന സുഹൃത്തിനെ പിന്തുണച്ചു

  അർച്ചന സുഹൃത്തിനെ പിന്തുണച്ചു

  പുറത്ത് ഇവർ തമ്മിൽ വലിയ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി വിൽച്ചിൽ തീരുമാനമെടുക്കാൻ ബിഗ് ബോസ് അർച്ചനയോട് പറഞ്ഞു. അർച്ചന അഞ്ജലിയെയാണ് രക്ഷിച്ചത്. അഞ്ജലി തന്റെ സുഹൃത്താണെന്നും വീട്ടിൽ വന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും അർച്ചന പറഞ്ഞു. എന്നാൽ അർച്ചനയുടെ വിശദീകരണം ബാക്കിയുള്ളവർക്ക് തൃപ്തരല്ലായിരുന്നു. രണ്ട് ആഴ്ച മാത്രം പരിചയമുള്ള അഞ്ജലിയ്ക്ക് വേണ്ടി നാൽപ്പത് ദിവസം ഒരുമിച്ച് കഴിഞ്ഞ അതിഥിയെ നോമിനേറ്റ് ചെയ്തത് ശരിയായില്ലെന്നും രഞ്ജിനിയും സാബുവും പറഞ്ഞു.

  അതിഥി സ്വാർത്ഥത കാണിച്ചു

  അതിഥി സ്വാർത്ഥത കാണിച്ചു

  അതിഥി സ്വാർത്ഥതയാണ് കാണിച്ചതെന്ന് അർച്ച ന രഞ്ജിനിയോട് പറഞ്ഞു. സ്വന്തം കളിയിൽ അവൾക്ക് കോൺഫിഡൻസില്ല. കൂടാതെ വീട്ട് വീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നുംഅർച്ചന ആരോപിച്ചു. അതിഥിയുടെ പ്രവർത്തി കൊണ്ട് തന്നെയാണ് താൻ അവളെ നോമിനേറ്റ് ചെയ്തതെന്നു. അതിന്ൽ തന്നെ ഈ വിഷയത്തിൽ തനിയ്ക്ക് അധികം ചിന്തിക്കേണ്ടി വന്നില്ലെന്നും അർച്ചന നിലാപാട് വ്യക്തമാക്കി.

  English summary
  bigg boss malayalam new elimination process
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X