ആദ്യദിനം കണ്ണീര്‍ വീഴ്ത്തുന്ന ടാസ്‌കുകള്‍, പേളി കരഞ്ഞതിന്റെ കാരണമിതാണ്, ബിഗ് ബോസ് വിചാരിച്ച പോലെയല്ല
ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസിന്റെ ആദ്യദിനം കഴിഞ്ഞിരിക്കുകയാണ്. സിനിമ, സീരിയല്‍, അവതരണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നും കഴിവുള്ള പതിനാറ് പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രേമോ വീഡിയോ ആദ്യം പുറത്ത് വന്നിരുന്നു.
സാബു മോന്‍, ഹിമ ശങ്കര്‍, തുടങ്ങി നിരവധി താരങ്ങള്‍ ബിഗ് ബോസില്‍ എത്തിയതിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെവച്ചിരുന്നു. ബിഗ് ബോസിലെ നിയമങ്ങളും ഇന്ത്യന്‍ പീനല്‍ കോഡിലെ നിയമങ്ങളും ഒരുപോലെയാണെന്നായിരുന്നു സാബു മോന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്് പേളി മാണി കരയുന്ന വീഡിയോ ആയിരുന്നു. അതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ്.

ബിഗ് ബോസിന്റെ ആദ്യദിനം
ബിഗ് ബോസ് ജീവിതത്തില്‍ ഇതുവരെ കിട്ടാത്ത പുതിയൊരു അനുഭവമായിരിക്കും എന്നാണ് എല്ലാ മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ അതിലേക്ക് പോവാന്‍ പൂര്‍ണമായും താല്‍പര്യത്തോടെയായിരുന്നു എല്ലാവരും എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അപ്പുറം കഠിനമായ നിയമങ്ങളാല്‍ ചുറ്റി വരിഞ്ഞിരിക്കുകയാണ് ബിഗ് ബോസ് ഹൗസ്. സന്തോഷത്തോടെയും ദുഃഖത്തോടെയും ബിഗ് ബോസിന്റെ ആദ്യ ദിനം കഴിഞ്ഞിരിക്കുകയാണ്.

ടാസ്‌കുകള്‍
ബിഗ് ബോസിന്റെ നിയമങ്ങളില്‍ എല്ലാവരെയും ആദ്യം ഞെട്ടിച്ചത് മലയാളം മാത്രമേ സംസാരിക്കാന്‍ പാടുള്ളു എന്നതായിരുന്നു. നൂറ് ദിവസം പുറംലോകവുമായി യാതൊരു ബന്ധമില്ലെങ്കിലും ഉള്ളില്‍ സൗഹൃദത്തോടെ പുതിയൊരു ജീവിതം തുടങ്ങാമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ മത്സരാര്‍ത്ഥികള്‍ പ്രതീക്ഷിക്കാത്ത ടാസ്‌കുകളായിരുന്നു ആദ്യദിനം ഉണ്ടായിരുന്നത്. അത് സൂചിപ്പിക്കുന്ന പേളി മാണി കരയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

കണ്ണീരണിഞ്ഞ ടാസ്‌കുകള്‍
ആദ്യദിനം കൊണ്ട് തന്നെ ഇത് ചെറിയ കളിയല്ലെന്നുള്ള കാര്യം എല്ലാവര്‍ക്കും മനസിലായിരിക്കുകയാണ്. എന്നാലും അത്രയധികം ബോള്‍ഡായി പെരുമാറുന്ന പേളി മാണിയെ കരയിപ്പിച്ചത് എന്താണെന്നായിരുന്നു പ്രേക്ഷകര്‍ക്ക് അറിയാനുണ്ടായിരുന്നത്. അമ്മയെ വിട്ട് പിരിയുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയുന്ന പോലെ ഒരു അവസ്ഥയായിരുന്നു അത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ അനൂപ് ചന്ദ്രന്‍ പറഞ്ഞ വാക്കുകളായിരുന്നു പേളിയുടെ ഹൃദയം തകര്‍ത്തത്.

അനൂപിന്റെ വാക്കുകള്‍..
നിങ്ങളുടെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലില്‍ വാങ്ങിക്കാന്‍ പറ്റുമോ? അതിനകത്ത് ആവശ്യമുള്ള സാധാനങ്ങള്‍ക്കൊപ്പം സ്‌നേഹവും ചേര്‍ക്കുന്നുണ്ട്. എന്റെ കുഞ്ഞുങ്ങള്‍ക്കും കെട്ടിയോനും കഴിക്കേണ്ടതാണ്. അങ്ങനെയാണ് സ്‌നേഹിക്കേണ്ടത്. അമ്മയുടെ ഭക്ഷണത്തില്‍ സ്‌നേഹമുണ്ടെങ്കില്‍, ജയിലിലെ കുറ്റവാളികള്‍ ഉണ്ടാക്കുന്ന ഭക്ഷണം നമ്മള്‍ കഴിക്കുമ്പോള്‍ എന്താ കിട്ടുക എന്നായിരുന്നു അനൂപ് ചോദിച്ചത്. അവിടെ പണി എടുക്കാന്‍ ആരോഗ്യം വേണം. അതിനാല്‍ എന്ത് കിട്ടിയാലും എടുത്ത് കഴിക്കുമെന്നായിരുന്നു സാബു മോന്‍ ഇതിന് ഉത്തരം പറഞ്ഞത്.

കരഞ്ഞ് കൊണ്ട് പേളി
അമ്മയെ പിരിഞ്ഞ ദുഃഖത്തില്‍ ഇരിക്കുന്ന പേര്‍ളിയെ അനൂപിന്റെ വാക്കുകള്‍ നോവിക്കുകയായിരുന്നു. പേളിയുടെ അമ്മയെ കുറിച്ച് ഒന്നും അറിയില്ലാത്തത് കൊണ്ട് സാബു മോനും അനൂപും ഒരു ആശയ കുഴപ്പത്തിലാകുകയായിരുന്നു. ശേഷം പേളിയെ വിളിച്ച് എന്തിനാണ് കരയുന്നത് എന്ന് ചോദിക്കുകയായിരുന്നു. അമ്മയുണ്ടാക്കുന്ന ഭക്ഷണമെന്ന് പറഞ്ഞപ്പോള്‍ മമ്മിയെ മിസ് ചെയ്തു എന്നായിരുന്നു പേളി പറഞ്ഞത്. ശരിക്കും പേളിയുടെ ഉത്തരം കേട്ട് ഇരുവര്‍ക്കും ചിരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.


Click it and Unblock the Notifications