എലിമിനേഷനില്‍ പണി കൊടുത്ത് ബിഗ് ബോസ്! പുതിയ നോമിനേഷനില്‍ അഞ്ജലിയും അതിഥിയും അടിയോടടി!
ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിലേക്ക് എത്തിയപ്പോള്‍ തുടക്കത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ബിഗ് ബോസിന് വലിയ പ്രധാന്യമായിരുന്നു കൊടുത്തിരുന്നത്. ഇപ്പോള്‍ സാബുവിനും പേര്‍ളിയ്ക്കുമെല്ലാം ആരാധകരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്.
ബിഗ് ബോസ് ആറ് ആഴ്ചകള്‍ കഴിഞ്ഞ് മുന്നോറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ബോസ് എലിമിനേഷനില്‍ ദിയ സനയായിരുന്നു പുറത്ത് പോയത്. രണ്ടാം തവണയായിരുന്നു എലിമിനേഷന്‍ പട്ടികയില്‍ ദിയ വന്നിരുന്നത്. അര്‍ച്ചന, പേളി, ബഷീര്‍, ശ്രീനിഷ് എന്നിവരായിരുന്നു ദിയക്കൊപ്പം എലിമിനേഷന്‍ പട്ടികയിലുണ്ടായിരുന്നത്. പേളിയും അര്‍ച്ചനയും മത്സരത്തില്‍ തുടരുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

വീണ്ടും എലിമിനേഷന്‍
എലിമിനേഷന്‍ കഴിഞ്ഞതോടെ വീണ്ടും പുതിയ പ്രശ്‌നങ്ങളുമായി രസകരമായിട്ടാണ് ബിഗ് ബോസിന്റെ ദിനങ്ങള്‍ കടന്ന് പോവുന്നത്. കഴിഞ്ഞ ആഴ്ച പൂമാല കഴുത്തില്‍ ഇട്ട് കൊടുത്തായിരുന്നു നോമിനികളെ തിരഞ്ഞെടുത്തിരുന്നത്. ഈ ആഴ്ച വ്യത്യസ്തമായ നോമിനേഷന്‍ പ്രക്രിയയാണ് ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി ആരൊക്കെയാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നതെന്ന് കാണിക്കും. നോമിനേഷന്റെ പേരില്‍ ബിഗ് ബൗസ് ഹൗസില്‍ ചില തകര്‍ക്കങ്ങളും പ്രതിസന്ധികളും രൂപപ്പെട്ടിട്ടുണ്ടെന്നാണ് പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്.

പുതിയ രീതി
രണ്ട് പേരായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കും. അതില്‍ ആരാണ് പുറത്ത് പോവേണ്ടതെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ചിലര്‍ സ്വയം ഞാന്‍ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തവണ തന്നെ നോമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് സുരേഷ് നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ സുരേഷും ശ്രീനിഷും പോയതില്‍ സുരേഷിന് പുറത്ത് പോവാനാണ് താല്‍പര്യമെന്ന് പറഞ്ഞിരുന്നു. ഇതോടെ ശ്രീനിഷിന്റെ കാര്യം കുറച്ച് കൂടെ എളുപ്പമായി..

തമ്മില്‍ തല്ലുമായി അതിഥിയും അഞ്ജലിയും
അഞ്ജലിയും അതിഥിയും ഒന്നിച്ചായിരുന്നു പോയത്. കണ്‍ഫെഷന്‍ റൂമില്‍ നിന്നും രണ്ട് പേര്‍ക്കും നോമിനായാവാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ ഇക്കാര്യം ചില തകര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കി. രണ്ട് പേരും തീരുമാനത്തില്‍ എത്താത്തത് കൊണ്ട് ഹൗസിന്റെ ക്യാപ്റ്റനായ അര്‍ച്ചനയോട് ഒരു കാരണവരുടെ സ്ഥാനത്ത് നിന്നും ഒരാളെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ഏല്‍പ്പിച്ചത്. ഇതില്‍ ആരെയായിരിക്കും അര്‍ച്ചന തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്.

ഷിയാസ് തയ്യാര്‍
ഷിയാസും പേളി മാണിയുമായിരുന്നു ഒന്നിച്ച് പോയത്. പേളി ഇവിടെ നില്‍ക്കട്ടെ എന്നും താന്‍ പോവാമെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. നീ ഇത് സീരിയസായിട്ടാണോ പറയുന്നതെന്ന് പേളിയ്ക്കും സംശയം വന്നിരുന്നു. എന്നാല്‍ തകര്‍ക്കങ്ങളൊന്നുമില്ലാതെ ഷിയാസും പേളിയും തീരുമാനം എടുത്തെന്നാണ് സൂചന.

അടി തുടങ്ങി
അനൂപും- രഞ്ജിനിയും തമ്മിലാണ് അടി നടന്നത്. ഇരുവരും പരസ്പരം ഹൗസില്‍ തുടരണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അനൂപ് ചന്ദ്രന്‍ എന്ത് കൊണ്ട് നില്‍ക്കണമെന്ന് പറയുന്നതെന്ന് രഞ്ജിനി ചോദിച്ചപ്പോള്‍ എന്റെയൊപ്പം മത്സരിക്കാന്‍ രഞ്ജിനി ആയിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ പേരില്‍ രഞ്ജിനി കരയുന്നതും പ്രാമോ വീഡിയോയില്‍ ഉണ്ട്. അതേ സമയം ബഷീറും സാബു മോനും എന്ത് തീരുമാനമായിരിക്കും എടുത്തിട്ടുണ്ടാവുക എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.


Click it and Unblock the Notifications