കണക്ക് തീര്‍ത്ത് സാബു മോന്‍! ബിഗ് ബോസിലെ വന്‍ ശക്തികള്‍ കളമൊഴിയുമോ? രഞ്ജിനിക്കിട്ടുള്ള പണിയായിരുന്നോ

Recommended Video

ബിഗ് ബോസിലെ വന്‍ ശക്തികള്‍ കളമൊഴിയുമോ? | filmibeat Malayalam

ബിഗ് ബോസ് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം ആയിരിക്കുകയാണ്. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ നിന്നും ഇതിനകം അഞ്ച് പേര്‍ പുറത്ത് പോയിരുന്നു. മനോജ് വര്‍മ്മ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പോയപ്പോള്‍ ആദ്യ എലിമിനേഷനില്‍ ഡേവിഡ് ജോണായിരുന്നു പുറത്തായത്. ഹിമ ശങ്കര്‍ പുറത്തായതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേരായിരുന്നു എലിമിനേഷനായി പോയത്.

ആദ്യ രണ്ട് പേര്‍ പുറത്തായപ്പോള്‍ പുതിയതായി മറ്റൊരു മത്സരാര്‍ത്ഥി കൂടി എത്തിയിരുന്നു. നൂറ് ദിവസങ്ങളിലായി നടത്തുന്ന ബിഗ് ബോസിന്റെ ആദ്യ മാസം കഴിയുമ്പോഴെക്കും മത്സരം ശക്തി പ്രാപിച്ച് വരികയാണ്. വ്യത്യസ്ത ടാസ്‌കുകളിലൂടെ ബിഗ് ബോസ് പലരെയും പരീക്ഷിക്കുകയാണെന്ന കാര്യം വ്യക്തമാണ്. ബിഗ് ബോസിലെ ശക്തി കേന്ദ്രങ്ങളായ രണ്ട് പേരാണ് ഇത്തവണത്തെ എലിമിനേഷനില്‍ എത്തിയിരിക്കുന്നതെന്നാണ് രസകരമായ കാര്യം.

ബിഗ് ബോസിന്റെ രസകരമായ പണികള്‍

ബിഗ് ബോസിന്റെ രസകരമായ പണികള്‍

ബിഗ് ബോസിലെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും വ്യത്യസ്തമായ ടാസ്‌കുകളാണ് നല്‍കി കൊണ്ടിരിക്കുന്നത്. ചിലര്‍ നല്ല രീതിയില്‍ മത്സരിക്കുമ്പോള്‍ മറ്റ് ചിലര്‍ വളഞ്ഞ വഴിയിലൂടെ മുന്നിലെത്താനും ശ്രമിക്കാറുണ്ട്. എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്യുന്നത് മത്സരാര്‍ത്ഥികള്‍ തമ്മിലാണ്. മറ്റുള്ള മത്സരാര്‍ത്ഥികളെ എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്തുന്നതാണ് ശരിക്കും എല്ലാവരും ചെയ്യേണ്ട കാര്യം. അല്ലാത്ത പക്ഷം എലിമിനേഷനിലേക്ക് വേഗമെത്തും. ഇപ്പോള്‍ ബിഗ് ബോസിലെ ശക്തരായ രണ്ട് താരങ്ങളാണ് പുറത്താക്കല്‍ ഭീഷണയില്‍ എത്തിയിരിക്കുന്നത്.

അവസാന എലിമിനേഷന്‍

അവസാന എലിമിനേഷന്‍

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി പുറത്ത് പോയത്. താന്‍ ഈ ആഴ്ച പുറത്ത് പോവുമെന്ന കാര്യം ശ്രീലക്ഷ്മിയും പറഞ്ഞിരുന്നു. ശ്രീനിഷ് അരവിന്ദ്, ദീപന്‍ മുരളി, അതിഥി റായ് എന്നിവരായിരുന്നു അടുത്ത ലിസ്റ്റിലുണ്ടായിരുന്നത്. തൊട്ടടുത്ത ദിവസം വീണ്ടും എലിമിനേഷന്‍ നടക്കുകയും ദീപന്‍ മുരളി കൂടി പുറത്ത് പോവുകയായിരുന്നു. ഇതുപോലൊരു ട്വിസ്റ്റ് പ്രതീക്ഷിക്കാത്തതിനാല്‍ ദീപന്റെ പോക്ക് അപ്രതീക്ഷിതമായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ നിന്നും കണ്ണുകെട്ടിയാണ് ദീപനെ പുറത്തേക്ക് കൊണ്ട് പോയത്. കറുത്ത വസ്ത്രവും കണ്ണുകെട്ടലുമായപ്പോള്‍ പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഒരുപോലെ അമ്പരപ്പായിരുന്നു.

പുതിയ ക്യാപ്റ്റന്‍

പുതിയ ക്യാപ്റ്റന്‍

അവതാരകയും നടിയുമായി തിളങ്ങി നില്‍ക്കുന്ന പേളി മാണിയാണ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍. രഞ്ജിനിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിവായതിന് ശേഷമായിരുന്നു പേളി ക്യാപ്റ്റന്‍സിയിലേക്ക് എത്തിയത്. ബിഗ് ബോസ് നല്‍കിയ ഒരു ടാസ്‌കിലൂടെ അര്‍ച്ചന സുശീലന്‍, അതിഥി എന്നിവരെ തോല്‍പ്പിച്ചായിരുന്നു പേളി ക്യാപ്റ്റനായത്. ബിഗ് ബോസിലെത്തിയതിന് ശേഷം ആദ്യമായിട്ടായിരുന്നു പേളി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയിരുന്നത്.

 വേറിട്ടൊരു ടാസ്‌ക്

വേറിട്ടൊരു ടാസ്‌ക്

ഇത്തവണ പുറത്താക്കുന്നവര്‍ ആരാണെന്ന് കണ്ടെത്താന്‍ വേണ്ടി വേറിട്ടൊരു ടാസ്‌കായിരുന്നു ബിഗ് ബോസ് ഏല്‍പ്പിച്ചത്. എല്ലാ മത്സരാര്‍ത്ഥികളും ഒന്നിച്ചായിരുന്നു ഇതില്‍ പങ്കെടുത്തിരുന്നതും. എല്ലാ മത്സരാര്‍ത്ഥികളോടും അവിടെ സൂക്ഷിച്ചിരുന്ന കറുത്ത മഷിയില്‍ കൈ മുക്കുവാനും അത് ഒരു നോമിനേഷന് തിരഞ്ഞെടുക്കുന്നവരുടെ മുഖത്ത് തേക്കാനുമായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം ലഭിച്ചത്. ഒരു മത്സരാര്‍ത്ഥിക്ക് രണ്ട് പേരുടെ മുഖത്ത് മഷി പുരട്ടാനുള്ള അവസരവും കൊടുത്തിരുന്നു. നാമനിര്‍ദ്ദേശം ചെയ്യാനുള്ള കാരണം എന്താണെന്ന് മത്സരാര്‍ത്ഥികള്‍ വ്യക്തമാക്കാണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇരുവരും ഗെയിം കളിക്കാന്‍ അണ്‍ ഫെയറായി പെരുമാറുന്നു എന്നായിരുന്നു ആരോപണം. ഇവര്‍ ഫെയ്ക്ക് ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

  പണി കിട്ടിയത് ഇവര്‍ക്ക്

പണി കിട്ടിയത് ഇവര്‍ക്ക്

രസകരമായ കാര്യം ഇത്തവണ ഏറ്റവുമധികം വോട്ടുകള്‍ കിട്ടിയത് ശ്വേത മേനോനും രഞ്ജിനി ഹരിദാസിനുമായിരുന്നു എന്നതാണ്. ഒരാള്‍ക്ക് 10 ഉം മറ്റേയാള്‍ക്ക് 8 വേട്ടുമായിരുന്നു ലഭിച്ചിരുന്നത്. ഇവര്‍ രണ്ട് പേരുമാണ് ഇത്തവണ പുറത്ത് പോവുന്ന ലിസ്റ്റിലുള്ളവര്‍. ബിഗ് ബോസിലെത്തി ആദ്യമാസം കഴിഞ്ഞെങ്കിലും ആദ്യമായിട്ടാണ് ഇരുവരും എലിമിനേഷന്‍ റൗണ്ടില്‍ എത്തുന്നത്. തുടക്കം മുതല്‍ നല്ല പ്രകടനം നടത്തുന്നതും എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നവരും രഞ്ജിനിയും ശ്വേതയുമായിരുന്നു. ശ്വേതയും രഞ്ജിനിയും നോമിനേറ്റ് ചെയ്തതില്‍ ഏറ്റവുമധികം സന്തോഷം സുരേഷിനും സാബുവിനുമായിരുന്നു.

സാബുവാണോ  മുന്നില്‍

സാബുവാണോ മുന്നില്‍

ഇപ്പോഴായിരുന്നു ഒരു അവസരം കിട്ടിയതെന്നായിരുന്നു സാബു പറഞ്ഞിരുന്നത്. അത് മാത്രമല്ല ബാക്കിയാവുന്ന ആരായാലും തലയ്ക്ക് പാറ അടിച്ച് പൊട്ടിക്കണമെന്നായിരുന്നു സാബുവിന്റെ മറ്റൊരു കമന്റ്. ഇനി ബാക്കിയെല്ലാം ജനം തീരുമാനിക്കട്ടെയെന്നും തനിക്ക് പണിയാന്‍ അവസരം കിട്ടിയാല്‍ പണിയുമെന്ന് സാബു തമാശ രൂപേണ പറഞ്ഞിരുന്നു. സത്യത്തില്‍ സാബു മോന്‍ അവിടെയൊരു കണക്ക് തീര്‍ക്കുകയായിരുന്നു. നിലവില്‍ മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് സാബുവാണെന്ന കാര്യം അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X