ഈ വീട്ടില്‍ ഞാനാണ് നിന്റെ മമ്മി! പേര്‍ളിയെ ആശ്വസിപ്പിച്ച് സുരേഷേട്ടന്‍! വീഡിയോ വൈറല്‍! കാണൂ
Recommended Video

മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് മുന്നേറികൊണ്ടിരിക്കുന്നത്. ഷോയില്‍ എങ്ങനെയും ജയിക്കാനുളള തീവ്ര ശ്രമത്തിലാണ് മല്‍സരാര്‍ത്ഥികള്‍ എല്ലാം ഉളളത്. പരസ്പരമുളള കലഹങ്ങളും തര്‍ക്കങ്ങളുമെല്ലാം ബിഗ് ബോസില്‍ പതിവാണ്. ഷോയില്‍ വിജയിക്കാനായി പല തന്ത്രങ്ങളും മെനഞ്ഞുകൊണ്ടാണ് മല്‍സരാര്‍ത്ഥികള്‍ എത്താറുളളത്. ആറ് മല്‍സരാര്‍ത്ഥികളാണ് ഷോയില്‍ നിന്നും ഇതുവരെ പുറത്തുപോയിരിക്കുന്നത്.
ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് പേളി മാണി. ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങളിലെല്ലാം പേളി സജീവമായി ഇടപെടാറുണ്ട്. ബിഗ് ബോസ് ഹൗസില്‍ തനിക്കെതിരെ ചിലര്‍ നേരത്തെ രംഗത്തെത്തിയിരുന്നെങ്കിലും അതിനെല്ലാം തക്ക മറുപടി പേളി നല്‍കിയിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പേളിയെ വളരെയധികം വിഷമത്തോടെ കണ്ടത്. പേളിയെ ആശ്വസിപ്പിക്കാനായി അടുത്ത സുഹൃത്തായ അരിസ്റ്റോ സുരേഷ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

പേളിയുടെ സുഹൃത്ത്
ബിഗ് ബോസ് ഷോയില്‍ പേളിയെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കാറുളളത് അരിസ്റ്റോ സുരേഷായിരുന്നു. മറ്റുളളവരെല്ലാം പേളിയെ തള്ളി പറയുമ്പോഴും അതൊന്നും കാര്യമാക്കാതെ സുരേഷേട്ടന്‍ ഒപ്പം നില്‍ക്കുമായിരുന്നു. പേളിയുമായുളള സൗഹൃദം കാരണം മറ്റു മല്‍സരാര്‍ത്ഥികളില്‍ നിന്നും സുരേഷേട്ടന് വിമശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഷോ തുടങ്ങിയ നാള്‍ മുതല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡുകളില്‍ സുരേഷിന്റെ കാലു മുറിഞ്ഞപ്പോള്‍ പേളി മാത്രമായിരുന്നു ഒപ്പം നിന്ന് കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കിയിരുന്നത്. എന്ത് പ്രശ്‌നങ്ങള്‍ വന്നാലും ഒന്നിച്ച് തന്നെയായിരുന്നു ഇരുവരും മുന്നോട്ടു പോയിരുന്നത്.

സുരേഷേട്ടനോട് പേളി പറഞ്ഞത്
കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു സുരേഷേട്ടനോടായി ഇനി മുതല്‍ തന്റെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ടീവ് ആകരുതെന്ന് പേളി പറഞ്ഞിരുന്നത്. തന്റെ തെറ്റുകളൊന്നും ചൂണ്ടിക്കാണിക്കാതെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നത് കൊണ്ടാണ് മറ്റുളളവര്‍ മോശമായി ചേട്ടനോട് പെരുമാറുന്നതെന്നും പേളി പറഞ്ഞിരുന്നു. ഇനിയെങ്കിലും താന്‍ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്നും കണ്ടാല്‍ അത് ചേട്ടന്‍ തുറന്നുപറയണമെന്നും പേളി പറഞ്ഞിരുന്നു

സുരേഷേട്ടന്‍ പറഞ്ഞത്
എന്നാല്‍ നീ തെറ്റൊന്നും ചെയ്തതായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു പേളിയോടായി അരിസ്‌റ്റോ സുരേഷ് പറഞ്ഞിരുന്നത്. മറ്റുളളവര്‍ പറയുന്നതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും എനിക്ക് നിന്നെ വിശ്വാസമുണ്ടെന്നും സുരേഷ് പറഞ്ഞിരുന്നു. എപ്പോഴും തന്റെ പിന്തുണ നിനക്കുണ്ടാകുമെന്നും സുരേഷ് പേളിയോടായി ബിഗ് ബോസ് ഹൗസില്‍ വെച്ച് പറഞ്ഞിരുന്നു

ബിഗ് ബോസിലെ പ്രശ്‌നങ്ങള്‍
ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ അരിസ്‌റ്റോ സുരേഷിനെയും പേളിയെയും ലക്ഷ്യം വെച്ചുകൊണ്ട് എല്ലാവരും രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിലുളള സൗഹൃദമായിരുന്നു എല്ലാവരിലും അസ്വസ്ഥതകളുണ്ടാക്കിയിരുന്നത്. മുന്‍പ് പേളി ബിഗ് ബോസ് ക്യാപ്റ്റനായിരുതൊന്നും ആര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പേര്‍ളിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു എല്ലാവരും എത്തിയിരുന്നത്. കൂടാതെ പേളിയും ശ്രീനിഷും തമ്മിലുളള അടുപ്പവും എല്ലാവരിലും അസ്വസ്ഥതകളുണ്ടാക്കിയിരുന്നു.

പേളിയുടെ വിഷമം
ബിഗ് ബോസിന്റെ കഴിഞ്ഞാരു എപ്പിസോഡിലായിരുന്നു പേളി കരയുന്നത് അരിസ്‌റ്റോ സുരേഷ് കണ്ടത്. ആരോ ഒരാളുമായുളള സംസാരത്തിന് ശേഷമാണ് പേളി വിഷമിച്ചിരിക്കുന്നത് സുരേഷേട്ടന്‍ കണ്ടത്. പേളി വിഷമിച്ചിരിക്കുന്നത് കണ്ട് സുരേഷ് ഉടന്‍ തന്നെ അടുത്തെത്തുകയായിരുന്നു. എന്തിനാണ് നീ കരഞ്ഞതെന്ന് സുരേഷ് തിരക്കിയെങ്കിലും പേളി മറുപടിയൊന്നും നല്‍കിയിരുന്നില്ല. സുരേഷിനെ കണ്ടതും പേളി വീണ്ടും പൊട്ടിക്കരയുകയായിരുന്നു.

ഞാനാണ് നിന്റെ മമ്മിയെന്ന് സുരേഷ്
കരഞ്ഞതിന്റെ കാരണം പറയാന്‍ ആദ്യം പേളി മടിച്ചെങ്കിലും പിന്നീട് സുരേഷട്ടനോട് പറഞ്ഞിരുന്നു. തനിക്ക് മമ്മിയെ കാണണമെന്നും വീട്ടില്‍ പോവണമെന്നുമായിരുന്നു പേളി സുരേഷേട്ടനാട് പറഞ്ഞത്. അതേസമയം കരച്ചില്‍ നിര്‍ത്തണമെന്നും ഈ വീട്ടില്‍ നിന്റെ മമ്മിയായി ഞാനുണ്ടെന്നും സുരേഷ് പറഞ്ഞു. മമ്മിയായി ഞാന്‍ നിന്റെ കൂടെ തന്നെയുണ്ടെന്നും ഇനിമുതല്‍ ഇങ്ങനെ കരയരുതെന്നും സുരേഷ് പേളിയോട് പറഞ്ഞു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











