ബിഗ് ബോസ് കൊടുത്ത പണി ആര്‍ക്കിട്ട് കിട്ടും! അര്‍ച്ചന, പേളി, ദിയ, ശ്രീനിഷ്, ബഷീര്‍, ഇതുപോലൊന്ന് ആദ്യം

Recommended Video

ബിഗ് ബോസ് കൊടുത്ത പണി ആര്‍ക്കിട്ട് കിട്ടും | filmibeat Malayalam

കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനില്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത് ശ്വേത മേനോന്‍ ആയിരുന്നു. രഞ്ജിനി ഹരിദാസും എലിമിനേഷന്റെ വക്കിലെത്തിയിരുന്നെങ്കിലും മത്സരത്തിലേക്ക് തിരിച്ച് പോവാമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ശ്വേത പുറത്ത് പോയപ്പോള്‍ പുതിയ മത്സരാര്‍ത്ഥിയായി ട്രാന്‍സ് വുമണായ അഞ്ജലി അമീര്‍ ബിഗ് ബോസിലേക്കെത്തിയിരുന്നു.

തന്റെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടായിരുന്നു അഞ്ജലി എത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ പല തരത്തിലുള്ള തര്‍ക്കങ്ങളും നടന്നിരുന്നു. ദിയ സനയും അഞ്ജലിയും തമ്മിലും കൊമ്പ് കോര്‍ത്തിരുന്നു. ഒപ്പം ഈ ആഴ്ച പുറത്ത് പോവുന്നവരുടെ നോമിനേഷന്‍ പട്ടിക വന്നിരിക്കുകയാണ്.

എലിമിനേഷന്‍ റൗണ്ട്

എലിമിനേഷന്‍ റൗണ്ട്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ പുറത്താക്കാന്‍ അവര്‍ തന്നെയാണ് നോമിനേഷനിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച കറുത്ത നിറമുള്ള മഷി മുഖത്ത് പുരട്ടിയായിരുന്നു നോമിനികളെ തിരഞ്ഞെടുത്തത്. ശ്വേത മേനോനായിരുന്നു ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചിരുന്നത്. തൊട്ട് പിന്നില്‍ രഞ്ജിനി ഹരിദാസിനായിരുന്നു വോട്ട് കൂടുതല്‍ ലഭിച്ചത്. ഇരുവരും പുറത്ത് പോവുമെന്ന് കരുതിയെങ്കിലും ശ്വേത മാത്രമായിരുന്നു പുറത്തായത്. ഇപ്പോള്‍ മറ്റൊരു എലിമിനേഷന്‍ പട്ടിക കൂടി ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരിക്കുകയാണ്. രസകരമായ കാര്യം അതില്‍ നിരവധി പേരുണ്ടെന്നുള്ളതാണ്.

നോമിനേഷനുള്ള സമയം

നോമിനേഷനുള്ള സമയം

ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു നോമിനേഷനുള്ള സമയം പ്രഖ്യാപിച്ചത്. ഇതിനായി രണ്ട് ഗ്രൂപ്പുകളായി തിരിയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. സാബുവിനെയും അഞ്ജലിയെയും നോമിനേറ്റ് ചെയ്യാന്‍ പറ്റില്ലെന്ന കാര്യവും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. പേളിയുടെ വോട്ട് രഞ്ജിനിയ്ക്കും അര്‍ച്ചനയ്ക്കുമെതിരെയായിരുന്നു. സുരേഷ് അര്‍ച്ചനയ്ക്കും ദിയയ്ക്കുമെതിരെ വോട്ട് ചെയ്തു. അതിഥി, ശ്രീനിഷ്, ബഷീര്‍ എന്നിവരും അര്‍ച്ചനയ്ക്കും ദിയയ്ക്കുമെതിരെയായിരുന്നു വോട്ട് ചെയ്തിരുന്നത്.

 കാരണമിതാണ്...

കാരണമിതാണ്...

അനാവശ്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതായിരുന്നു ദിയയ്‌ക്കെതിരായ പ്രധാന ആരോപണം. അര്‍ച്ചന നേരെ ഒറ്റയ്ക്ക് കളിക്കുമെങ്കിലും ദീപന്‍ പോയതോടെ ലക്ഷ്യമില്ലാതെ നടക്കുകയാണെന്നാണ് എല്ലാവരും പറഞ്ഞത്. അനൂപും ഇവരെയായിരുന്നു പിന്തുടര്‍ന്നത്. രഞ്ജിനി തനിക്ക്് കിട്ടിയ വോട്ട് പേളിയ്ക്ക് തിരികെ കൊടുത്തിരുന്നു. അര്‍ച്ചന ഷിയാസിനും അനൂപിനും എതിരെയായിരുന്നു വോട്ട് ചെയ്തിരുന്നത്. ദിയ ബഷീറിനും പേളിയ്ക്കുമെതിരെ വോട്ട് ചെയ്തു. അഞ്ജലി അമീറിന്റെ വോട്ട് സുരേഷിനും പേളിയ്ക്കുമെതിരെയായിരുന്നു.

 അര്‍ച്ചനയ്ക്ക് വോട്ട് കൂടുതല്‍

അര്‍ച്ചനയ്ക്ക് വോട്ട് കൂടുതല്‍

നോമിനേഷന്‍ കഴിയുമ്പോള്‍ ഏഴ് വോട്ടുമായി അര്‍ച്ചനയും ആറ് വോട്ടുമായി ദിയയും മുന്നിലെത്തി. പേളിയ്ക്ക് മൂന്ന് വോട്ട് ആയിരുന്നു ലഭിച്ചത്. എതിര്‍ ടീമില്‍ നിന്നും രണ്ട് പേരെ നോമിനേറ്റ് ചെയ്യാനുള്ള അവസരം സാബുവിനും ലഭിച്ചിരുന്നു. ബഷീറിനെയും ശ്രീനിഷിനെയുമായിരുന്നു സാബു നോമിനേറ്റ് ചെയ്തത്. ഇതോടെ ഇവരും നോമിനികളായി മാറി. ഇത്തവണ ആര് പുറത്ത് പോവുമെന്ന കാര്യമാണ് ഇനി അറിയാനുള്ളത്. മത്സരാര്‍ത്ഥികള്‍ നോമിനേഷന്‍ നടത്തിയെങ്കിലും പ്രേക്ഷകരുടെ വോട്ടിംഗും പരിശേധിച്ചിട്ടാണ് അന്തിമ തീരുമാനം എടുക്കുന്നത്.

 അര്‍ച്ചന പുറത്താവുമോ?

അര്‍ച്ചന പുറത്താവുമോ?

ഇത്തവണ ഏറ്റവുമധികം നോമിനേഷന്‍സ് കിട്ടിയിരിക്കുന്നത് അര്‍ച്ചനയ്ക്കാണ്. പുറത്ത് പോയ ശ്വേത മേനോന്‍ അര്‍ച്ചന വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. മാത്രമല്ല ബിഗ് ബോസില്‍ വെറുപ്പിക്കാത്ത മത്സരാര്‍ത്ഥി ഉണ്ടെങ്കില്‍ അത് അര്‍ച്ചനയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത്തവണത്തെ എലിമിനേഷന്‍ റൗണ്ട് എത്തിയാല്‍ മാത്രമേ അക്കാര്യത്തില്‍ ഒരു തീരുമാനം പ്രവചിക്കാന്‍ പറ്റു. അതേ സമയം ദിയ സന പുറത്ത് പോവാനുള്ള സകല സാധ്യതകളും തെളിഞ്ഞ്് കാണുന്നുണ്ടായിരുന്നു. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കി തുടക്കം മുതലേ ദിയ എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ചിരുന്നു.

 അഞ്ജലി അമീര്‍ ഞെട്ടിക്കും

അഞ്ജലി അമീര്‍ ഞെട്ടിക്കും

ശ്വേത പുറത്തായപ്പോള്‍ ബിഗ് ബോസിലേക്ക് എത്തിയ ട്രാന്‍സ് വുമണായ അഞ്ജലി അമീര്‍ തുടക്കം മുതലേ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. പരിചയമില്ലാത്ത സ്ഥലത്ത് എത്തിയതിന്റെ പ്രശ്‌നങ്ങളൊന്നും അഞ്ജലി കാണിച്ചിരുന്നില്ല. ആദ്യദിനം പല കാര്യങ്ങളിലും അഞ്ജലി തകര്‍ക്കിക്കുകയും വാദിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോഴുള്ള മത്സരാര്‍ത്ഥികള്‍ക്ക് വലിയൊരു വെല്ലുവിളിയായി അഞ്ജലി മാറാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

പുതിയ ക്യാപ്റ്റന്‍ തകര്‍ക്കുന്നു

പുതിയ ക്യാപ്റ്റന്‍ തകര്‍ക്കുന്നു

കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയ പോലെയായിരുന്നു പേളി മാണിയുടെ കൈയില്‍ കിട്ടിയ ക്യാപ്റ്റന്‍സി. പേളിയ്ക്ക് ക്യാപ്റ്റന്‍സി കുട്ടിക്കളി ആയിരുന്നെന്ന് രഞ്ജിനി ഹരിദാസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പേളിയ്ക്ക് ശേഷം സാബു മോനാണ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍. തനിക്ക് കിട്ടിയ ക്യാപ്റ്റന്‍സിലൂടെ പരമാവധി മുതലെടുപ്പ് നടത്താന്‍ സാബുവിന് കഴിയും. വരും ദിവസങ്ങളില്‍ സാബു മോന്റെ കളികള്‍ മറ്റുള്ളവര്‍ കാണാനിരിക്കുന്നതെ ഉള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X