ബിഗ് ബോസിന്റെ ഞെട്ടിക്കുന്ന മറ്റൊരു കണക്ക് പുറത്ത്! അടിയും പിടിയും കരച്ചിലുമായി മത്സരാര്‍ത്ഥികളും..
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനാവുന്ന ബിഗ് ബോസ് രണ്ട് ആഴ്ചകള്‍ പിന്നിടുകയാണ്. അതിനുള്ളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. തുടക്കത്തില്‍ എല്ലാവരും ഒറ്റക്കെട്ട് ആയിരുന്നെങ്കില്‍ മത്സരം മുറുകിയതോടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ തുടങ്ങി.
ഓരോ ആഴ്ചയും ക്യാപ്റ്റന്മാര്‍ മാറി കൊണ്ടിരിക്കും. ഇപ്പോള്‍ ക്യാപ്റ്റന്‍ ആര് ആവും എന്നതിന്റെ പേരിലാണ് മത്സരം നടക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ ടാസ്‌കുകളായിരിക്കും മത്സരാര്‍ത്ഥികളെ തേടി എത്തുന്നത്. എന്നാല്‍ ഇപ്പോഴത്തെ ടാസ്‌കുകള്‍ മത്സരത്തിനൊപ്പം അടിപിടി ആയിരിക്കുകയാണ്. ഇപ്പോള്‍ ബിഗ് ബോസ് മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളം ജൂണ്‍ 24 നായിരുന്നു ആരംഭിച്ചത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 നുമാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയതായിരുന്നു ബിഗ് ബോസിന്റെ മറ്റൊരു വലിയ പ്രത്യേകത. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച പരിപാടിയില്‍ ഇപ്പോള്‍ പതിനാല് പേരെയുള്ളു. ഒരാള്‍ എലിമിനേഷനിലൂടെയും മറ്റൊരാള്‍ ശാരീരിക പ്രശ്‌നങ്ങളിലൂടെയുമായിരുന്നു പുറത്ത് പോയിരുന്നത്.

പ്രദര്‍ശനം കൂടുന്നു...
ജൂണ്‍ 24 ന് തുടങ്ങിയ ബിഗ് ബോസ് ആദ്യ ആഴ്ച കഴിയുമ്പോള്‍ 2.5 കോടി കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളം എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. 44 കോടി രൂപയോളം മുതല്‍ മുടക്ക് വരുന്ന ബിഗ് ബോസ് 100 ദിവസങ്ങളിലാണ് നടക്കുന്നത്. 16 പേരില്‍ നിന്നും രണ്ട് പേര്‍ പുറത്ത് പോയതോടെ ഇനി പതിനാല് പേരാണ് അവശേഷിക്കുന്നത്.

ടാസ്‌കുകള്‍
മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന പല കാര്യങ്ങളും ബിഗ് ബോസില്‍ നടന്നിരുന്നു. രഞ്ജിനി ഹരിദാസ്, സാബു മോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ തമ്മില്‍ വലിയ രീതിയില്‍ വാക്ക് തകര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഭക്ഷണത്തിന്റെ പേരില്‍, ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ പേരില്‍ എന്നിങ്ങനെ നിലവില്‍ ബിഗ് ബോസ് ഹൗസില്‍ അടിയും പിടിയും ബഹളവും മാത്രമായി മാറിയിരിക്കുകയാണ്. ചിലര്‍ മമ്മിയെ കാണാണമെന്ന് പറഞ്ഞും മറ്റും ബാലിശമായി കരയുന്നതും കാണാം..

പ്രേക്ഷകര്‍ക്ക് ചിരിക്കാം..
യഥാര്‍ത്ഥ ജീവിതത്തില്‍ ബോള്‍ഡായി പെരുമാറിയിരുന്ന പേളി മാണി, രഞ്ജിനി ഹരിദാസ് എന്നിവരാണ് ബിഗ് ബോസിലെ കരച്ചിലിന് തുടക്കം കുറിക്കുന്നവര്‍. എന്ത് പറഞ്ഞാലും രണ്ടാളും പൊട്ടികരയുകയായിരുന്നു. തുടക്ക ദിവസം മമ്മിയുടെ ഫുഡ് മിസ് ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു പേളി കരഞ്ഞത്. കരച്ചിലിന്റെ കാര്യത്തില്‍ പേളിയ്‌ക്കൊപ്പം വിട്ട് കൊടുക്കാതെ രഞ്ജിനിയുമുണ്ട്. രഞ്ജിനി ഹരിദാസ്, ശ്വേത ചേച്ചി, പേളി മാണി ഇവര്‍ ഒരു ഗ്രൂപ്പ് ആയിരിക്കുകയാണെന്നും മത്സരാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. അതുപോലെ തന്നെ സാബു മോന്‍, അനൂപ് ചന്ദ്രന്‍, അരിസ്റ്റോ സുരേഷ് എന്നിവരും ഗ്രൂപ്പിസം നടത്തുന്നുണ്ടെന്ന് ആരോപണം വരികയാണ്.


Click it and Unblock the Notifications