twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിനി ഹരിദാസിന്റെ ജീവിതം ഇങ്ങനെയാവാന്‍ കാരണം അച്ഛന്‍! വികാരനിര്‍ഭരമായ ജീവിതകഥയുമായി രഞ്ജിനി

    |

    സംഭവബഹുലമായ നിമിഷങ്ങളുമായി ബിഗ് ബോസ് രണ്ടാമത്തെ ആഴ്ചയിലൂടെയാണ് കടന്ന് പോവുന്നത്. ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണ്‍ പുറത്ത് പോയപ്പോള്‍ അതിന് മുന്‍പ് ശാരീരികമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മനോജ് വര്‍മ്മയും പുറത്തായിരുന്നു. രസകരമായ ടാസ്‌കുകളും ജോലികളുമായിട്ടാണ് ബിഗ് ബോസിന്റെ ഓരോ ദിവസവും അവസാനിക്കുന്നത്.

    അതില്‍ മത്സരാര്‍ത്ഥികളുടെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരും. അങ്ങനെ ഒരു ദിവസം രഞ്ജിനി ഹരിദാസ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടതിനെ കുറിച്ചും പിന്നീട് താന്‍ ജീവിച്ചതിനെ കുറിച്ചുമാണ് വികാരനിര്‍ഭരമായി രഞ്ജിനി പറഞ്ഞിരിക്കുന്നത്.

    രഞ്ജിനിയുടെ വാക്കുകളിലേക്ക്..

    രഞ്ജിനിയുടെ വാക്കുകളിലേക്ക്..

    എന്റെ ഏഴാം വയസിലാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് അതിന്റെ വലിയ മാറ്റമൊന്നും നമ്മള്‍ അറിയില്ല. ഏഴാം വയസില്‍ എന്ത് ജീവിതം. നമ്മളെ അമ്മ നോക്കുന്നു.. അച്ഛന്‍ നോക്കുന്നു.. അച്ഛന്‍ മരിച്ചതിന് ശേഷം കുറച്ചും കൂടി പ്രായമായതിന് ശേഷമാണ് സ്‌കൂളില്‍ പോകുമ്പോഴും മറ്റും അച്ഛന്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കുന്നത്. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയുടെ ജീവിതം ഇങ്ങനെ ആയതിന് കാരണം അച്ഛന്‍ മരിച്ചതോടെയാണെന്നാണ് താരം പറയുന്നത്.

    കുടുംബത്തെ കുറിച്ച്

    കുടുംബത്തെ കുറിച്ച്

    അതുകൊണ്ട് അമ്മയെയും കുടുംബത്തെയും നന്നായി നോക്കുന്നുണ്ടെന്നും രഞ്ജിനി പറയുന്നു. ജീവിതത്തില്‍ ആര്‍ക്കും ഒരു കാര്യത്തിലും എന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് രഞ്ജിനി പറയുന്നു. കാരണം അതെല്ലാം നേരത്തെ തകര്‍ന്നതാണ്. ആ തകര്‍ച്ചയില്‍ നിന്നും എല്ലാ ദിവസവും ഞാന്‍ വീണ്ടും ജനിച്ച് കൊണ്ടിരിക്കുകയാണ്. പൊട്ടിയ ഗ്ലാസ് പോലെ ഓരോ ദിവസവും ഓരോന്നായി ഒട്ടിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ യാത്രയില്‍ നല്ലത് മാത്രമാണ് ഓരോ ദിവസം കഴിയുംതോറും സംഭവിച്ച് കൊണ്ടിരിക്കുന്നത്.

     അമ്മ പറയുന്നത്..

    അമ്മ പറയുന്നത്..

    എന്നോട് ഇടയ്ക്ക് അമ്മ പറയും.. നിന്റെ അച്ഛനെങ്ങാനും ജീവിച്ചിരുന്നെങ്കില്‍ നീ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന്. എന്ന പറഞ്ഞാല്‍ രഞ്ജിനി ഹരിദാസ് എന്ന വ്യക്തി ആവില്ല. ഞാന്‍ ഏതെങ്കിലും ഒരു ചെക്കനെയും കെട്ടി, മര്യാദയ്ക്ക് അയാളുടെ തൊഴിയും ചവിട്ടും വാങ്ങി ഏതെങ്കിലും ഒരു വീട്ടില്‍ ജീവിച്ചേനെ.. എന്ത് കൊണ്ടെന്നാല്‍ എന്റെ അച്ഛന്‍ അങ്ങനെയായിരിക്കും എന്നെ വളര്‍ത്തുക. അതെനിക്ക് അറിയില്ല.. അത്രയും ചെറുതായിരിക്കുമ്പോഴും എനിക്ക് അച്ഛനെ വലിയ പേടിയായിരുന്നു.

    ആഗ്രഹങ്ങള്‍ ഉണ്ട്

    ആഗ്രഹങ്ങള്‍ ഉണ്ട്

    ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ ഒരു മകള്‍ എന്ന രീതിയില്‍ എനിക്കും ആഗ്രഹങ്ങള്‍ ഉണ്ട്. പക്ഷെ ഈ അഹങ്കാരത്തോടെയുള്ള പെരുമാറ്റം ശരിക്കും എന്റെ പ്രതിരോധമാണ്.. നിലനില്പിനുള്ള ആയുധമാണ്. എന്നെ കാണുമ്പോള്‍ ആത്മവിശ്വാസവും അഹങ്കാരവും കൂടുതലുള്ള വ്യക്തിയാണെന്നാണ് തോന്നുന്നത്. ഇംഗ്ലീഷ് സംസാരിച്ചാല്‍ അഹങ്കാരിയായി, മോഡേണ്‍ ഡ്രസ് ധരിച്ചാല്‍ ദേ പോയി.. കൈ കാണിച്ചാല്‍, കാല് കാണിച്ചാല്‍ എല്ലാം പ്രശ്‌നമാണ്. ഈ പ്രശ്‌നമാണ് നമ്മുടെ നാട്ടിലുള്ളത്. ഇതൊന്നും എന്നെ ബാധിക്കാറില്ല. കാരണം ഞാന്‍ ആരെയും ബോധിപ്പിക്കാനല്ല ഇങ്ങനെ ചെയ്യുന്നത്. എന്റെ സൗകര്യം, എന്റെ ഇഷ്ടം, എന്റെ വീട്, എന്റെ കാശ്, എന്റെ അമ്മ.. അത്രയേ ഉള്ളുവെന്നും രഞ്ജിനി പറയുന്നു.

    English summary
    Bigg Boss Malayalam: Ranjini can't hold her tears while talking about her Father.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X