'ജാൻമണിക്ക് വോട്ട് ചെയ്യാൻ താൽപര്യമില്ലെന്ന് അമ്മ പറഞ്ഞു, ജാനുവിനെ സ്വന്തം മോളെപ്പോലെയാണ് അമ്മ കണ്ടിരുന്നത്'
ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ പകുതി യാത്ര പൂര്‍ത്തിയാക്കി അമ്പത്തിനാലാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗുമായി മാര്‍ച്ച് പത്തിന് ആരംഭിച്ച പുതിയ സീസണില്‍ ബിഗ് ബോസില്‍ ഒഴിവാക്കാനാവാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ്. കിടപ്പുമുറികള്‍ നാലായി ഭാഗിച്ച് അതിലൊന്ന് ഹൗസിലെ സര്‍വ്വാധികാരികളായ പവര്‍ ടീമിനുള്ള പവര്‍ റൂമാക്കി മാറ്റിയതുള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകളുള്ള സീസണാണ് ഇത്.
19 മത്സരാര്‍ഥികളുമായി മാര്‍ച്ച് 10ന് ആരംഭിച്ച ഷോയില്‍ നിലവില്‍ 17 പേരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ എവിക്ടായത് രണ്ട് പേരല്ല. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ വന്നതില്‍ നിന്നുതന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടുപേര്‍ ഷോയില്‍ നിന്ന് പുറത്തേക്ക് പോയി.

മോഹന്‍ലാല്‍ തന്നെ പറഞ്ഞതുപോലെ മുന്നോട്ടുള്ള ദിനങ്ങള്‍ ടൈറ്റില്‍ വിജയിയെ കണ്ടെത്താനുള്ള ഫിസിക്കല്‍ ടാസ്കുകള്‍ ഉള്‍പ്പെടെയുള്ള കടുത്ത ഗെയിമുകളുടെ ഘട്ടമാണ്. അത്തരം ഗെയിമുകൾ ഇതിനോടകം ഹൗസിൽ ആരംഭിച്ച് കഴിഞ്ഞു. സീസൺ ആറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു പേരാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിന്റേത്. ആദ്യത്തെ രണ്ടാഴ്ച കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ച് പറ്റാൻ ജാൻമണിക്ക് സാധിച്ചിരുന്നു.
എന്നാൽ പിന്നീട് അങ്ങോട്ട് സഹമത്സരാർത്ഥികൾക്ക് നേരെ ശാപവാക്കുകൾ പറയുകയും മോശമായ പെരുമാറ്റം നടത്തുകയും ചെയ്തതോടെ ജാൻമണിക്കുള്ള പ്രേക്ഷക പിന്തുണ കുറയുകയായിരുന്നു. മാത്രമല്ല ഹൗസിലെ പല മത്സരാർത്ഥികളും ജാൻമണിക്ക് എതിരെ നിന്ന് കളിക്കാൻ ഭയന്നിരുന്നു.
ബിഗ് ബോസ് ഷോയിൽ പങ്കെടുക്കണമെന്നത് ജാൻമണിയുടെ അതിയായ ആഗ്രഹമായിരുന്നു. ഈ ആവശ്യവുമായി ജാൻമണി ആദ്യം സമീപിച്ചത് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനെയായിരുന്നു. എന്നാൽ അത് നടന്നില്ല. ജാൻമണി രഞ്ജിനിയുടെ മേക്കപ്പ് ആർട്ടിസ്റ്റാണ്. ജാൻമണിയെ നന്നായി അറിയാവുന്ന ഒരാളാണ് താൻ എന്നതുകൊണ്ടാണ് ബിഗ് ബോസിലേക്ക് പോവുക എന്ന ജാൻമണിയുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കാതിരുന്നതെന്നാണ് രഞ്ജിനി പറഞ്ഞത്.
ശേഷം സീസൺ അഞ്ചിലെ മത്സരാർത്ഥി ശോഭ വിശ്വനാഥാണ് ഹൗസിലേക്ക് പോകാൻ ജാൻമണിയെ സഹായിച്ചത്. ഇപ്പോഴിതാ ജാൻമണിയുടെ ഹൗസിലെ ചില പെരുമാറ്റങ്ങൾ തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും തന്റെ അമ്മ സുജാത ഹരിദാസ് ജാൻമണിക്ക് വോട്ട് ചെയ്യാൻ ഒട്ടും താൽപര്യം കാണിച്ചില്ലെന്നും പറയുകയാണ് രഞ്ജിനി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ.

'ബിഗ് ബോസിന്റെ തുടക്കത്തിലൊക്കെ ജാന്‍മണിയെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അഭിമാനമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌ക് കിട്ടിയ ആഴ്ച മുതലാണ് വെറുപ്പിക്കാന്‍ തുടങ്ങിയത്. എന്റെ സുഹൃത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് അതിനപ്പുറം ഒരു സഹോദര ബന്ധമുണ്ട് എന്നതൊക്കെ ശരി. പക്ഷെ അതിനുശേഷം വോട്ട് ചെയ്യാന്‍ എനിക്ക് പോലും തോന്നിയില്ല.'
'എന്നതിന് ഏറെ എന്റെ സ്വന്തം അമ്മ സുജാത ഹരിദാസിനോട് ഞാൻ ജാന്‍മണിയ്ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ ചെന്നപ്പോൾ ആ കുട്ടി താൻ വോട്ട് ചെയ്യില്ലെന്നാണ് അമ്മ പറഞ്ഞത്. ജാനുവിനെ സ്വന്തം മോളെപ്പോലെയാണ് അമ്മ കണ്ടിരുന്നത്. അതായിരുന്നു എന്റെ വീട്ടിലെ അവസ്ഥ. ശേഷം കുറേനേരം അപേക്ഷിച്ചപ്പോഴാണ് അമ്മ വോട്ട് ചെയ്തത്. ഞാൻ ജാൻമണിയുടെ പെരുമാറ്റത്തിൽ വളരെ അപ്സെറ്റായിരുന്നു. ആദ്യത്തെ രണ്ടാഴ്ച എനിക്ക് ജാൻമണിയുടെ മേൽ വലിയ ഹോപ്പുണ്ടായിരുന്നു.'
'അതാണ് പിന്നീട് തകർന്ന് വീണത്', എന്നാണ് രഞ്ജിനി ഹരിദാസ് ജാൻമണിയുടെ പ്രകടനത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. രഞ്ജിനിയുടെ മാത്രമല്ല പൂർണിമ, ഭാവന, മഞ്ജു വാര്യർ അടക്കമുള്ള ഒട്ടുമിക്ക നടിമാരുടെയും പേഴ്സണൽ ഫേവറേറ്റ് മേക്കപ്പ് ആർട്ടിസ്റ്റാണ് ജാൻമണി ദാസ്.


Click it and Unblock the Notifications